Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാലസോറിൽ ഉണ്ടായത് ഇന്ത്യയിൽ 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അപകടമെന്ന് മമത

ബാലസോറിൽ ഉണ്ടായത് ഇന്ത്യയിൽ 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അപകടമെന്ന് മമത

മറുനാടൻ മലയാളി ബ്യൂറോ

ബാലസോർ: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായത് 21ാം നൂറ്റാണ്ടിൽ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ട്രെയിനപകടമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അപകടത്തിൽപ്പെട്ട ട്രെയിനുകളിൽ കൂട്ടിയിടി തടയുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. അതിനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു അപകടം തന്നെ സംഭവിക്കുമായിരുന്നില്ലെന്നും മമത പറഞ്ഞു.

അപകട സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് അവർ ഇക്കാര്യം പറഞ്ഞത്. അപകടത്തിൽ മരിച്ച ബംഗാൾ സ്വദേശികളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മമത പ്രഖ്യാപിച്ചു.

''കൊറമാണ്ഡൽ ഏറ്റവും മികച്ച എക്സ്‌പ്രസ് ട്രെയിനുകളിലൊന്നാണ്. ഞാൻ മൂന്നു തവണ റെയിൽവേ മന്ത്രിയായിരുന്നു. ഞാൻ ഇവിടെ കണ്ടതുവച്ച് 21ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ട്രെയിൻ അപകടമാണിത്. ഇത്തരം കേസുകൾ റെയിൽവേ സുരക്ഷാ കമ്മിഷന് കൈമാറുകയും അവർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതുമാണ് പൊതുവെയുള്ള രീതി.

മരിച്ചവരെ തിരിച്ചു കൊണ്ടുവരാൻ നമുക്കു സാധിക്കില്ല. നമുക്കു ചെയ്യാനാകുന്നത് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുകയും എത്രയും വേഗം സാധാരണ സ്ഥിതി പുനഃസ്ഥാപിക്കുകയുമാണ്'' മമത പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അരികിൽ നിൽക്കെയായിരുന്നു മമതയുടെ വാക്കുകൾ.

''മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച ബംഗാൾ സ്വദേശികളുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം നൽകും. റെയിൽവേയുമായും ഒഡീഷ സർക്കാരുമായും രക്ഷാപ്രവർത്തനം പൂർത്തിയാകുന്നതുവരെ സഹകരിക്കും'' മമത പറഞ്ഞു. ഗുരുതരമായി പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും മറ്റു പരുക്കുകളുള്ളവർക്ക് 50,000 രൂപ വീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

''ഇന്നലെ ഞങ്ങൾ 40 ആംബുലൻസുകൾ ഇവിടേക്ക് അയച്ചിരുന്നു. ഇന്ന് 70 എണ്ണം കൂടി അയച്ചിട്ടുണ്ട്. ബംഗാളിൽനിന്ന് അയച്ച 40 ഡോക്ടർമാർ ഉൾപ്പെടുന്ന സംഘം ഇവിടെ രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു'' മമത ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP