Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറുനാടൻ ടിവിയുടെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്‌ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്‌കറിയയുടെ വീഡിയോ കാണാം..

മറുനാടൻ ടിവിയുടെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്‌ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്‌കറിയയുടെ വീഡിയോ കാണാം..

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളം മാധ്യമ രംഗത്ത് ഒന്നര പതിറ്റാണ്ടായി നിറഞ്ഞു നിൽക്കുന്ന മാധ്യമമാണ് മറുനാടൻ മലയാളി. മലയാളികളുടെ ഓൺലൈൻ വാർത്താ വായനാ അഭിരുചികളെ മാറ്റിമറിച്ച ഡിജിറ്റൽ സ്ഥാപനം. മുൻനിര മാധ്യമങ്ങളെല്ലാം അവഗണിക്കുകയും മനപ്പൂർവ്വം ഒളിപ്പിച്ചു വെക്കുകയും ചെയ്യുന്ന വാർത്തകൾ ഭയം കൂടാതെ പുറത്തു കൊണ്ടുവന്നത് മറുനാടൻ മലയാളിയാണ്. ഓൺലൈൻ പത്രമായി തുടങ്ങി പിന്നീട് വീഡിയോ പ്ലാറ്റ്‌ഫോമിലേക്കും കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ചു നിലകൊണ്ടു മറുനാടൻ.

മറുനാടൻ മലയാളിയുടെ പുതിയ ഫേസ്‌ബുക്ക് പേജിൽ ലൈക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യുക

മുഖം നോക്കാത്ത എത്ര ഉന്നതനെതിരെയും വാർത്ത എഴുതുന്നു എന്ന കാരണത്താൽ തന്നെ മറുനാടനെ ശത്രുപക്ഷത്തു നിർത്തുന്ന നിരവധി പേരുണ്ട്. പരസ്യമായി വെല്ലുവിളികളെയും സൈബർ ആക്രമണങ്ങളെയും അതിജീവിച്ചാണ് മറുനാടൻ ഇത്രയും കാലം മുന്നോട്ടു പോയത്. അടുത്ത കാലത്തായി ചില ദുഷ്ടശക്തികൾ ഒരുമിച്ചു ചേർന്ന് മറുനാടൻ മലയാളിക്കെതിരെ രംഗത്തുണ്ട്. മറുനാടൻ പൂട്ടിക്കുമെന്ന് പറഞ്ഞാണ് നിലമ്പൂർ എംഎൽഎ പി വി അൻവർ പരസ്യമായി രംഗത്തുവന്നത്.

ഈ ആഹ്വാനത്തിന് പിന്നാലെ കുറച്ചു ദിവസങ്ങളായി മറുനാടനെതിരെ ഹാക്കിങ് ശ്രമം നിരന്തരം നടന്നു വരികയാണ്. ഇന്നലെ മറുനാടൻ ടിവിയുടെ ഫേസ്‌ബുക്ക് പേജ് അജ്ഞാതർ ഹാക്ക് ചെയ്തു. മറുനാടൻ മലയാളിയുടെ ഫേസ്‌ബുക്ക് പേജിനും നേരെയും ഹാക്കിങ് ശ്രമം നടന്നു. ഇപ്പോഴും ഹാക്കിങ് ശ്രമം നടക്കുകയും ചെയ്യുന്നു. ഈ രണ്ട് പേജുകളും തിരികെ പിടിക്കാനുള്ള പരിശ്രമം ടെക്‌നിക്കൽ ടീം നടത്തിവരികയാണ്. അത് എത്രകണ്ട് വിജയിക്കും എന്ന കാര്യത്തിൽ അടക്കം വ്യക്തത ഇല്ലാത്ത സാഹചര്യമുണ്ട് താനും.

ഈ പേജുകൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുമ്പോഴും വായനക്കാർക്ക് മുമ്പിൽ തടസ്സങ്ങൾ ഇല്ലാതെ വാർത്തകൾ എത്തിക്കുക എന്നതാണ് മറുനാടന്റെ സുപ്രധാന ദൗത്യം. ഈ ശ്രമത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പുതിയ ഫേസ്‌ബുക്ക് പേജുകൾ തുടങ്ങിയിട്ടുണ്ട്. മറുനാടൻ ടിവിയുടെയും മറുനാടൻ മലയാളിയുടെയും പേരിലാണ് പുതിയ ഫേസ്‌ബുക്ക് പേജുകൾ. മറുനാടനെ സ്‌നേഹിക്കുന്ന വായനക്കാർ ചെയ്യേണ്ടത് ഈ പേജുകൾ ലൈക്കും ഷെയറും ചെയ്യുക എന്നതാണ്.

പരമാവധി ആളുകളിലേക്ക് പുതിയ പേജിന്റെ വിവരങ്ങൾ എത്തിക്കുക. അതിനായി ഈ വാർത്തയ്‌ക്കൊപ്പം ലൈക്ക് ചെയ്യേണ്ട ലിങ്കുകൾ നൽകുന്നുണ്ട്. ഈ ലിങ്കിൽ കയറി ഫേസ്‌ബുക്ക് പേജ് ലൈക്കും ഫോളോയും ചെയ്യുക.

അടുത്തകാലത്തായി മറുനാടനെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളെ അതിജീവിക്കാൻ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ വായനക്കാരുടെ പിന്തുണ തേടി. ഓൺലൈൻ മാധ്യമ രംഗത്ത് മറുനാടൻ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ വിശദമായി വിശദീകരിച്ചു കൊണ്ട് അദ്ദേഹം ഒരു വീഡിയോയും തയ്യാറാക്കിയിട്ടുണ്ട്. 17.47 സെക്കന്റ് നീണ്ടു നിൽക്കുന്ന വീഡിയോ മറുനാടൻ മലയാളിയുടെ യുട്യൂബ് പേജിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. മറുനാടൻ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ ഷാജൻ സ്‌കറിയ ഈ വീഡിയോയിൽ വിശദീകരിക്കുന്നു. ഈ വീഡിയോയും വായനക്കാർക്കായി വാർത്തക്കൊപ്പം നൽകുന്നു. നിങ്ങളുടെ പിന്തുണയാണ് മറുനാടന് അനിവാര്യമായി വേണ്ടത്.

മറുനാടൻ ടിവിയുടെ പുതിയ ഫേസ്‌ബുക്ക് പേജിൽ ലൈക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP