Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീവെക്കാൻ ശ്രമം; ഇന്റർസിറ്റി എക്സ്പ്രസിൽ മുന്നറിയിപ്പ് സ്റ്റിക്കർ കീറിയെടുത്ത് തീ കൊളുത്താൻ നീക്കം; മഹാരാഷ്ട്ര സ്വദേശി പിടിയിൽ; മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് സംശയം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീവെക്കാൻ ശ്രമം; ഇന്റർസിറ്റി എക്സ്പ്രസിൽ മുന്നറിയിപ്പ് സ്റ്റിക്കർ കീറിയെടുത്ത് തീ കൊളുത്താൻ നീക്കം; മഹാരാഷ്ട്ര സ്വദേശി പിടിയിൽ; മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീവെക്കാൻ ശ്രമിച്ചയാൾ പൊലീസ് കസ്റ്റഡിയിൽ. ഇന്റർസിറ്റി എക്സ്പ്രസിന്റെ കംപാർട്ട്മെന്റിന് ഉള്ളിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ യുവാവാണ് പൊലീസ് പിടിയിലായത്.

യാത്രക്കാരനായ പ്രതി കംപാർട്ട്മെന്റിനകത്ത് ഒട്ടിച്ചിരുന്ന സുരക്ഷ മുന്നറിയിപ്പ് സ്റ്റിക്കർ കീറിയെടുത്ത് അത് കത്തിക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഇന്റർസിറ്റി എക്സ്പ്രസ് 2.20-ഓടെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20ന് എത്തിയ 22609 മംഗളൂരു - കോയമ്പത്തൂർ ഇന്റർസിറ്റിക്കുള്ളിലാണ് സംഭവം. യുവാവിനെ യാത്രക്കാർ പിടികൂടി ആർപിഎഫിന് കൈമാറുകയായിരുന്നു. പിടികൂടിയ പ്രതിയെ പൊലീസ് ചോദ്യംചെയ്തുവരികയാണ്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന് രണ്ട് മാസംമുമ്പ് ഏലത്തൂരിലും കഴിഞ്ഞദിവസം കണ്ണൂരിലും തീവെച്ച സംഭവങ്ങളുടെ ആശങ്ക നിലനിൽക്കുമ്പോഴാണ് വീണ്ടുമൊരു തീവണ്ടി തീവെപ്പ് ശ്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP