Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രധാനമന്ത്രിയോടും റെയിൽവെ മന്ത്രിയോടും ഏറെ ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ടെങ്കിലും ഇന്നുചോദിക്കുന്നില്ല; ഇന്ന് നമ്മൾ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസം എത്തിക്കുകയാണ് വേണ്ടത്; ഇന്നുവൈകിട്ട് ടിവി ചാനൽ ചർച്ചകളിലും പാർട്ടി പ്രതിനിധികൾ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്

പ്രധാനമന്ത്രിയോടും റെയിൽവെ മന്ത്രിയോടും ഏറെ ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ടെങ്കിലും ഇന്നുചോദിക്കുന്നില്ല; ഇന്ന് നമ്മൾ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസം എത്തിക്കുകയാണ് വേണ്ടത്; ഇന്നുവൈകിട്ട് ടിവി ചാനൽ ചർച്ചകളിലും പാർട്ടി പ്രതിനിധികൾ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ഒഡിഷ ട്രെയിൻ അപകടത്തിൽ പെട്ടവർക്കും കുടുംബങ്ങൾക്കും സഹായമെത്തിക്കാൻ രാഷ്ട്രീയഭേദമന്യേ കക്ഷികൾ മുന്നോട്ടുവരണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ' ഉറ്റവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്കെല്ലാം ഹൃദയത്തിൽ നിന്നുള്ള അനുശോചനങ്ങൾ. പ്രധാനമന്ത്രിയോടും, റെയിൽവെ മന്ത്രിയോടും എനിക്ക് ഒരുപാട് ചോദ്യങ്ങൾ ചോദിക്കാനുണ്ട്. എന്തുകൊണ്ടാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നതെന്നും, ആരാണ് ഉത്തരവാദിയെന്നും അവർ മറുപടി പറയേണ്ടതുണ്ട്. എന്നാൽ, ഇന്ന് നമ്മൾക്ക് ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമെത്തിക്കുകയാണ് വേണ്ടത്', ഖാർഗെ പറഞ്ഞു.

'ഇന്നു വൈകിട്ട് ടിവി ചാനലുകളിൽ സംഘടിപ്പിക്കുന്ന ചർച്ചകളിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കില്ല. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ് ഇതെന്നു ചൂണ്ടിക്കാട്ടിയ കോൺഗ്രസ് വക്താവ് പവൻ ഖേര, മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

'ഒഡീഷയിലെ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട ദേശീയ ദുരന്തത്തിൽ, സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഒട്ടേറെ നേതാക്കൾ അപകടസ്ഥലമായ ബാലസോറിൽ എത്തിയിട്ടുണ്ട്. കൂടുതൽ പേർ ഉടനെത്തും'' ഖർഗെ പ്രസ്താവനയിൽ വ്യക്തമാക്കി.

്അതേസമയം, രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം നടന്ന ഒഡീഷയിലെ ബാലസോറിൽ രക്ഷാപ്രവർത്തനം അവസാനിച്ചു. റെയിൽവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രക്ഷാപ്രവർത്തനം അവസാനിച്ചതായി റെയിൽവെ അറിയിച്ചു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഇന്ത്യൻ റെയിൽവെ വക്താവ് അമിതാഭ് ശർമ അറിയിച്ചു. അപകടത്തിൽ റെയിൽവെ അന്വേഷണം പ്രഖ്യാപിച്ചു. സൗത്ത് ഈസ്റ്റേൺ സർക്കിൾ റെയിൽവെ സേഫ്റ്റി കമ്മീഷണർ എ എം ചൗധരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. അപകടം നടന്ന റൂട്ടിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടി ഒഴിവാക്കാൻ സ്ഥാപിക്കുന്ന 'കവച്' സംവിധാനം ഇല്ലായിരുന്നെന്നും റെയിൽവെ വ്യക്തമാക്കി.

ഓരോ സിഗ്നൽ കഴിയുമ്പോഴും ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകുന്ന സിസ്റ്റമാണ് കവച്. നിശ്ചിത ദൂരത്തിനുള്ളിൽ അതേ ലൈനിൽ മറ്റൊരു ട്രെയിൻ ശ്രദ്ധയിൽപ്പെട്ടാൽ ഈ സിസ്റ്റത്തിന് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകാനും ഓട്ടോമാറ്റിക് ബ്രേക്ക് അപ്ലെ ചെയ്യാനും സാധിക്കും. മോശം കാലാവസ്ഥ, ട്രാക്കിലെ പ്രശ്‌നങ്ങൾ എന്നിവയെ കുറിച്ച് മുന്നറിയിപ്പ് നൽകാനും കവചിന് സാധിക്കും. രാജ്യത്താകായുള്ള ട്രെയിൻ റൂട്ടുകളിൽ കവച് സംവിധാനം സ്ഥാപിക്കാനുള്ള നപടികൾ തുടർന്നുവരികയാണ്.

മിനിട്ടുകളുടെ വ്യത്യാസത്തിൽ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 261 പേരാണ് മരിച്ചത്. 900പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അതിവേഗത്തിൽ വരികയായിരുന്ന രണ്ടു യാത്രാ വണ്ടികളും നിർത്തിയിട്ടിരുന്ന ഗുഡ്സ് വണ്ടിയുമാണ് അപകടത്തിൽ പെട്ടത്. ബാലസോറിലെ ബഹാനാഗ ബസാർ സ്റ്റേഷന് 300 മീറ്റർ അകലെ വച്ച് കോറമൻഡൽ എക്സ്‌പ്രസ് പാളം തെറ്റിയതാണ് അപകട പരമ്പരയ്ക്കു തുടക്കം. ഷാലിമാറിൽനിന്നു ചെന്നൈയിലേക്കു വരികയായിരുന്ന വണ്ടി പാളം തെറ്റി കോച്ചുകൾ സമീപ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് വണ്ടിയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കോറമൻഡൽ എക്സ്‌പ്രസിന്റെ കോച്ചുകൾ മൂന്നാമത്തെ ട്രാക്കിലേക്കു വീണു. മൂന്നാമത്തെ ട്രാക്കിലൂടെ എതിർ ദിശയിൽ അതിവേഗം വരികയായിരുന്ന ബംഗളൂരു - ഹൗറ എക്സ്‌പ്രസ് ഈ കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP