Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരിക്കൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളിൽ മരം പൊട്ടിവീണു; പ്രസിഡന്റും ഡ്രൈവറും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ഇരിക്കൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളിൽ മരം പൊട്ടിവീണു; പ്രസിഡന്റും ഡ്രൈവറും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വേനൽ മഴയോടൊപ്പമെത്തിയ ചുഴലിക്കാറ്റ് കണ്ണൂരിൽ നാശം വിതച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളിൽ മരം ഒടിഞ്ഞ് വീണു. തലനാരിഴയ്ക്കാണ് കാറിലുണ്ടായിരുന്ന ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡ്രൈവറും രക്ഷപ്പെട്ടത്.

ഇരിട്ടി - ഇരിക്കൂർ മലയോര ഹൈവെയിൽ തന്തോടാണ് തിങ്കളാഴ്‌ച്ച വൈകുന്നേരം അപകടം നടന്നത്. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്ജ്, ഡ്രൈവർ സന്തോഷ് എന്നിവർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. തിങ്കളാഴ്‌ച്ച കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. വ്യാപകമായ നാശനഷ്ടമാണ് സംഭവിച്ചത്. നിരവധി വീടുകൾ മലയോരത്ത് തകർന്നിട്ടുണ്ട് ചുഴലികാറ്റിനാൽ വൈദ്യുതി തുൺ തകർന്ന് ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളും ഇരുട്ടിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP