Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കത്തിച്ചത് പെട്രോളും മണ്ണെണ്ണയും ഡീസലുമില്ലാതെ; ബോഗിക്കുള്ളിലെ സീറ്റ് കുത്തി കീറി കടലാസ് വച്ച് കത്തിച്ചു; ഫിംഗർ പ്രിന്റുകളിൽ തെളിവ് കിട്ടി; ഭീകരപ്രവർത്തനമല്ലെന്ന് പൊലീസ്; അകത്തായത് താവക്കരയിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന മാനസിക രോഗി; പിടിയിലായത് നാലു തവണ സ്റ്റേഷനിലെ കുറ്റിക്കാട്ടിൽ തീയിട്ട ബംഗാളി; കണ്ണൂരിൽ ഗൂഢാലോചനയില്ല

കത്തിച്ചത് പെട്രോളും മണ്ണെണ്ണയും ഡീസലുമില്ലാതെ; ബോഗിക്കുള്ളിലെ സീറ്റ് കുത്തി കീറി കടലാസ് വച്ച് കത്തിച്ചു; ഫിംഗർ പ്രിന്റുകളിൽ തെളിവ് കിട്ടി; ഭീകരപ്രവർത്തനമല്ലെന്ന് പൊലീസ്; അകത്തായത് താവക്കരയിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന മാനസിക രോഗി; പിടിയിലായത് നാലു തവണ സ്റ്റേഷനിലെ കുറ്റിക്കാട്ടിൽ തീയിട്ട ബംഗാളി; കണ്ണൂരിൽ ഗൂഢാലോചനയില്ല

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ എട്ടാം ട്രാക്കിൽ കണ്ണൂർ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസിന് തീ വെച്ച സംഭവത്തിലെ കേസിലെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. സംസ്ഥാനത്തെ നടുക്കിയ ട്രെയിൻ അട്ടിമറി കേസിലെ പ്രതിയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസ് പുറത്തുവിട്ടു.

കണ്ണൂർ നഗരത്തിൽ ഏറെക്കാലമായി അലഞ്ഞുതിരിയുന്ന കൊൽക്കത്ത സ്വദേശി പുഷൻ ജിത്ത് സ്‌നിഗറാണ് കസ്റ്റഡിയിലായത് . ഇയാൾ കണ്ണൂർ ടൗൺ പൊലിസ് കസ്റ്റഡിയിലാണ് പ്രതിയെ കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവെങ്കിലും പരസ്പര വിരുദ്ധമായ മറുപടിയാണ് ഇയാൾ പറയുന്നതെന്നാണ് പൊലിസ് നൽകുന്ന വിവരം. കത്തിയ ബോഗിയിൽ നിന്നു ലഭിച്ച ഫിംഗർ പ്രിന്റുകളിൽ പത്തെണ്ണത്തിൽ നാലെണ്ണം പ്രതിയുടെതാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

ഇതു കുടാതെ എക്‌സിക്യൂട്ടീവിന്റെ ജനൽ ചില്ലുകൾ തകർത്ത കല്ലും ബോഗിക്കുള്ളിലെ കക്കൂസിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ബോഗി ക്കുള്ളിൽ തീവെച്ചത് പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവ ഉപയോഗിച്ചല്ല ബോഗി ക്കുള്ളിൽ തീവെച്ചതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട് . ബോഗിക്കുള്ളിലെ സീറ്റ് കുത്തി കീറി കടലാസ് കത്തിച്ചു തീവെച്ചുവെന്നാണ് പൊലിസിന്റെ നിഗമനം അറസ്റ്റിലായ ഇതര സംസ്ഥാനക്കാരൻ ഏറെക്കാലമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞു കഴിയുന്നയാളാണ് ഇയാൾ.

നാലു തവണ റെയിൽവേ സ്റ്റേഷൻ ട്രാക്കിനടുത്തെ കുറ്റിക്കാട്ടു പരിസരത്ത് തീയിട്ടതിന് പൊലിസ് പിടിയിലായിട്ടുണ്ട്. സംഭവത്തിൽ തീവ്രവാദ ബന്ധമില്ലെന്നാണ് പൊലിസ് നൽകുന്ന സൂചന. ഭിക്ഷാടകനായി ജീവിക്കുന്ന ഇയാൾ മാനസിക നില തെറ്റിയ ആളെ പോലെയാണ് പലപ്പോഴും പെരുമാറുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഒരിക്കൽ ഒഡീഷ സ്വദേശിയാണെന്നു പറഞ്ഞ ഇയാൾ പിന്നീട് യുപി ക്കാരനെന്നും മുന്നാമത് ബംഗാളിയാണെന്നുമാണ് പറയുന്നത് എന്നാൽ ഇയാൾ ബംഗാളിയാണെന്നു തന്നെയാണെന്നാണ് പൊലിസ് സ്ഥിരീകരിച്ചിട്ടുള്ളത്.

അഞ്ചു വർഷത്തോളമായി കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ താവക്കരയിൽ അലഞ്ഞുതിരിഞ്ഞു താമസിച്ചു വരുന്ന മാനസിക രോഗിയായ കുറ്റാരോപിതന്റെ ദൃശ്യം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മാത്രമല്ല ഇയാളെ അന്ന് റെയിൽവെ ട്രാക്ക് പരിസരത്ത് കണ്ടിരുന്നതായി റെയിൽവെ സ്റ്റേഷൻ പരിസരത്തുള്ള ബി.പി.സി.എൽ ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP