Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഹമ്മദ് റിയാസിന്റെ പ്രതിച്ഛായ പരാമർശം മറ്റുമന്ത്രിമാർക്കുള്ള ഭീഷണി; മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള ബാധ്യത മന്ത്രിമാർക്ക് ഉണ്ടെന്ന പരാമർശം കുടുംബം നൽകിയ മുന്നറിയിപ്പ്; എഐ ക്യാമറ, കെ ഫോൺ അഴിമതികളിൽ കോടതിയെ സമീപിക്കുമെന്നും വി ഡി സതീശൻ

മുഹമ്മദ് റിയാസിന്റെ പ്രതിച്ഛായ പരാമർശം മറ്റുമന്ത്രിമാർക്കുള്ള ഭീഷണി; മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള ബാധ്യത മന്ത്രിമാർക്ക് ഉണ്ടെന്ന പരാമർശം കുടുംബം നൽകിയ മുന്നറിയിപ്പ്; എഐ ക്യാമറ, കെ ഫോൺ അഴിമതികളിൽ കോടതിയെ സമീപിക്കുമെന്നും വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കുടുംബം ആരോപണവിധേയരായി നിൽക്കുമ്പോൾ മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രതിച്ഛായ പരാമർശം, മുഖ്യമന്ത്രിയുടെ കുടുംബാംഗം തന്നെയായ മന്ത്രിയിൽ നിന്നു മറ്റു മന്ത്രിമാർക്കുള്ള ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള ബാധ്യത മറ്റു സിപിഎം മന്ത്രിമാർക്കുണ്ടെന്ന റിയാസിന്റെ പരാമർശം മുഖ്യന്ത്രിയുടെ കുടുംബം നൽകിയ മുന്നറിയിപ്പാണ്. എഐ ക്യാമറ, കെ ഫോൺ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഉൾപ്പെടുത്തി കോടതിയെ സമീപിക്കും.

യുഡിഎഫിന്റെ അനുമതിയോടെ താനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ചു കോടതിയെ സമീപിക്കാനാണ് ആലോചിക്കുന്നത്. കെ ഫോണിൽ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി. ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിൾ ഇന്ത്യയിൽ നിർമ്മിച്ചതാകണം, ഇവിടെ ടെസ്റ്റ് ചെയ്തതാകണം, 280 കിലോമീറ്റർ ദൈർഘ്യത്തിലെങ്കിലും കേബിൾ വലിച്ചു പരിചയമുള്ള കമ്പനി വേണം എന്നീ മൂന്നു മാനദണ്ഡങ്ങളും അട്ടിമറിച്ചു.

കരാർ ലഭിച്ച കമ്പനി ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത വില കുറഞ്ഞ കേബിളാണ് ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ള പ്രസാഡിയോ കമ്പനി സജ്ജമാക്കുന്ന പോയിന്റ് ഓഫ് പ്രസൻസും നിലവാരമില്ലാത്തതാണ്. 2017ൽ കെ ഫോൺ പ്രഖ്യാപിക്കുമ്പോൾ 18 മാസത്തിനകം 20 ലക്ഷം പേർക്കും 30,000 സർക്കാർ ഓഫിസുകളിലും സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. 6 വർഷം കഴിഞ്ഞിട്ടും 10000 പേർക്കു പോലും കണക്ഷൻ നൽകിയിട്ടില്ല. ജില്ല തിരിച്ചു കണക്കുകൾ വെളിപ്പെടുത്തണം. താൻ വിദേശ പണം സ്വീകരിച്ചുവെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ആഭ്യന്തരവകുപ്പും സ്പീക്കറും ഹൈക്കോടതിയും കണ്ടെത്തിയതാണ്. ഇനിയും അന്വേഷിക്കാം, ആർക്കാണു പേടി? എഐ ക്യാമറ, കെ ഫോൺ പദ്ധതികളിലെ അഴിമതിയുമായി ബന്ധപ്പെട്ടു സമരം തുടരും, ഒപ്പം നിയമനടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP