Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പാലക്കാട് പ്‌ളസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; പരീക്ഷാ ഫലത്തിൽ തൃപ്തയല്ലായിരുന്നു എന്ന് ബന്ധുക്കൾ

പാലക്കാട് പ്‌ളസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; പരീക്ഷാ ഫലത്തിൽ തൃപ്തയല്ലായിരുന്നു എന്ന് ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് അലനല്ലൂരിൽ പ്‌ളസ് ടൂ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ. പാലക്കാഴി സ്വദേശി അമൃതയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പ്‌ളസ് ടൂ പരീക്ഷാ ഫലത്തിൽ അമൃത തൃപ്തയല്ലായിരുന്നു എന്നാണ് വിവരം.

പ്രതീക്ഷിച്ചയത്ര വിജയം കൈവരിക്കാനാകാത്തതിന്റെ മനോവിഷമത്തിലായിരുന്നു കുട്ടി എന്നാണ് ബന്ധുക്കൾ അറിയിക്കുന്നത്. എന്നാൽ മരണകാരണം എന്താണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP