Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'കോടികൾ കൈക്കൂലി വാങ്ങി ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് തയാറാക്കിയെന്ന സി ദിവാകരന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്'; ജസ്റ്റിസ്.ശിവരാന്റെ സാമ്പത്തിക വളർച്ച അന്വേഷിക്കണമെന്ന് എം.എം ഹസൻ

'കോടികൾ കൈക്കൂലി വാങ്ങി ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് തയാറാക്കിയെന്ന സി ദിവാകരന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്'; ജസ്റ്റിസ്.ശിവരാന്റെ സാമ്പത്തിക വളർച്ച അന്വേഷിക്കണമെന്ന് എം.എം ഹസൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോടികൾ കൈക്കൂലി വാങ്ങി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ജസ്റ്റിസ് ജി.ശിവരാജൻ റിപ്പോർട്ട് തയാറാക്കിയെന്ന സിപിഐ നേതാവ് സി ദിവാകരന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുൻ മുഖമന്ത്രിക്കെതിരായ ആരോപണം വ്യാജമാണെന്നും അതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്ന് ഞങ്ങൾ ഉന്നയിച്ചതാണ്. അത് സത്യമാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ സിപിഐ നേതാവ് ദിവാകരനിലൂടെ പുറത്ത് വന്നത്. ശിവരാജൻ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ ഒന്നാം പിണറായി സർക്കാർ കേസെടുത്തത്.

ആ റിപ്പോർട്ട് തന്നെ തട്ടികൂട്ടാണെന്ന് യു.ഡി.എഫ് അന്നേ പറഞ്ഞിരുന്നു. ജനപ്രിയനായ നേതാവിനെ സമൂഹമധ്യത്തിൽ അപമാനിക്കാൻ ഒത്തുകളിച്ച ശക്തികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ജസ്റ്റീസ് ജി.ശിവരാജന്റെ സാമ്പത്തിക വളർച്ചയെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. ദിവാകരന്റെ അഭിപ്രായമായി മാത്രം ഇതിനെ തള്ളിക്കളായാനാവില്ലെന്നും ഹസൻ പറഞ്ഞു

സി ദിവാകരന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കെ.സി ജോസഫും ആവശ്യപ്പെട്ടു. അതീവ ഗുരുതരമായ ഒരു ആരോപണമാണിത്. സി ദിവാകരൻ അന്ന് ഇടതുപക്ഷ മുന്നണിയുടെ ഒരു പ്രധാനപ്പെട്ട നേതാവായിരുന്നു . ഈ ആരോപണം പൂർണമായും സത്യസന്ധമായിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ അപമാനിക്കാനും സർക്കാരിനെ പ്രതിക്കൂട്ടിലാകാനും സഹായകമായ നിലയിൽ റിപ്പോർട്ട് തയാറാക്കാൻ ശിവരാജനെ പ്രേരിപ്പിച്ചതും കമ്മീഷന് കോഴ നൽകിയതും സ്വാഭാവികമായും ഇന്നത്തെ മുഖ്യ ഭരണകക്ഷിയായ സിപിഎം തന്നെയായിരിക്കും.

ഉമ്മൻ ചാണ്ടിക്കെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കാൻ സിപിഎം തനിക്ക് പത്തു കോടി വാഗ്ദാനം ചെയ്തുവെന്ന് സരിതയുടെ ആരോപണവും ദിവാകരന്റെ വെളിപ്പെടുത്തലും കൂട്ടി വായിക്കേണ്ടതാണെന്നും കെ.സി ജോസഫ് ചൂണ്ടിക്കാട്ടി.

ശിവരാജൻ റിപ്പോർട്ട് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ പിന്നീട് വന്ന പിണറായി സർക്കാർ കാണിച്ച വ്യഗ്രതയും വളരേയേറെ സംശയമാണ്. ഇക്കാര്യത്തിൽ സത്യം പുറത്തു വരണം. ആരാണ് കോഴ കൊടുത്തതെന്നും ആരെല്ലാമാണ് ഈ ഗൂഢാലോചനയുടെ പിന്നിൽ പ്രവർത്തിച്ചതെന്നും സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കെ.സി ജോസഫ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP