Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയത്ത് നിന്നും കെ എസ് ആർ ടി സി ബസിൽ കയറിയ കന്യാകുമാരി സ്വദേശി തുടർച്ചയായി ശല്യം ചെയ്തു; തിരുവനന്തപുരത്ത് എത്തിയപ്പോൾ നഗ്‌നതാ പ്രദർശനം; സഹയാത്രികർ ഞരമ്പനെ പിടികൂടിയത് ബസിൽവെച്ച് യുവതി ബഹളം വച്ചതോടെ; പ്രതിയെ റിമാൻഡ് ചെയ്തു

കോട്ടയത്ത് നിന്നും കെ എസ് ആർ ടി സി ബസിൽ കയറിയ കന്യാകുമാരി സ്വദേശി തുടർച്ചയായി ശല്യം ചെയ്തു; തിരുവനന്തപുരത്ത് എത്തിയപ്പോൾ നഗ്‌നതാ പ്രദർശനം; സഹയാത്രികർ ഞരമ്പനെ പിടികൂടിയത് ബസിൽവെച്ച് യുവതി ബഹളം വച്ചതോടെ; പ്രതിയെ റിമാൻഡ് ചെയ്തു

അമൽ രുദ്ര

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ വീണ്ടും യാത്രക്കാരിക്കുനേരെ നഗ്‌നതാ പ്രദർശനം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിലാണ് അതിക്രമം. സംഭവത്തിൽ കന്യാകുമാരി സ്വദേശി രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സർക്കാർ ഉദ്യോഗസ്ഥയായ യുവതിയാണ് പരാതിക്കാരി. യുവതി എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കോട്ടയത്തുവെച്ച് ബസിൽ കയറിയ രാജു തുടർച്ചയായി ശല്യംചെയ്തിരുന്നതായും തിരുവനന്തപുരത്തെത്തിയപ്പോൾ നഗ്‌നതാ പ്രദർശനം നടത്തിയെന്നുമാണ് യുവതിയുടെ പരാതി.

ബസിൽവെച്ച് യുവതി ബഹളംവെച്ചതോടെ സഹയാത്രികരാണ് ഇയാളെ പിടികൂടിയത്. പിന്നാലെ പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അതേസമയം കെഎസ്ആർടിസി ബസിൽ യുവതിയോട് നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ ജാമ്യം ലഭിച്ച സവാദിന് കഴിഞ്ഞദിവസം ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയിരിക്കുന്നത്. ആലുവ സബ് ജയിലിൽനിന്ന് പുറത്തിറങ്ങിയ കോഴിക്കോട് കായക്കൊടി സ്വദേശി ജവാദിനെ മാലയിട്ടാണ് സംഘം സ്വീകരിച്ചത്.

മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. സവാദിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും സ്വീകരണം നൽകുമെന്നും ഇവർ നേരത്തെ പറഞ്ഞിരുന്നു. സ്വീകരണ വീഡിയോയും അസോസിയേഷൻ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.

'ഞങ്ങളെല്ലാവരും കൂടെയുണ്ട്. ഒരു വിഷമവും വേണ്ട, പേടിക്കേണ്ട' തുടങ്ങിയ വാക്കുകളോടെയാണ് ജയിലിന് പുറത്ത് ഒരു സംഘം ആളുകൾ സവാദിന് സ്വീകരണം നൽകിയത്. ഒരു പേടിയും വേണ്ടെന്നും ഇവർ സവാദിനോട് പറയുന്നു. സവാദ് സംസാരിക്കില്ലെന്ന് കൂടിനിന്നവരോടായി അജിത് കുമാർ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇതിനുപിന്നാലെ സവാദ് വാഹനത്തിൽ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

ബസ് യാത്രയ്ക്കിടെ സഹയാത്രികയായ യുവതിയുെട ശരീരത്തിൽ സ്പർശിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്ന കേസിലാണ് സവാദ് അറസ്റ്റിലായത്. കഴിഞ്ഞദിവസം എറണാകളും അഡീഷനൽ സെഷൻസ് കോടതിയാണ് സവാദിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യ നടപടികൾ പൂർത്തിയാക്കി ഇന്നലെ ആലുവ സബ് ജിയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു സ്വീകരണം.

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ യുവതി സവാദിനെ ഹണിട്രാപ്പിൽ കുടുക്കുകയായിരുന്നെന്നും കള്ളപ്പരാതിയാണ് നൽകിയതെന്നും ആരോപിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നൽകിയിരുന്നു. പ്രശസ്തി ലഭിക്കാനാണ് യുവതി പരാതി നൽകുകയും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തതെന്നാണ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നത്. സവാദിനു നീതി ലഭിക്കുന്നതുവരെ പോരാടാനാണ് സംഘടനയുടെ തീരുമാനമെന്നാണ് ഇവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP