Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടിയുടെ സത്യപ്രതിജ്ഞ ജൂൺ ഒന്നിന്; രാജ്ഭവനിൽ ഗവർണർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും

ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടിയുടെ സത്യപ്രതിജ്ഞ ജൂൺ ഒന്നിന്; രാജ്ഭവനിൽ ഗവർണർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റീസ് ആയി ജസ്റ്റീസ് സരസ വെങ്കടനാരായണ ഭാട്ടി ജൂൺ ഒന്നിന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും.

ഏപ്രിൽ 24 മുതൽ ജസ്റ്റീസ് എസ്.വി. ഭാട്ടി കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ആന്ധ്രപ്രദേശ് ചിറ്റൂർ മഡനപ്പള്ളി സ്വദേശിയാണ്. 1987 ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2013-ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു. 2019ലാണ് കേരള ഹൈക്കോടതിയിലേക്കു നിയമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP