Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാർക്ക് ലിസ്റ്റിൽ പൂജ്യം മാർക്ക് ആണെങ്കിലും, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയതുകൊണ്ട് പാസ്ഡ്; താൻ പരീക്ഷ എഴുതിയിട്ടില്ലെന്ന് തുറന്നുപറഞ്ഞ് പി എം ആർഷോ; എഴുതാത്ത പരീക്ഷ ജയിച്ചത് എങ്ങനെയെന്ന് അറിയില്ല; തനിക്ക് അങ്ങനെ ജയിക്കേണ്ട കാര്യമില്ലെന്നും ആർഷോ; ഫലം തിരുത്തി മഹാരാജാസ് കോളേജ്; ഓഫീസ് ഉപരോധിച്ച് കെ എസ് യു

മാർക്ക് ലിസ്റ്റിൽ പൂജ്യം മാർക്ക് ആണെങ്കിലും, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയതുകൊണ്ട് പാസ്ഡ്; താൻ പരീക്ഷ എഴുതിയിട്ടില്ലെന്ന് തുറന്നുപറഞ്ഞ് പി എം ആർഷോ; എഴുതാത്ത പരീക്ഷ ജയിച്ചത് എങ്ങനെയെന്ന് അറിയില്ല;  തനിക്ക് അങ്ങനെ ജയിക്കേണ്ട കാര്യമില്ലെന്നും ആർഷോ; ഫലം തിരുത്തി മഹാരാജാസ് കോളേജ്; ഓഫീസ് ഉപരോധിച്ച് കെ എസ് യു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പരീക്ഷ എഴുതാതെയാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പേര് പാസായവരുടെ പട്ടികയിൽ വന്നതെന്ന് സ്ഥിരീകരിച്ചു. പി.എം. ആർഷോ ജയിച്ചെന്ന ഫലം മഹാരാജാസ് കോളജ് തിരുത്തി. മൂന്നാം സെമസ്റ്റർ ആർക്കിയോളജി ഫലം വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ചു.

എംഎ ആർക്കിയോളജി മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷപോലും താൻ എഴുതിയിട്ടില്ലെന്ന് ആർഷോ പറഞ്ഞു. പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ താൻ എറണാകുളം ജില്ലയിലില്ല. കേസ് മൂലം ജില്ലയിൽ പ്രവേശിക്കാൻ കഴിയുമായിരുന്നില്ല. പാസായെന്ന ഫലം എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും താൻ കണ്ടിട്ടില്ലെന്നും ആർഷോ പറഞ്ഞു. എഴുതാത്ത പരീക്ഷ വിജയിപ്പിക്കേണ്ട ചുമതല ആർക്കും കൊടുത്തിട്ടില്ല. അങ്ങനെ വിജയിക്കേണ്ട ആവശ്യമില്ല. സംഭവിച്ചതു സാങ്കേതിക പിശകാണോ ബോധപൂർവമാണോ എന്നു പരിശോധിക്കണമെന്നും ആർഷോ പറഞ്ഞു.

മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ആർക്കിയോളജി വിദ്യാർത്ഥിയാണ് ആർഷോ. ക്രിമിനൽ കേസിൽ പ്രതി ആയതോടെ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയിരുന്നില്ല. എന്നാൽ റിസൽറ്റ് വന്നപ്പോൾ പാസായിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്റേണൽ എക്സറ്റേണൽ പരീക്ഷ മാർക്കുകൾ രേഖപ്പെടുത്തിയിട്ടില്ല. മാർച്ചിലാണ് പരീക്ഷയുടെ റിസൾട്ട് പുറത്തുവന്നത്. ആർഷോയുടെ മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ 'പൂജ്യം' മാർക്ക് ആണെങ്കിലും 'പാസ്ഡ്' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് വിവാദമായത്.

സ്വയംഭരണ കോളേജാണ് മഹാരാജാസെന്ന് പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ എൻഐസിയാണ് മാർക്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. അവരുടെ സോഫ്റ്റ്‌വെയറിലെ വീഴ്ചയാണിതെന്നാണെന്നാണ് സംഭവത്തേക്കുറിച്ച് പ്രിൻസിപ്പൽ വിശദീകരിക്കുന്നത്. സംഭവം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എസ്എഫ്ഐക്ക് മാത്രമായി കോളേജുകളിൽ പാരലൽ സംവിധാനം പ്രവർത്തിക്കുന്നുവെന്ന് കെഎസ് യു കുറ്റപ്പെടുത്തി. വിഷയത്തിൽ പ്രതിഷേധിച്ച് മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിൽ കെഎസ്‌യു പ്രവർത്തകർ ഉപരോധസമരം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP