Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പി സി ചാക്കോ എൻസിപിയിലേക്ക് വന്ന ശേഷം പാർട്ടിക്ക് കഷ്ടകാലം; താൻ ശരദ് പവാറിന്റെ ആളാണെന്നും എല്ലാവരെയും തട്ടിക്കളയും എന്നുമാണ് ചാക്കോയുടെ മനോഭാവം; കുട്ടനാട് സീറ്റ് ഇല്ലാതാക്കി പണി തരാനാണ് നീക്കം എന്നും തോമസ് കെ തോമസ്; എൻസിപിയിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക്

പി സി ചാക്കോ എൻസിപിയിലേക്ക് വന്ന ശേഷം പാർട്ടിക്ക് കഷ്ടകാലം; താൻ ശരദ് പവാറിന്റെ ആളാണെന്നും എല്ലാവരെയും തട്ടിക്കളയും എന്നുമാണ് ചാക്കോയുടെ മനോഭാവം; കുട്ടനാട് സീറ്റ് ഇല്ലാതാക്കി പണി തരാനാണ് നീക്കം എന്നും തോമസ് കെ തോമസ്; എൻസിപിയിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ പി സി ചാക്കോയ്ക്ക് എതിരെ പാർട്ടിയിലെ അമർഷം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. ചാക്കോ പാർട്ടിയിലേക്ക് വന്നതിന് ശേഷം എൻസിപിക്ക് കഷ്ടകാലമാണെന്നും കഴിവില്ലെങ്കിൽ ഇട്ടിട്ടു പോകണമെന്നും തോമസ് കെ.തോമസ് എംഎൽഎ ആവശ്യപ്പെട്ടു. ആലപ്പുഴ എൻ.സി.പി ജില്ലാ കമ്മിറ്റി ഓഫീസ് പി.സി ചാക്കോയെ അനുകൂലിക്കുന്നവർ കയ്യേറിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ വർക്കിങ് കമ്മിറ്റി അംഗം കൂടിയായ കുട്ടനാട് എംഎ‍ൽഎ തോമസ് കെ തോമസിന്റെ പ്രതികരണം.

പി.സി ചാക്കോ വന്നതോടെ പാർട്ടി ദുർബലപ്പെട്ടു. ചാക്കോ വന്നത് മുതൽ പാർട്ടിക്ക് തലവേദനയാണ്. പാർട്ടിയെ നശിപ്പിക്കുക എന്നതാണ് ചാക്കോയുടെ ലക്ഷ്യമെന്നും തോമസ് കെ തോമസ് കുറ്റപ്പെടുത്തി. സംസ്ഥാന അധ്യക്ഷൻ എന്നാൽ സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന ആളല്ലെന്നും തോമസ് കെ തോമസ് പരിഹസിച്ചു. താൻ ശരദ് പവാറിന്റെ ആളാണെന്നും എല്ലാവരെയും തട്ടിക്കളയും എന്നുമാണ് ചാക്കോയുടെ മനോഭാവം. കുട്ടനാട് സീറ്റ് ഇല്ലാതാക്കാനാണ് ചാക്കോയുടെ ലക്ഷ്യം. പി.സി ചാക്കോ ആലപ്പുഴയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും തോമസ് കെ തോമസ് ആരോപിച്ചു.

എൻ.സി.പിയിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്ന ആലപ്പുഴയിൽ എൻസിപിക്ക് രണ്ട് ജില്ലാ പ്രസിഡന്റുമാരാണ് ഉള്ളത്. പി.സി.ചാക്കോ ഒരു ജില്ലാ പ്രസിഡന്റിനേയും തോമസ് കെ.തോമസ് മറ്റൊരാളേയും ജില്ലാ പ്രസിഡന്റായി നിയോഗിച്ചിട്ടുണ്ട്. സാദത്ത് ഹമീദിനെയാണ് ചാക്കോ വിഭാഗം ജില്ലാ പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. സന്തോഷ് കുമാറിനെയാണ് തോമസ് കെ.തോമസ് വിഭാഗം പ്രസിഡന്റായി പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലാ കമ്മിറ്റി ഓഫീസ് ഇരുവിഭാഗവും കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേകം പ്രത്യേകം താഴിട്ട് പൂട്ടിയിരുന്നു.

'എൻ.സി.പിയിലേക്ക് ചാക്കോ വന്നിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. അദ്ദേഹത്തിന്റെ അജണ്ട എന്താണെന്ന് അറിയില്ല. അദ്ദേഹത്തിന് എങ്ങനെയെങ്കിലും കുട്ടനാട് സീറ്റ് ഇല്ലാതാക്കണം, തോമസ് കെ തോമസിനോടുള്ള വൈരാഗ്യം തീർക്കണം എന്ന നിലയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. എന്തായാലും ശക്തമായ ഇടപെടൽ ഞങ്ങളുടെ ഭാഗത്തുണ്ടാവും. 10 പേരെങ്കിൽ 10 പേര് നിൽക്കും ശക്തമായിട്ട്. ആരും പുറകോട്ട് പോവില്ല'- തോമസ് കെ തോമസ് പറഞ്ഞു.എംഎ‍ൽഎക്ക് പണി തരാൻ വേണ്ടി മാത്രമാണിത്. ചാക്കോ വരുന്നതിന് മുമ്പേ ഈ പാർട്ടിയിലുള്ള ആളാണ് ഞാൻ. തന്റെയും എ.കെ.ശശീന്ദ്രന്റേയും വിജയങ്ങൾക്ക് പിന്നിൽ ചാക്കോയുടെ ഒരു സഹായവും ഇല്ല. അങ്ങനെ ഒരാൾ ഈ പാർട്ടിയിലേക്ക് കടന്ന് വന്ന് ധാർഷ്ഠ്യം കാണിക്കരുത്. പാർട്ടിയെ ഒന്നിപ്പിച്ച് കൊണ്ടുപോകാൻ കഴിയില്ലെങ്കിൽ മാറി നിൽക്കണം.

പാർട്ടിക്ക് ഒരു മന്ത്രിയും എംഎൽഎയും ഉണ്ടെന്ന് കണ്ടാണ് പി സി ചാക്കോ എൻസിപിയിലേക്ക് വന്നത്. ഔദാര്യത്തിന് കയറി വന്നതല്ല. ഭരണത്തിലിരിക്കുന്ന ഒരു പാർട്ടിയിലേക്കാണ് കയറി വന്നത്. ശരദ് പവാറാണ് അദ്ദേഹത്തെ പാർട്ടി അധ്യക്ഷനായി നിയോഗിച്ചത്. ആ നിലക്കാണ് ഞങ്ങൾ അദ്ദേഹത്തെ മാനിച്ചത്. എന്നാൽ പാർട്ടിയിൽ വന്ന് കഴിഞ്ഞ ശേഷം തന്നിഷ്ടം പോലെയാണ് പ്രവർത്തനം. ഇഷ്ടമുള്ളവരെ സ്ഥാനങ്ങളിൽ നിയമിക്കുകയാണ്. എംഎൽഎമാരോടും ആലോചിക്കുന്നില്ല. ചാക്കോ വന്നത് മുതൽ ചാക്കോയ്ക്ക് സൗകര്യമുള്ളവർക്കാണ് പദവികൾ നൽകുന്നത്. എന്നോട് സംസാരിച്ചതിന്റെ പേരിൽ പാർട്ടി ജനറൽ സെക്രട്ടറിയെ അടക്കം ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കി. ഒരു ജനാധിപത്യവും പാർട്ടിയിൽ ഇല്ല. ഹിറ്റലർ സ്‌റ്റൈൽ ഈ പാർട്ടിയിൽ നടക്കില്ല', തോമസ് കെ തോമസ് പറഞ്ഞു.

ദേശീയ നേതൃത്വവുമായി ഇക്കാര്യം വളരെ വിശദമായി സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും ശരദ് പവാറുമായും സുപ്രിയ സുലെയുമായും പ്രഫുൽ പട്ടേലുമായും ചർച്ച നടത്തി. രമ്യതയിൽ പോകണമെന്നാണ് അവരുടെ ആവശ്യം. ചാക്കോ പവാറിന് മുന്നിൽ കരഞ്ഞ് കാണിക്കും..ദേശീയ വർക്കിങ് കമ്മിറ്റി അംഗമായ എന്നോട് വളരെ മോശമായ രീതിയിലാണ് ഫോണിൽ വിളിച്ച് സംസാരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം ഇക്കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP