Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉളിക്കലിൽ വീട് കുത്തി തുറന്ന് 20 പവൻ കവർന്ന കേസ്; കാസർകോട് സ്വദേശി ഉൾപെടെ രണ്ടു പേർ അറസ്റ്റിൽ

ഉളിക്കലിൽ വീട് കുത്തി തുറന്ന് 20 പവൻ കവർന്ന കേസ്; കാസർകോട് സ്വദേശി ഉൾപെടെ രണ്ടു പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ


പേരാവൂർ: ഉളിക്കലിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം കവർന്ന സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടി. കൊല്ലം സ്വദേശി എസ് അഭിരാജ് (31) കാസർകോട് ഉപ്പള സ്വദേശി കെ കിരൺ (28) എന്നിവരെയാണ് ഇരിട്ടി ഡി വൈ എസ് പിയുടെ പ്രത്യേക സ്‌ക്വോഡ് തിങ്കളാഴ്‌ച്ച രാവിലെ പിടികൂടിയത്. കണ്ണൂർ - കാസർകോട് ദേശിയ പാതയിലെ ധർമ്മശാലയിൽ നിന്നും തിങ്കളാഴ്‌ച്ച പുലർച്ചെയാണ് ഇരുവരും പിടിയിലായത്.

ഞായറാഴ്‌ച്ച രാവിലെ ഏഴു മണിക്കാണ് ഉളിക്കൽ കല്ലു വയലിൻ വീട് കുത്തിത്തുറന്ന് പ്രതികൾ മോഷണം നടത്തിയത്. തങ്ങളെ തിരിച്ചറിയാതിരിക്കാൻ സിസിടിവിയുടെ ഡിവിആറും മോഷ്ടാക്കൾ കവർന്നിരുന്നു. ഉളിക്കൽ കല്ലുവയൽ ബെന്നി ജോസഫിന്റെ വീട്ടിലായിരുന്നു കവർച്ച. ബെന്നിയും കുടുംബവും പള്ളിയിൽ പോയ സമയത്ത് വീട്ടിൽ കയറിയ മോഷ്ടാക്കൾ അലമാരകളിൽ സൂക്ഷിച്ച സ്വർണവും പണവുമായി മുങ്ങുകയായിരുന്നു.

22000 രൂപയും വീട്ടിൽ നിന്ന് നഷ്ടമായിരുന്നു. പ്രതികളുടെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ മറ്റൊരു ക്യാമറയിൽ നിന്നും ലഭിച്ചതാണ് പൊലിസിന് സഹായകരമായത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നേരത്തെ സമാന കേസുകളിൽ പ്രതികളായ യുവാക്കളെ 24 മണിക്കൂറിനുള്ളിൽ പൊലിസ് പിടികൂടിയത്. ഇവർ മറ്റു ചില കേസുകളിൽ പ്രതികളാണോയെന്ന് ബാലിസ് അന്വേഷിച്ചു വരികയാണ്. ബെന്നിയും കുടുംബവും പള്ളിയിൽ പോകുന്ന സമയം നിരീക്ഷിച്ചതിനു ശേഷമാണ് പ്രതികളായ യുവാക്കൾ മോഷണം നടത്തിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP