Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രെയിൻ അപകടം നടന്ന പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു; വേഗം കുറച്ച് വന്ദേ ഭാരത് എക്സ്‌പ്രസ്; കൈവീശി റെയിൽവേ മന്ത്രി

ട്രെയിൻ അപകടം നടന്ന പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു; വേഗം കുറച്ച് വന്ദേ ഭാരത് എക്സ്‌പ്രസ്; കൈവീശി റെയിൽവേ മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ബാലസോർ: ഒഡീഷയിലെ ബാലസോറിൽ 275 പേരുടെ ജീവൻ പൊലിഞ്ഞ ട്രെയിൻ ദുരന്തത്തിനു ശേഷം അതേ പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. പാതയിലൂടെ വന്ദേ ഭാരത് എക്സ്‌പ്രസ് കടത്തിവിട്ടു. ഇന്നു രാവിലെയാണ് ആദ്യത്തെ വന്ദേ ഭാരത് കടത്തിവിട്ടത്. ഹൗറ പുരി വന്ദേ ഭാരതാണ് അപകടമുണ്ടായ പാതയിലൂടെ സഞ്ചരിച്ചത്. തീരെ വേഗത കുറച്ചാണ് ട്രെയിൻ ഇതുവഴി കടന്നുപോയത്.

രാവിലെ 9.30നാണ് വന്ദേ ഭാരത് അപകടമുണ്ടായ ബഹനാഗ ബസാർ സ്റ്റേഷൻ കടന്നുപോയത്. ഈ സമയം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകട സ്ഥലത്ത് ഉണ്ടായിരുന്നു. വന്ദേ ഭാരത് കടന്നു പോകുമ്പോൾ അദ്ദേഹം ലോക്കോ പൈലറ്റുമാരെ കൈവീശി കാണിച്ചു.

ട്രെയിൻ അപകടമുണ്ടായ ബഹനാഗ ബസാറിൽ 2 പാളങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയായെന്നും ഗതാഗതം വീണ്ടും ആരംഭിച്ചതായും മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഇന്നലെ രാത്രി പത്തരയ്ക്കു ശേഷമാണ് അപകട മേഖലയിലൂടെ ആദ്യ ട്രെയിൻ കടന്നുപോയത്. പാളംതെറ്റിയ കോച്ചുകൾ കഴിഞ്ഞദിവസം പുലർച്ചെയോടെ നീക്കം ചെയ്തിരുന്നു. രക്ഷാപ്രവർത്തനം ഏറക്കുറെ പൂർത്തിയതായി ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP