Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കമ്യൂണിസ്റ്റ് പാർട്ടികളിൽ ജാതി സ്വാധീനം കൂടിവരുന്നു; അത്തരം ഒരു ലോബിയുടെ സ്വാധീന വലയം സെക്രട്ടേറിയറ്റിൽ ഉണ്ടെന്ന് പറയപ്പെടുന്നു; പ്രശ്നങ്ങളുമായി വരുന്നവരോട് ജാതി നോക്കിയിട്ടാണ് അവരുടെ പെരുമാറ്റവും രീതികളും; ഗുരുതര ആരോപണങ്ങളുമായി മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ

കമ്യൂണിസ്റ്റ് പാർട്ടികളിൽ ജാതി സ്വാധീനം കൂടിവരുന്നു; അത്തരം ഒരു ലോബിയുടെ സ്വാധീന വലയം സെക്രട്ടേറിയറ്റിൽ ഉണ്ടെന്ന് പറയപ്പെടുന്നു; പ്രശ്നങ്ങളുമായി വരുന്നവരോട് ജാതി നോക്കിയിട്ടാണ് അവരുടെ പെരുമാറ്റവും രീതികളും; ഗുരുതര ആരോപണങ്ങളുമായി മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ജാതി സ്വാധീനം കൂടിവരികയാണെന്നു തുറന്നു പറഞ്ഞ് മുൻ മന്ത്രി കെ ഇ ഇസ്മായിൽ. അതിനെതിരെ പോരാടാൻ സമയമായെന്നും മുതിർന്ന സിപിഐ നേതാവ് വ്യക്തമാക്കി. സെക്രട്ടേറിയറ്റിലെത്തുന്ന താഴ്ന്ന ജാതിക്കാർ വിവേചനം നേരിടുന്നുണ്ടെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നേരിട്ട് അനുഭവമുണ്ടായിട്ടില്ലെങ്കിലും ഇതേപ്പറ്റി പറഞ്ഞ് കേട്ടിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

'സെക്രട്ടേറിയറ്റിൽ സാധാരണ പ്രശ്നങ്ങളുമായി വരുന്നവരോട് ജാതി നോക്കിയിട്ടാണ് അവരുടെ പെരുമാറ്റവും രീതികളും. അത്തരം ഒരു ലോബിയുടെ സ്വാധീനവലയം സെക്രട്ടേറിയറ്റിൽ ഉണ്ടെന്ന് പറയപ്പെടുന്നു. അതിൽ എത്രത്തോളം വസ്തുതയുണ്ടെന്ന് അറിയില്ല. എന്നാൽ അങ്ങനെ ഉണ്ടെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. സെക്രട്ടേറിയറ്റിൽ സാധാരണ പെറ്റീഷനുമായി ഒരു നായരോ നമ്പൂതിരിയോ ആണ് പോകുന്നതെങ്കിൽ അവരോടുള്ള പെരുമാറ്റത്തിലും ഒരു മുസ്ലീമോ ക്രിസ്ത്യാനിയോ പട്ടികജാതിക്കാരനോ ആണ് പോകുന്നതെങ്കിൽ അവരോടുള്ള പെരുമാറ്റത്തിലും വളരെ പ്രകടമായി അത് മനസിലാകുമല്ലോ? അങ്ങനെ ഒരു സ്ഥിതി വരുന്നുണ്ട് - അദ്ദേഹം പറഞ്ഞു.

കെ ഇ ഇസ്മായിലിന്റെ തുറന്നു പറച്ചിൽ പാർട്ടിക്കുള്ളിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്. സിപിഐക്കുള്ളിൽ നിലനിൽക്കുന്ന ഗ്രൂപ്പിസത്തിന്റെ ഭാഗമായി കൂടിയാണ് ഇസ്മായിലിന്റെ തുറന്നു പറച്ചിലെന്നും സൂചനയുണ്ട്. കാനം രാജേന്ദ്രൻ സെക്രട്ടറിയായ ശേഷം ഇസ്മായിൽ അടക്കമുള്ള മുതിർന്ന നേതാക്കളെ അവഗണിച്ചു മാറ്റി നിർത്തുന്നു എന്ന ആരോപണം ശക്തമായിരുന്നു. ഇതിനിടെയാണ് ഇസ്മായിലിന്റെ തുറന്നു പറച്ചിൽ എന്നതും ശ്രദ്ധേയമാണ്.

നേരത്തെ സി ദിവാകരനും കെ.ഇ. ഇസ്മയിലിനുമെതിരെ സിപിഐ എക്‌സിക്യൂട്ടീവിൽ അടക്കം വിമർശനം അടക്കം ഉയർന്നിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും നേതൃത്വത്തിനെതിരെയും പരസ്യ വിമർശനമുന്നയിച്ച സി ദിവാകരൻ, കെ.ഇ. ഇസ്മയിൽ എന്നീ മുതിർന്ന നേതാക്കൾക്കെതിരെയാണ് വിമർശനം ഉയർന്നത്. അതിനിടെ സി ദിവാകരൻ ആത്മകഥയിൽ വെളിപ്പെടുത്തലുമായി രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വി എസ് അച്യുതാനന്ദനെ അലട്ടിയിരുന്നതായി സി ദിവാകരൻ ആത്മകഥയിൽ വെളിപ്പെടുത്തിയിരുന്നു. 'കനൽ വഴികളിലൂടെ' എന്ന ആത്മകഥ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

2011ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചെറിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടതിനെക്കുറിച്ച് പുസ്തകത്തിൽ പറയുന്നതിങ്ങനെ- ''മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഒരു സാധാരണ എംഎൽഎയായി വി എസ് സഭയിൽവന്നു. വിഎസിന്റെ ആ അവസ്ഥയിൽ എനിക്ക് അതിയായ ദുഃഖം അനുഭവപ്പെട്ടു. എത്ര ക്രൂരമാണ് ചിലപ്പോൾ രാഷ്ട്രീയം. മുഖ്യമന്ത്രിയെന്ന നിലയിൽ ശാന്തനും സൗമ്യനുമായിരുന്ന വി എസ് പ്രതിപക്ഷത്ത് എത്തിയപ്പോൾ ശക്തനായ ആക്രമണകാരിയായി മാറി. തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വിഎസിനെ അലട്ടിയിരുന്നു. കേവലം 500നും 1000നും ഇടയിലുള്ള വോട്ടിൽ എൽഡിഎഫിന് നാലു സീറ്റുകൾ നഷ്ടമായ രാഷ്ട്രീയത്തിന്റെ നിഗൂഢത ഇന്നും കേരളം ചർച്ച ചെയ്യുന്നു''.

വിവാദമായ ഹാരിസൺ പ്ലാന്റേഷൻ കേസിൽ വനംമന്ത്രി ബിനോയ് വിശ്വത്തെ കൊണ്ട് ഫയലിൽ ഒപ്പിടീച്ചത് അന്നത്തെ തൊഴിൽമന്ത്രി പി കെ ഗുരുദാസന്റെ നിർബന്ധത്താലാണെന്നും, ഒപ്പിടരുതെന്ന് താൻ വിലക്കിയിരുന്നതായും സി ദിവാകരൻ പറയുന്നു. ''ഹാരിസൺ പ്ലാന്റേഷൻ തോട്ടം ദീർഘനാളായി പൂട്ടികിടക്കുകയായിരുന്നു. തൊഴിലാളികൾ പട്ടിണിയിലായി. തോട്ടം തുറക്കാൻ തൊഴിൽമന്ത്രി ഗുരുദാസൻ ഇടപെടൽ നടത്തി. ഹാരിസൺ പ്ലാന്റേഷൻ തുറക്കാനുള്ള ഫയൽ വനം മന്ത്രി അംഗീകരിക്കണമായിരുന്നു. മന്ത്രിസഭ നടന്നു കൊണ്ടിരിക്കുമ്പോൾ മന്ത്രി ഗുരുദാസൻ അവിടെവച്ച് ഫയലിൽ ബിനോയ് വിശ്വത്തെകൊണ്ട് ഒപ്പിടിക്കാൻ ശ്രമിച്ചു. ബിനോയ് വിശ്വം എന്നോട് അഭിപ്രായം ചോദിച്ചു. ഫയലിൽ ഒപ്പിടരുതെന്ന് ഞാൻ നിർദേശിച്ചു. എന്റെ ഉപദേശം കൂട്ടാക്കാതെ ബിനോയ് ഫയലിൽ ഒപ്പിട്ടു. വൻകിട തോട്ടം ഉടമയെ സംരക്ഷിക്കാൻ വനം മന്ത്രി കൂട്ടുനിന്നു എന്ന് പ്രചാരണമുണ്ടായി. വി എസ് സർക്കാരിന്റെ പേരിൽ ഒരു ആരോപണവും ഉണ്ടാകില്ലെന്നു ധരിച്ചിരുന്നവർ നിരാശരായി''.

സിപിഎമ്മിലെ അപചയവും ഇടതു മുന്നണിയിലെ പടലപ്പിണക്കവും ചതിക്കുഴികളും കനൽ വഴികളിലൂടെ എന്ന പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്.'മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഒരു സാധാരണ എംഎൽഎയായി വി എസ് സഭയിൽ വന്നു. വിഎസിന്റെ ആ അവസ്ഥയിൽ എനിക്ക് അതിയായ ദുഃഖം അനുഭവപ്പെട്ടു. എത്ര ക്രൂരമാണ് ചിലപ്പോൾ രാഷ്ട്രീയം. മുഖ്യമന്ത്രിയെന്ന നിലയിൽ ശാന്തനും സൗമ്യനുമായിരുന്ന വി എസ് പ്രതിപക്ഷത്ത് എത്തിയപ്പോൾ ശക്തനായ ആക്രമണകാരിയായി മാറി. തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വിഎസിനെ അലട്ടിയിരുന്നു. കേവലം 500നും 1000നും ഇടയിലുള്ള വോട്ടിൽ എൽഡിഎഫിന് നാലു സീറ്റുകൾ നഷ്ടമായ രാഷ്ട്രീയത്തിന്റെ നിഗൂഢത ഇന്നും കേരളം ചർച്ച ചെയ്യുന്നു

പാർട്ടി സംസ്ഥാന സെക്രട്ടറിയാകാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് സി ദിവാകരൻ. പറയുന്നു. പാർട്ടിയിൽ ചതിപ്രയോഗങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ജീവിച്ചിരിക്കുമ്പോൾ പാർട്ടിയെ പ്രതിസന്ധിയിലാക്കേണ്ടെന്നതുകൊണ്ട് പലതും തുറന്ന് എഴുതിയിട്ടില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP