Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിൽ സങ്കടം; നഗ്നതാ പ്രദർശനം നടത്തിയ സവാദിന് മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയ സംഭവത്തിൽ അശ്വതി ശ്രീകാന്ത്

വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിൽ സങ്കടം; നഗ്നതാ പ്രദർശനം നടത്തിയ സവാദിന് മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയ സംഭവത്തിൽ അശ്വതി ശ്രീകാന്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന് പിടിയായി ജാമ്യത്തിലിറങ്ങിയ സവാദിന് സ്വീകരണം നൽകിയ സംഭവത്തിൽ പ്രതികരിച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. സ്വീകരണം നൽകിയതിൽ അല്ല, ഓൾ കേരള മെൻസ് അസോസിയേഷൻ എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടമെന്ന് അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സവാദിന് സ്വീകരണം കൊടുത്തതിന്റെ വാർത്തയുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം. സംഭവം ലജ്ജാകരമാണെന്ന് പരാതിക്കാരിയും പ്രതികരിച്ചു.

ഓൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ജാമ്യം ലഭിച്ച സവാദിനെ മാലയിട്ട് സ്വീകരിച്ചത്. ഇതിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. വലിയ രീതിയിലുള്ള വിമർശനമാണ് ഇതിനെതിരെ സോഷ്യൽമീഡിയയിൽ ഉയരുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP