Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച മകനു പിന്നാലെ അച്ഛനും മരിച്ചു; ഇരുവരും അപകടത്തിൽ പെട്ടതുകൊട്ടിയൂർ തീർത്ഥാടനത്തിന് ഇളനീർ വയ്‌പ്പ് വ്രതക്കാരായി എത്തിയപ്പോൾ

ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച മകനു പിന്നാലെ അച്ഛനും മരിച്ചു; ഇരുവരും അപകടത്തിൽ പെട്ടതുകൊട്ടിയൂർ തീർത്ഥാടനത്തിന് ഇളനീർ വയ്‌പ്പ് വ്രതക്കാരായി എത്തിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മട്ടന്നൂർ : മട്ടന്നൂർ നഗരസഭയ്ക്കടുത്ത എടയന്നൂരിൽ ക്ഷേത്രകുളത്തിൽ മുങ്ങിമരിച്ച മകനു പിന്നാലെ ചികിത്സയിലായിരുന്ന അച്ഛനും മരിച്ചു. അരോളി പുലക്കറ വയലില പോള രാജേഷാണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ രംഗീത് രാജ് (14) ഞായറാഴ്‌ച്ച ഉച്ചയ്ക്ക് മുങ്ങിമരിച്ചിരുന്നു.

അച്ഛനോടൊപ്പം കുളത്തിൽ കുളിക്കവെയായിരുന്നു അപകടം. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങിപ്പോയ രാജേഷ് അവശനിലയിലായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കീച്ചേരിയിൽ ഓട്ടോ ഡ്രൈവറാണ് രാജേഷ്. അരോളി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിയാണ് രംഗീത്.

കൊട്ടിയൂർ തീർത്ഥാടനത്തിന്റെ ഭാഗമായി ഇളനീർ വയ്‌പ്പ് വ്രതക്കാരായി എത്തിയതായിരുന്നു ഇരുവരും. ഇതിനിടെയിൽ ക്ഷേത്ര കുളത്തിൽ അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ മകൻ മുങ്ങുന്നതു കണ്ടു രക്ഷിക്കുന്നതിനിടെയാണ് രാജനും അപകടത്തിൽ പ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP