Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എളങ്കുന്നപ്പുഴയിൽ നിന്നും മേട്ടുപ്പാളയത്ത് മീൻ എത്തിച്ച് കച്ചവടം തുടങ്ങാൻ പദ്ധതിയിട്ടത് സാബുവും വിഷ്ണുവും; നാട്ടിലെത്തി മദ്യപിച്ചിരുന്നപ്പോൾ വീട്ടുകാരെ തെറി വിളിച്ചത് തല്ലിന് കാരണമായി; വിഷ്ണുവും അൻവറും ചേർന്ന് സാബുവിനെ മർദ്ദിച്ചവശനാക്കി ശ്മശാനത്തിന് സമീപം തള്ളിയതുകൊല്ലാൻ ഉദ്ദേശിച്ചു തന്നെ; സാബു വർഗീസ് വധക്കേസിൽ കൂട്ടുകാർ കുടുങ്ങുമ്പോൾ

എളങ്കുന്നപ്പുഴയിൽ നിന്നും മേട്ടുപ്പാളയത്ത് മീൻ എത്തിച്ച് കച്ചവടം തുടങ്ങാൻ പദ്ധതിയിട്ടത് സാബുവും വിഷ്ണുവും; നാട്ടിലെത്തി മദ്യപിച്ചിരുന്നപ്പോൾ വീട്ടുകാരെ തെറി വിളിച്ചത് തല്ലിന് കാരണമായി; വിഷ്ണുവും അൻവറും ചേർന്ന് സാബുവിനെ മർദ്ദിച്ചവശനാക്കി ശ്മശാനത്തിന് സമീപം തള്ളിയതുകൊല്ലാൻ ഉദ്ദേശിച്ചു തന്നെ; സാബു വർഗീസ് വധക്കേസിൽ കൂട്ടുകാർ കുടുങ്ങുമ്പോൾ

വിനോദ് പൂന്തോട്ടം

കൊച്ചി: ഞാറയ്ക്കൽ പൊലീസ് പരിധിയിലെ മുരിക്കുംപാടം ശ്മശാനത്തിനു സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയ സാബു വർഗീസിന്റെ മരണം കൊലപാതകമാണെന്നു ഉറപ്പിച്ച പൊലീസ് പ്രതികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു അറസ്റ്റ് രേഖപ്പെടുത്തി റിമാന്റു ചെയ്തു. മുരിക്കുംപാടം പുതുവൽസ്ഥലത്ത് വിഷ്ണു (32), വിഷ്ണുവിന്റെ സുഹൃത്ത് അൻവർ (42) എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് മേട്ടുപാളയത്തെ ഓളിത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു കൊച്ചിയിൽ എത്തിച്ചത്. പറവൂർ മാക്കനായി കളത്തിൽ സാബു വർഗീസിനെ (53) കഴിഞ്ഞ മാസം 29നു രാവിലെ അവശനിലയിൽ കണ്ടത് രാവിലെ ബോട്ടിൽ ജോലിക്ക് പോയ ജീവനക്കാരാണ്.

ഇവർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി സാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വിഷ്ണുവും മരണമടഞ്ഞ സാബു വർഗീസും തമ്മിലുണ്ടായ വഴക്കിനെ തുടർന്നുള്ള വൈരാഗ്യമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് വെളിപ്പെടുത്തി.

കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ മാസം 28നു രാത്രി മുരിക്കുംപാടം ശ്മശാനത്തിനു സമീപം സാബു വർഗീസിനെ മാരകമായി പരുക്കേൽപ്പിച്ചു സമീപമുള്ള പഴയ ഷെഡിൽ ഉപേക്ഷിച്ചു വിഷ്ണുവും അൻവറും കടന്നുകളയുകയായിരുന്നു. മരിച്ച സാബു വർഗീസിനെ പൊലീസിന് ആദ്യഘട്ടത്തിൽ തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് സി സി ടി വി പരിശോധനയിൽ സാബു വർഗീസിനൊപ്പം വിഷ്ണുവും അൻവറും പോകുന്നതും വരുന്നതുമൊക്കെ ശ്രദ്ധയിൽപ്പെട്ടു.

അങ്ങനെ വ്യാഴാഴ്ച വിഷ്ണുവിനെയും വെള്ളിയാഴ്ച അൻവറിനെയും പൊലീസ് പൊക്കുകയായിരുന്നു. സാബുവും വിഷ്ണുവും അടുത്ത ചങ്ങാതിമാരായിരുന്നു. കൺസ്ട്രക്ഷൻ പണിക്കാരായ. ഇരുവരും ചേർന്ന് മത്സ്യ കച്ചവടം നടത്താൻ പ്ളാൻ ഇട്ടു. വിഷ്ണു മേട്ടുപ്പാളയത്താണ് താമസിച്ചു വന്നത്. എളങ്കുന്നപ്പുഴയിൽ നിന്നും മത്സ്യം മേട്ടുപ്പാളയത്ത് എത്തിച്ച് കച്ചവടം നടത്താൻ പദ്ധതി തയ്യറാക്കി. ആദ്യപടിയായി ഉണക്ക ചെമ്മീൻ മേട്ടുപ്പാളയത്ത് എത്തിച്ച് കച്ചവടവും തുടങ്ങി. അതിൽ ലാഭവും കിട്ടി. അതേ തുടർന്നാണ് നാട്ടിൽ എത്തിയ സാബുവും വിഷ്ണവും ഒന്നിച്ചിരുന്ന് മദ്യപിച്ചത്.

മദ്യപാന പരിപാടിക്ക് വിഷ്ണു സുഹൃത്തായ അൻവറിനെയും കൂട്ടിയിരുന്നു. ബാറിൽ പോയും ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും മദ്യം വാങ്ങിയും മൂവരും മദ്യപിച്ചു. ഇതിനിടെ വിഷ്ണുവിന്റെ ഫാമിലിയെ കുറിച്ച് സാബു നടത്തിയ മോശം പരാമർശമാണ് അടിപിടിക്കും കൊലപാതകത്തിനും കാരണമായതെന്നാണ് പ്രതികൾ നല്കിയിരിക്കുന്ന മൊഴി. സാബുവിനെ മർദ്ദിച്ച് അവശനാക്കി ശ്മശാനത്തിൽ തല്ലിയ ശേഷം സാബുവിന്റെ പണവും മൊബൈലും പ്രതികൾ കൈവശപ്പെടുത്തി. പിന്നീട് മൊബൈൽ സ്വിച്ച് ഓഫ് ആക്കി വേളാങ്കണ്ണിക്ക് സമീപം ഒരാളിന് 3000 രൂപയ്ക്ക് വിറ്റു. ഈ ഫോണും പൊലീസ് കണ്ടെടുത്തു.

ഒളിവിൽപോയ പ്രതികളെ പ്രത്യേക അന്വേഷണ സംഘം മേട്ടുപ്പാളയത്തു നിന്നു പിടികൂടുകയായിരുന്നു. മുനമ്പം ഡിവൈഎസ്‌പി എം.കെ. മുരളി, ഇൻസ്പെക്ടർമാരായ കെ.എൽ. യേശുദാസ്, വിപിൻകുമാർ, എസ്‌ഐ. അനീഷ്, എഎസ്ഐ മാരായ ഷാഹിർ, ബിജു, സിപിഒമാരായ പ്രവീൺ ദാസ്, ശരത്, ഗിരിജാവല്ലഭൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP