Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇ -പോസ് മെഷീൻ വീണ്ടും സാങ്കേതിക തകരാർ; സംസ്ഥാനത്ത് റേഷൻ വിതരണം നിർത്തിവെച്ചു

ഇ -പോസ് മെഷീൻ വീണ്ടും സാങ്കേതിക തകരാർ; സംസ്ഥാനത്ത് റേഷൻ വിതരണം നിർത്തിവെച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം വീണ്ടും അവതാളത്തിൽ. ഇ പോസ് മെഷീനിലെ സാങ്കേതിക തകരാറിനെ തുടർന്നാണ് റേഷൻ വിതരണം നിർത്തിവെച്ചത്. കേന്ദ്ര നിർദേശത്തെ തുടർന്ന് ബില്ലിൽ പുതിയ അപ്‌ഡേഷൻ വരുത്തുന്നതിനിടെയാണ് ഇ പോസ് പണിമുടക്കിയത്.

കഴിഞ്ഞ ഏഴ് മാസത്തിലേറെയായി ഇ പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നം പരിഹരിക്കാൻ ഭക്ഷ്യവകുപ്പിനായിട്ടില്ല. ഏറ്റവും ഒടുവിൽ റേഷൻ ബില്ലിൽ അപ്‌ഡേഷൻ വരുത്താൻ ശ്രമിക്കുന്നതിനിടെയാണ് മെഷീൻ തകരാറിലായത്. വ്യാഴാഴ്ച മുതൽ പലയിടങ്ങളിലും റേഷൻ വിതരണത്തിൽ പ്രശ്‌നം നേരിട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടത്.

റേഷൻ വാങ്ങാൻ എത്തിയ പലരും വാങ്ങാതെ മടങ്ങേണ്ട അവസ്ഥയാണെന്ന് വ്യാപാരികൾ പറഞ്ഞു. മഞ്ഞ, പിങ്ക് നിറത്തിലുള്ള കാർഡുകൾക്കും നീല, വെള്ള കാർഡുകൾക്കും പ്രത്യേകം ബില്ലുകൾ വേണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പാക്കുന്നതിനിടെയാണ് ഇ പോസ് വീണ്ടും പണിമുടക്കിയത്. പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടയുടൻ മന്ത്രി ജി.ആർ. അനിൽ റേഷൻ വിതരണം നിർത്തിവെക്കാൻ നിർദേശിച്ചു. പ്രശ്‌നം പരിഹരിച്ച ശേഷം ശനിയാഴ്ച മുതൽ റേഷൻ വിതരണം സാധാരണനിലയിലാകുമെന്നും മന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP