Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയിൽ നിന്ന് പറിച്ച് നടുമ്പോൾ ആദ്യപരിഗണന ഇന്ത്യക്ക്; ബെംഗളൂരുവിലെ ഫാക്ടറിയിൽ നിന്ന് അടുത്ത വർഷം ഏപ്രിൽ മുതൽ ഫോക്‌സ്‌കോൺ ഉത്പാദിപ്പിക്കുന്നത് രണ്ടുകോടി ആപ്പിൾ ഐഫോണുകൾ; 13,6000 കോടിയുടെ പദ്ധതിയിൽ 50,000 പേർക്ക് ജോലി; കർണാടകത്തിനും തമിഴ്‌നാടിനും പുറമേ തെലങ്കാനയിലും ഫോക്‌സ്‌കോൺ ഫാക്ടറി വരുന്നു

ചൈനയിൽ നിന്ന് പറിച്ച് നടുമ്പോൾ ആദ്യപരിഗണന ഇന്ത്യക്ക്; ബെംഗളൂരുവിലെ ഫാക്ടറിയിൽ നിന്ന് അടുത്ത വർഷം ഏപ്രിൽ മുതൽ ഫോക്‌സ്‌കോൺ ഉത്പാദിപ്പിക്കുന്നത് രണ്ടുകോടി ആപ്പിൾ ഐഫോണുകൾ; 13,6000 കോടിയുടെ പദ്ധതിയിൽ 50,000 പേർക്ക് ജോലി; കർണാടകത്തിനും തമിഴ്‌നാടിനും പുറമേ തെലങ്കാനയിലും ഫോക്‌സ്‌കോൺ ഫാക്ടറി വരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: വിമാനത്താവളത്തിന് അടുത്ത് കണ്ണായ സ്ഥലത്ത് 300 ഏക്കർ ഭൂമി ഫോക്സ്‌കോൺ വാങ്ങിയത് വാർത്തയായിരുന്നു. ആപ്പിൾ ഐഫോൺ പാർട്സുകളുടെ ഏറ്റവും വലിയ വിതരണക്കാരാണ് തായ്വവാനിലെ ഇലക്ട്രോണിക്‌സ് ഭീമന്മാരായ ഫോക്സ്‌കോൺ. ഫോക്സ്‌കോൺ ഹോൺ ഹായി ടെക്നോളജി ഇന്ത്യ മെഗാ ഡവവല്പമെന്റ് കമ്പനിയാണ് മെയ് 9 ന്് സ്ഥലം വാങ്ങിയത്. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്താണ് സ്ഥലം വാങ്ങിയത്. 300 കോടി രൂപയാണ് ഇതിനായി ഫോക്‌സ്‌കോൺ ഹോൻ കായ് ടെക്‌നോളജി ഇന്ത്യ മെഗാ ഡെവലപ്പ്‌മെന്റ് എന്ന സ്ഥാപനം മുടക്കിയത്. കർണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ വേഗത്തിലായി. അടുത്ത ഏപ്രിലോടെ, ദേവനഹള്ളിയിൽ ഫോക്‌സ്‌കോൺ, ഐഫോണുകൾ ഉത്പാദനം തുടങ്ങുമെന്നാണ് ഒടുവിലത്തെ വാർത്ത.

13600 കോടിയുടെ പദ്ധതി വഴി 50,000 പേർക്ക് ജോലി കിട്ടും. മൂന്നുഘട്ടങ്ങളിലായി പദ്ധതി പൂർത്തിയാക്കാനാണ് ഫോക്‌സ്‌കോൺ ലക്ഷ്യമിടുന്നത്. മൂന്നുഘട്ടങ്ങളും പൂർത്തിയാകുമ്പോൾ, വർഷന്തോറും രണ്ടുകോടി ഐഫോണുകളാണ് കമ്പനി ഉത്പാദിപ്പിക്കാൻ പോകുന്നത്. ഈ വർഷം ജൂലൈ ഒന്നിന് ഐടി നിക്ഷേപ മേഖലയായി വേർതിരിച്ച ദേവനഹള്ളിയിലെ 300 ഏക്കർ ഫോക്‌സ്‌കോണിന് കൈമാറുമെന്ന് കർണാടക വ്യവസായ മന്ത്രി എം ബി പാട്ടീൽ പറഞ്ഞു. ദിവസം 5 ദശലക്ഷം ലിറ്റർ വെള്ളം, മുടങ്ങാത്ത വൈദ്യുതി, റോഡ് സൗകര്യം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും സർക്കാർ ഉറപ്പാക്കും. ജോർജ് ഷൂവിന്റെ നേതൃത്വത്തിൽ ഫോക്‌സ്‌കോൺ പ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ചൈനയിൽ നിന്ന് വിട്ട് ഉത്പാദനം വൈവിധ്യവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തായ്വാനിലെ പ്രമുഖ ഇലക്രോണിക്സ് നിർമ്മാതാക്കളുടെ നീക്കം. മാർച്ച് 20 ന് ഫോക്സ്‌കോണുമായി കർണാടക സർക്കാർ ധാരണാപത്രം ഒപ്പുവച്ചിരുന്നു. മൊബൈൽ നിർമ്മാണ യൂണിറ്റിനായി 8000 കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുന്നത്. ഒപ്പം 50,000 പേർക്ക് തൊഴിലവസരങ്ങളും. അടുത്ത 10 വർഷത്തിനുള്ളിൽ ഒരുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം.

കർണാടകത്തിലെ 300 ഏക്കർ ഫാക്ടറിയിൽ, ആപ്പിൾ ഐഫോണുകൾ നിർമ്മിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഹോൺസായി പ്രിസിഷൻ ഇൻഡസ്ട്രി എന്ന് ഔദ്യോഗിക പേരിലാണ് ലോകത്തിലെ ഏറ്റവും വലിയ കരാർ ഇലക്രോണിക്സ് ഉൽപ്പന്ന നിർമ്മാതാക്കളും, ആപ്പിൾ ഐ ഫോണുകളുടെ മുഖ്യ അസംബ്ലറുമായ ഫോക്സ്‌കോൺ അറിയപ്പെടുന്നത്. സമീപ വർഷങ്ങളിൽ ചൈനയിലെ കടുത്ത കോവിഡ് നയങ്ങളും, അമേരിക്കയുമായുള്ള ആ രാജ്യത്തിന്റെ നയതന്ത്ര സംഘർഷവും മൂലം ചൈന വിട്ട് ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലേക്ക് ഉത്പാദനം വൈവിധ്യവത്കരിക്കാനാണ് ഫോക്സ്‌കോണിന്റെ ശ്രമം. വിയറ്റ്‌നാമിലെ ഗെ ആൻ പ്രവിശ്യയിൽ 480,000 ചതുരശ്ര മീറ്റർ ഭൂമിയും ഫോക്‌സ്‌കോൺ വാങ്ങിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ തങ്ങളുടെ പ്ലാന്റിൽ ഫോക്സകോൺ 2019 മുതൽ ആപ്പിൾ ഹാന്റ്സെറ്റുകൾ നിർമ്മിച്ചുവരുന്നുണ്ട്. വിസ്ട്രോൺ, പെഗാട്രോൺ എന്നീ മറ്റു രണ്ടു തായ്വാൻ വിതരണകമ്പനികളും, ആപ്പിൾ ഡിവൈസുകളുടെ നിർമ്മാണവും, അസംബ്ലിങ്ങും ഇന്ത്യയിൽ ചെയ്യുന്നുണ്ട്. ആപ്പിളിന്റെ സിഇഒ ടിം കുക്ക് ഇന്ത്യയിലെ ആദ്യത്തെ രണ്ടുറീട്ടെയിൽ സ്റ്റോറുകൾ കഴിഞ്ഞ മാസം തുറന്നിരുന്നു. ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കുമെന്ന് ആപ്പിൾ സെപ്റ്റംബറിൽ അറിയിച്ചിരുന്നു.

തെലങ്കാനയിൽ ഫോക്‌സ്‌കോണിന്റെ ഇലക്ടോണിക്‌സ് നിർമ്മാണ ഫാക്ടറി തുറക്കുമെന്നും ഒരു ലക്ഷം തൊഴിലുകൾ നൽകുമെന്നും വ്യാഴാഴ്ച പ്രഖ്യാപനം വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP