Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇരു കൈകളിലും സ്വർണവുമായി ജോബി വരുന്നു; അടുത്ത അങ്കം കസഖ്സ്ഥാനിൽ

ഇരു കൈകളിലും സ്വർണവുമായി ജോബി വരുന്നു; അടുത്ത അങ്കം കസഖ്സ്ഥാനിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ദേശീയ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ വിജയിച്ച് ഇരു കൈകളിലും സ്വർണവും നേടി ജോബി കേരളത്തിലേക്ക് വരുന്നു. ഇന്ത്യൻ ആം റസ്ലിങ് ഫെഡറേഷൻ ശ്രീനഗറിൽ നടത്തിയ ദേശീയ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന ജോബി മാത്യു ഇടംകൈ വലംകൈ വിഭാഗങ്ങളിൽ സ്വർണം നേടി.

സീനിയർ സിറ്റിങ് 65 കിലോ വിഭാഗത്തിലാണ് ജോബി മത്സരിച്ചത്. കൊച്ചി ഇരുമ്പനം ഭാരത് പെട്രോളിയത്തിൽ മാനേജരായ അദ്ദേഹം ഒക്ടോബറിൽ കസഖ്സ്ഥാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിനും യോഗ്യത നേടിയിട്ടുണ്ട്. ഭിന്നശേഷിക്കാരനായ ജോബി സ്വന്തം വാഹനത്തിലാണ് കുടുംബത്തിനൊപ്പം ശ്രീനഗറിലേക്കു സാഹസികമായി യാത്ര ചെയ്തത്.

ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ഖാൻബാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയായി. 3650 കിലോമീറ്റർ ഒരു ദിശയിലേക്കു മാത്രം ഡ്രൈവ് ചെയ്തുള്ള യാത്രയിൽ കൂട്ടിനു ഭാര്യ ഡോ. മേഘയും മക്കളായ ജ്യോതിസ്, വിദ്യുത് എന്നിവരുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP