Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പാലത്തിന്റെ രൂപകൽപനയിൽ ഗുരുതര പിഴവുകൾ; ഗംഗാനദിക്ക് കുറുകെയുള്ള പാലം തകർത്തതാണെന്ന് തേജസ്വി യാദവ്

'പാലത്തിന്റെ രൂപകൽപനയിൽ ഗുരുതര പിഴവുകൾ; ഗംഗാനദിക്ക് കുറുകെയുള്ള പാലം തകർത്തതാണെന്ന് തേജസ്വി യാദവ്

മറുനാടൻ മലയാളി ബ്യൂറോ

പട്ന: ബിഹാറിലെ ഭഗൽപുരിൽ ഗംഗാനദിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന പാലം ഇന്നലെ രാത്രി തകർന്നുവീണ സംഭവത്തിൽ വിശദീകരണവുമായി ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. പാലത്തിന്റെ രൂപകൽപനയിൽ ഗുരുതരപിഴവുകൾ വിദഗ്ദ്ധർ കണ്ടെത്തിയതിനെ തുടർന്ന് പാലം തകർക്കുകയായിരുന്നെന്ന് തേജസ്വി യാദവ് വ്യക്തമാക്കി.

ഞായറാഴ്ചയാണ് അഗുവാനി-സുൽത്താൻഗഞ്ജ് പാലം തകർന്നുവീണത്. വിഷയത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ റിപ്പോർട്ട് തേടിയിരുന്നു. പാലത്തിന്റെ രൂപകൽപനയിൽ സാരമായ സാങ്കേതികപാളിച്ചകളുണ്ടെന്ന് റൂർക്കി ഐഐടിയിൽ നിന്നുള്ള സാങ്കേതികവിദഗ്ദ്ധർ കണ്ടെത്തിയതായും അവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലത്തിന്റെ തൂണിന്റെ ഒരുഭാഗം തകർത്തിരുന്നതായും തേജസ്വി പറഞ്ഞു.

2022-ൽ ഇടിമിന്നലേറ്റ് പാലത്തിന്റെ ഒരുഭാഗം തകർന്നുവീണതിനെ തുടർന്നാണ് ഐഐടിയിൽ നിന്നുള്ള വിദഗ്ധസംഘത്തെ പരിശോധനക്കായി നിയോഗിച്ചതെന്നും റോഡ് നിർമ്മാണവകുപ്പ് സെക്രട്ടറി പ്രത്യായ് അമൃതിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ തേജസ്വി അറിയിച്ചു.

കഴിഞ്ഞകൊല്ലം ഏപ്രിൽ 30-നായിരുന്നു പാലത്തിന്റെ ഭാഗം അടർന്നുവീണത്. അക്കാലത്ത് പ്രതിപക്ഷനേതാവായിരുന്ന താൻ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നതായും അധികാരത്തിലെത്തിയ ഉടനെ ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. വിദഗ്ധാഭിപ്രായം തേടി റൂർക്കി ഐഐടിയെ സമീപിക്കുകയും അവരതിൽ പഠനം നടത്തുകയും ചെയ്തിരുന്നെന്നും തേജസ്വി പറഞ്ഞു. അന്തിമറിപ്പോർട്ട് ഇനിയും ലഭ്യമായിട്ടില്ലെങ്കിലും ഗുരുതര പാകപ്പിഴവുകൾ വിദഗ്ധസംഘം ചൂണ്ടിക്കാട്ടിയിരുന്നതായും തേജസ്വി കൂട്ടിച്ചേർത്തു.

1,710 കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണച്ചെലവ്. ഖഗാരിയയെ ഭഗൽപുരുമായി ബന്ധിപ്പിക്കുന്ന പാലം തകർന്നുവീഴുന്നതിന്റെ വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് പ്രതിപക്ഷകക്ഷിയായ ബിജെപി സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ രാജി വെക്കണമെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP