Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പ്രിയ പാച്ചു, എന്റെ ഹൃദയം നീ കീഴടക്കിയിരിക്കുന്നു'; 'പാച്ചുവും അദ്ഭുതവിളക്കും' സിനിമയിലെ അഭിനയത്തിന് ഫഹദിന് കീരവാണിയുടെ അഭിനന്ദനം

'പ്രിയ പാച്ചു, എന്റെ ഹൃദയം നീ കീഴടക്കിയിരിക്കുന്നു'; 'പാച്ചുവും അദ്ഭുതവിളക്കും' സിനിമയിലെ അഭിനയത്തിന് ഫഹദിന് കീരവാണിയുടെ അഭിനന്ദനം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തിയ അഖിൽ സത്യൻ സംവിധാനം ചെയ്ത 'പാച്ചുവും അദ്ഭുതവിളക്കും' എന്ന ചിത്രത്തെ പ്രശംസിച്ച് സംഗീതസംവിധായകൻ എം എം കീരവാണി. 'പ്രിയപ്പെട്ട പാച്ചു' എന്ന് അഭിസംബോധന ചെയ്തായിരുന്നു കീരവാണിയുടെ മെസേജ്. ഫഹദിന് വാട്‌സ്ആപ്പിലൂടെ നേരിട്ട് അഭിനന്ദനം അറിയിക്കുകയായിരുന്നു കീരവാണി.

പതിവു പോലെ ഫഹദ് തന്റെ മനസ്സു നിറച്ചെന്ന് അദ്ദേഹം കുറിച്ചു. സിനിമയുടെ പിന്നണിപ്രവർത്തകരെയെല്ലാം കീരവാണി പ്രശംസിക്കുകയും ചെയ്തു.

'പ്രിയ പാച്ചു, നീ നിന്റെ ഫാർമസി സ്റ്റോർ നേടിയെടുത്തു. ഹംസധ്വനിയെ (നായികാ കഥാപാത്രം) നേടി. എപ്പോഴത്തെയുംപോലെ എന്റെ ഹൃദയവും നീ കീഴടക്കിയിരിക്കുന്നു. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾ ലൈല എന്ന കഥാപാത്രത്തെ സുധ മൂർത്തിയുമായും എന്റെ ഭാര്യയുമായും ഈ രാജ്യത്തെ നിരവധി സ്ത്രീകളുമായും താരതമ്യം ചെയ്യുകയായിരുന്നു ഞാൻ.

ചിത്രത്തിന്റെ മുഴുവൻ അണിയറക്കാർക്കും അഭിനന്ദനങ്ങൾ', ചിത്രത്തെയും ഫഹദിന്റെ പ്രകടനത്തെയും അഭിനന്ദിച്ചുകൊണ്ട് കീരവാണി ഫഹദിന് അയച്ച സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് അഖിൽ സത്യൻ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP