Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനൊന്നു മിനിറ്റിനുള്ളിൽ യമുന നദി നീന്തിക്കടന്ന് ആറ് വയസുകാരി

പതിനൊന്നു മിനിറ്റിനുള്ളിൽ യമുന നദി നീന്തിക്കടന്ന് ആറ് വയസുകാരി

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: യമുനാ നദി പതിനൊന്നു മിനിറ്റിനുള്ളിൽ നീന്തിക്കടന്ന ആറുവയസുകാരിക്ക് അഭിനന്ദന പ്രവാഹം. പ്രീതം നഗറിലെ വൃതിക ഷാണ്ഡില്യയാണ് യമുന നദി നീന്തിക്കടന്നത്. രാവിലെ 6.10ന് മിരാപൂർ സിന്ധുസാഗർ ഘട്ടിൽ നിന്ന് നീന്തൽ ആരംഭിച്ച വൃതിക 6.21ന് വിദ്യാപീഠ് മഹേവാഘട്ടിൽ എത്തി നമസ്‌കരിച്ചു.

കുഞ്ഞു വൃതികയുടെ സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്ന് പരിശീലകൻ ത്രിഭുവൻ നിഷാദ് പറഞ്ഞു. നീന്തൽ പഠിച്ച് തുടങ്ങിയ ആദ്യ ദിവസം മുതൽ വൃതിക ലക്ഷ്യം വച്ചത് യമുന നദി നീന്തിക്കടക്കുക എന്നതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാ ലളിതാ ദേവി ക്ഷേത്രത്തിലും ബനിയൻ ഘട്ടിലെ ഭഗവാൻ ഹനുമാൻ ക്ഷേത്രത്തിലും പ്രാർത്ഥിച്ചതിന് ശേഷമാണ് വൃതിക യമുനയിൽ നീന്തികടക്കാൻ തുടങ്ങിയത്.

പ്രീതം നഗർ സെന്റ് ആന്റണീസ് ഗേൾസ് കോൺവെന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ വൃതികയുടെ ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിക്കാൻ പരിശീലകർക്കും അച്ഛനമ്മമാർക്കുമൊപ്പം ഗ്രാമവാസികളും യമുനയുടെ ഇരുകരകളിൽ തടിച്ചുകൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP