Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭിന്നശേഷിക്കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; ഗർഭിണിയാണെന്നറിഞ്ഞതോടെ ഒഴിവാക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

ഭിന്നശേഷിക്കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; ഗർഭിണിയാണെന്നറിഞ്ഞതോടെ ഒഴിവാക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കുമളി: ഭിന്നശേഷിക്കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒഴിവാക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുമളി സ്വദേശി സുദീപ് (35) ആണ് അറസ്റ്റിലായത്. ബധിരയും മൂകയുമായ യുവതിയെ ഇയാൾ പ്രണയം നടിച്ച് വിവാഹം വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുമളി എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതി റിമാൻഡ് ചെയ്തു.

യുവതി ഗർഭിണിയാണെന്നറിഞ്ഞതോടെ ഒഴിവാക്കാൻ ശ്രമിച്ചതോടെയാണ് പൊലീസിൽ പരാതിപ്പെട്ടത്. ദീർഘനാളായി യുവതിയും സുധീപും പ്രണയത്തിലായിരുന്നു. എന്നാൽ ഗർഭിണിയായതോടെ യുവതിയെ ഒഴിവാക്കി പ്രതി മറ്റൊരു വിവാഹത്തിനൊരുങ്ങി. ഇതിന് തടസം നിന്ന യുവതിയെ സുദീപ് വീട്ടിൽ കയറി മർദിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP