Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുളന്തുരുത്തിയിൽ വിശ്വാസ മഹാസംഗമം; ഉദ്ഘാടനം നിർവ്വഹിച്ച് ശ്രേഷ്ഠ കാതോലിക്കാ ബാവ

മുളന്തുരുത്തിയിൽ വിശ്വാസ മഹാസംഗമം; ഉദ്ഘാടനം നിർവ്വഹിച്ച് ശ്രേഷ്ഠ കാതോലിക്കാ ബാവ

സ്വന്തം ലേഖകൻ

മുളന്തുരുത്തി: മുളന്തുരുത്തിയിൽ വിശ്വാസ മഹാസംഗമം നടന്നു. മുളന്തുരുത്തി പോളികാർപ്പസ് നഗറിൽ വിശ്വാസസംഗമം ശ്രേഷ്ഠ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. യാക്കോബായ സുറിയാനി സഭയുടെയും മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ ഇടവകയുടെയും ആഭിമുഖ്യത്തിലാണ വിശ്വാസ മഹാസംഗമം സംഘടിപ്പിച്ചത്. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷത്തിന്റെയും മാർത്തോമൻ പള്ളിയിൽ നിന്നു പുറത്താക്കപ്പെട്ട യാക്കോബായ വിശ്വാസികൾ നടത്തുന്ന സഹനസമരം 1000 ദിവസം പിന്നിട്ടതിന്റെയും ഭാഗമായിട്ടായിരുന്നു വിശ്വാസ സംഗമം.

സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്ന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക് മുളന്തുരുത്തി പള്ളി വികാരിമാരായ ഫാ. പൗലോസ് ചാത്തോത്ത്, ഫാ. എബിൻ ബേബി, ഫാ. ബേസിൽ സാജു കൂറൂർ എന്നിവർ ചേർന്ന് അംശവടി കൈമാറി. വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ മഹാസംഗമത്തിന് മുളന്തുരുത്തിയിൽ എത്തിയിരുന്നു.

മെത്രാപ്പൊലീത്തമാരായ ഡോ. മാത്യൂസ് മാർ ഇവാനിയോസ്, ഡോ. തോമസ് മാർ തിമോത്തിയോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, മാത്യൂസ് മാർ തേവോദോസിയോസ്, യൂഹാനോൻ മാർ മിലിത്തിയോസ്, ഏലിയാസ് മാർ അത്തനാസിയോസ്, തോമസ് മാർ അലക്സന്ത്രയോസ്, വൈദിക ട്രസ്റ്റി സ്ലീബ പോൾ വട്ടവേലിൽ കോറെപ്പിസ്‌കോപ്പ, സഭാ ട്രസ്റ്റി ഷാജി ചൂണ്ടയിൽ, സെക്രട്ടറി ഏലിയാസ് പീറ്റർ, അനൂപ് ജേക്കബ് എംഎ‍ൽഎ., മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, സി.കെ. റെജി, രാജു പി. നായർ, മറിയാമ്മ ബെന്നി, റെഞ്ചി കുര്യൻ, ബേബി ചാമക്കാല കോറെപ്പിസ്‌കോപ്പ, സ്ലീബ കാട്ടുമങ്ങാട്ട് കോറെപ്പിസ്‌കോപ്പ, ഫാ. റോയി കട്ടച്ചിറ, അംബി പൊന്നോടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP