Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മണിക്കൂറുകളോളം വയർലെസ് ഇയർഫോൺ ഉപയോഗിച്ച 18കാരന് കേൾവിശക്തി നഷ്ടപ്പെട്ടു

മണിക്കൂറുകളോളം വയർലെസ് ഇയർഫോൺ ഉപയോഗിച്ച 18കാരന് കേൾവിശക്തി നഷ്ടപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ മണിക്കൂറുകളോളം വയർലെസ് ഇയർഫോൺ ഉപയോഗിച്ച 18-കാരന് കേൾവിശക്തി നഷ്ടപ്പെട്ടു. മണിക്കൂറുകളോളം TWS ഇയർബഡുകൾ ഉപയോഗിച്ചതിനെ തുടർന്നാണ് കേൾവിശക്തി നഷ്ടപ്പെട്ടത്.

ഇയർഫോൺ ദീർഘനേരം ഉപയോഗിച്ചതുമൂലമുണ്ടായ അണുബാധ കാരണമാണ് ആൺകുട്ടിക്ക് കേൾവിശക്തി നഷ്ടമായത്. എന്നാൽ, ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ കേൾവിശക്തി വീണ്ടെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.

മണിക്കൂറുകളോളം ഇയർഫോണും ചെവിയിൽ കുത്തിയിരിക്കുന്നതിന് അതിന്റേതായ ദോഷങ്ങളുമുണ്ട്. മിക്ക ഇയർഫോണുകളും ചെവിയുടെ കനാലിൽ ആഴത്തിൽ ഇരിക്കുന്നതിനാൽ, പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമായിരിക്കും. ഒരു പക്ഷെ നിങ്ങളുടെ കേൾവി ശക്തിയെ വരെ അത് ബാധിച്ചേക്കാം.

ആളുകൾ ദീർഘനേരം ഇയർബഡുകൾ ധരിക്കുമ്പോൾ, ചെവിയുടെ കനാലിലെ ഈർപ്പം വർദ്ധിക്കും, അത് ബാക്ടീരിയകൾക്കും വൈറസുകൾക്കും തഴച്ചുവളരാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. നമ്മുടെ ശരീരം പോലെ തന്നെ ചെവി കനാലിനും വെന്റിലേഷൻ ആവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നു. ദീർഘനേരം അടച്ചിടുന്നത് വിയർപ്പ് അടിഞ്ഞുകൂടി തുടർന്നുള്ള അണുബാധയ്ക്കും കാരണമാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP