Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃശൂർ കോർപ്പറേഷൻ പരിധിയിൽ മിന്നൽ പരിശോധന; രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തൃശൂർ കോർപ്പറേഷൻ പരിധിയിൽ മിന്നൽ പരിശോധന; രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

സ്വന്തം ലേഖകൻ

തൃശൂർ: തൃശൂർ കോർപ്പറേഷനിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഒളരി നിയ റീജൻസി, അയ്യന്തോൾ റാന്തൽ റെസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടിയത്.

ഒരു മാസം മുൻപ് നാലു ഹോട്ടലുകളിൽ നിന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. കോർപ്പറേഷൻ പരിധിയിൽ ഭക്ഷ്യയോഗ്യമായ ഭക്ഷണ പദാർത്ഥങ്ങളാണ് വിതരണം ചെയ്യുന്നത് എന്ന് ഉറപ്പാക്കാൻ ഇന്ന് രാവിലെ കോർപ്പറേഷനിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഈ രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

പിടിച്ചെടുത്തതിൽ ഉപയോഗശൂന്യമായ മീൻ, ചിക്കൻ, ബീഫ് അടക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുന്നു. പരിശോധന തുടരുമെന്ന് കോർപ്പറേഷൻ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP