Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇന്ന് റെയിൽവേ മന്ത്രിയാരെന്ന് ആർക്കും അറിയില്ല; ഇന്ന് ഒരേയൊരാളാണ് എല്ലാറ്റിനും പച്ചക്കൊടി വീശുന്നത്'; രൂക്ഷ വിമർശനവുമായി ആർ ജെ ഡി

'ഇന്ന് റെയിൽവേ മന്ത്രിയാരെന്ന് ആർക്കും അറിയില്ല; ഇന്ന് ഒരേയൊരാളാണ് എല്ലാറ്റിനും പച്ചക്കൊടി വീശുന്നത്'; രൂക്ഷ വിമർശനവുമായി ആർ ജെ ഡി

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: ഒഡിഷ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ ജനതാദൾ. മുൻപൊക്കെ റെയിൽവേ മന്ത്രിയാരെന്ന് ജനങ്ങൾക്ക് അറിയാമായിരുന്നുവെന്നും ഇന്ന് റെയിൽവേ മന്ത്രിയെ ആർക്കും അറിയില്ലെന്നും ആർജെഡി നേതൃത്വം പരിഹസിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ആർജെഡിയുടെ വിമർശനം.

മുൻപ് റെയിൽവേയ്ക്ക് മാത്രമായി ബജറ്റ് ഉണ്ടായിരുന്നുവെന്നും ഇന്ന് അതില്ലെന്നും ആർജെഡി വിമർശിച്ചു. ബിജെപി സർക്കാർ റെയിൽവേയെ തകർത്തുവെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും വിമർശിച്ചു. ബിജെപിയുടെ പേരെടുത്തു പറയാതെയാണു വിമർശനം.

''അവർ കാണിച്ച തികഞ്ഞ അനാസ്ഥയും ശ്രദ്ധക്കുറവുമാണ് ഇത്രയേറെ ആളുകളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലേക്കു നയിച്ചത്. അപകടവുമായി ബന്ധപ്പെട്ട ഉന്നതതല അന്വേഷണം നടത്തണം. കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. തികഞ്ഞ അശ്രദ്ധയാണ് ഈ അപകടത്തിനു കാരണം. അവർ റെയിൽവേയെ നശിപ്പിച്ചുകളഞ്ഞു'' മുൻ റെയിൽവേ മന്ത്രി കൂടിയായ ലാലു പ്രസാദ് യാദവ് പറഞ്ഞു.

''ഞെട്ടിക്കുന്ന ട്രെയിൻ അപകടം. റെയിൽവേ മന്ത്രി ആരെന്ന് രാജ്യം അറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് റെയിൽവേ ബജറ്റ് പ്രത്യേകമായാണ് അവതരിപ്പിച്ചിരുന്നത്. അന്ന് റെയിൽവേയെ സ്വകാര്യവൽക്കരിച്ചിരുന്നില്ല. റെയിൽവേയിൽ യുവാക്കൾക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുണ്ടായിരുന്നു. ഇന്നോ? റെയിൽവേ മന്ത്രിയാരെന്ന് ആർക്കും അറിയില്ല. ഇന്ന് ഒരേയൊരാളാണ് എല്ലാറ്റിനും പച്ചക്കൊടി വീശുന്നത്'' ആർജെഡി ട്വിറ്ററിൽ കുറിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP