Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആയൂരിൽ കാറുമായി കൂട്ടിയിടിച്ച് പെട്രോളുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു; എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു

ആയൂരിൽ കാറുമായി കൂട്ടിയിടിച്ച് പെട്രോളുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു; എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ആയൂർ വഞ്ചിപ്പെട്ടിയിൽ കാറുമായി കൂട്ടിയിടിച്ച് പെട്രോളുമായി വന്ന ടാങ്കർ ലോറി മറിഞ്ഞത് ആശങ്ക പരത്തി. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. അപകട വിവരമറിഞ്ഞ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി. അപകടത്തിൽ പരിക്കേറ്റ കാർ യാത്രികനെ ആശുപത്രിയിലേക്ക് മാറ്റി.

വളവിൽ വച്ചാണ് അപകടം നടന്നതെന്നാണ് വിവരം. വെഞ്ഞാറമൂട്ടിലേക്ക് പെട്രോളുമായി പോവുകയായിരുന്നു ടാങ്കർ ലോറിയെന്നാണ് വിവരം. പെട്രോൾ ചോർന്നോയെന്ന് പരിശോധിക്കുന്നുണ്ട്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആൾക്കാരെ പ്രദേശത്ത് നിന്ന് പൊലീസ് മാറ്റി. കാറിന് മുൻവശം പൂർണമായി തകർന്ന നിലയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP