Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കണ്ണൂരിൽ പത്തു വയസ്സുകാരിയെ പല തവണ പീഡിപ്പിച്ചു; പോക്‌സോ കേസിൽ യുവാവിന് 83 വർഷം തടവുശിക്ഷ

കണ്ണൂരിൽ പത്തു വയസ്സുകാരിയെ പല തവണ പീഡിപ്പിച്ചു; പോക്‌സോ കേസിൽ യുവാവിന് 83 വർഷം തടവുശിക്ഷ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പത്തു വയസ്സുകാരിയെ പല തവണ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനു 83 വർഷം തടവുശിക്ഷ. പുളിങ്ങോം പാലാം തടം കാണിക്കാരൻ കെ.ഡി. രമേശിനെ (32) ആണ് ശിക്ഷിച്ചത്. 83 വർഷം തടവിനു പുറമെ 1.15 ലക്ഷം രൂപ പിഴയും ചുമത്തി. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ആണ് വിധി പറഞ്ഞത്. അഞ്ച് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്.

2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പയ്യന്നൂർ സിഐ ആയിരുന്ന എംപി. ആസാദ് ചെറുപുഴ എസ്‌ഐ എം.എൻ.ബിജോയ് എന്നിവരാണ് കേസ് അന്വേഷിച്ചത്. വാദി ഭാഗത്തിന് വേണ്ടി സ്‌പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജോസ് ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP