Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ; എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായതുകൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ': ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടൻ ടോവിനോ

'രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ; എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായതുകൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ': ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടൻ ടോവിനോ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന് എതിരായ പീഡനപരാതികളിൽ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടൻ ടോവിനോ തോമസ്. ബ്രിജ്ഭൂഷണെതിരെ നടപടി എടുക്കാൻ ഡൽഹി പൊലീസ് മെല്ലപ്പോക്ക് നയം തുടരുന്നതിനിടെയാണ് സെലിബ്രിറ്റികൾ അടക്കം നിരവധി പേർ പിന്തുണയുമായി എത്തുന്നത്.

' നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ , എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായതുകൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ.'-ടോവിനോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ടോവിനോയുടെ കുറിപ്പ് ഇങ്ങനെ:

അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണു , ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ ! ആ പരിഗണനകൾ വേണ്ട , പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ , എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായതുകൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ.

അതിനിടെ തനിക്കെതിരെ തെളിവില്ലെന്ന് ആവർത്തിച്ച് ബ്രിജ് ഭൂഷൻ. തനിക്കെതിരെയുള്ള ഒരു ആരോപണമെങ്കിലും തെളിയിക്കപ്പെട്ടാൽ ആത്മഹത്യ ചെയ്യാൻ തയാറാണെന്നും ഇയാൾ പറഞ്ഞു. എന്തെങ്കിലും തെളിവുകളുണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കാൻ ഗുസ്തി താരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു. ആയോധ്യയിലെ പൊതുപരിപാടിയിലായിരുന്നു ബ്രിജ് ഭൂഷന്റെ പ്രതികരണം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP