Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എഐ ക്യാമറ വിവാദത്തിൽ, ഗോവിന്ദൻ മാഷ് വിഡ്ഢികളുടെ ലോകത്താണ്; വെറുതെ കാടടച്ച് വെടി വയ്ക്കാതെ അന്വേഷണം പ്രഖ്യാപിക്കാൻ ധൈര്യമുണ്ടോ? താനും വി.ഡി സതീശനും വൈകാതെ കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല

എഐ ക്യാമറ വിവാദത്തിൽ, ഗോവിന്ദൻ മാഷ് വിഡ്ഢികളുടെ ലോകത്താണ്; വെറുതെ കാടടച്ച് വെടി വയ്ക്കാതെ അന്വേഷണം പ്രഖ്യാപിക്കാൻ ധൈര്യമുണ്ടോ?  താനും വി.ഡി സതീശനും വൈകാതെ കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന അഴിമതിയെ വെള്ളപൂശാനാണെന്നും അദ്ദേഹം വിഡ്ഢികളുടെ ലോകത്താണ് ഉള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'മാധ്യമങ്ങളെ നേരിൽ കണ്ടാൽ ചോദ്യങ്ങളുണ്ടാവുമെന്നതിനാലാണ് എന്നെ ആക്ഷേപിച്ച് കൊണ്ട് പ്രസ്താവന നൽകിയത്. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് എ.ഐ.ക്യാമറ ഇടപാടിലെ കോടികളുടെ അഴിമതി സംബന്ധിച്ച ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. മുഖ്യമന്ത്രി ഇത് വരെ ഒരക്ഷരം മിണ്ടിയിട്ടില്ല. അഴിമതി കയ്യോടെ പിടിക്കപ്പെട്ടതിനാൽ മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലാത്തതിനാലാണ് അദ്ദേഹം ഒന്നും മിണ്ടാത്തത്. ഇതുവരെ ഒന്നും മിണ്ടാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇപ്പോൾ അഴിമതിയെ വെള്ളപൂശാൻ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത്രയും കാലം മിണ്ടാതിരുന്ന ശേഷം ഇപ്പോൾ അദ്ദേഹം എന്തെങ്കിലും പറഞ്ഞതിൽ സന്തോഷമുണ്ട്' ചെന്നിത്തല പറഞ്ഞു.

അഴിമതി മൂടി വയ്ക്കാൻ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടി ഗോവിന്ദൻ അവസാനിപ്പിക്കണം. വിവരാവകാശ നിയമം ഒന്ന് മനസ്സിരുത്തി വായിക്കണം. വിവരാവകാശ നിയമത്തെ ദൂർവ്യാഖ്യാനം ചെയ്ത് അഴിമതിക്കാരെ രക്ഷപ്പെടുത്തരുത്. ഗോവിന്ദൻ മാഷ് പറയുന്നത് സെക്ഷൻ 8 (1) (ഡി) പ്രകാരം ട്രേഡ് സീക്രട്ട് അടങ്ങുന്ന വിവരങ്ങൾ വിവരാവകാശം നിയമപ്രകാരം നൽകേണ്ട എന്നാണ് . അതെ സെക്ഷനിലെ അവസാനത്തെ വരിയിൽ unless the competent authortiy is satisfied that larger public interest warrants the discolsure of such information എന്ന് പറയുന്നുണ്ട്. പൊതുജനതാൽപര്യമുള്ള വിഷയത്തിൽ ട്രേഡ് സീക്രട്ട് അനുസരിച്ചുള്ള വിവരങ്ങൾ പോലും പോലും നൽകാൻ Competent Authortiyക്ക് ബാധ്യതയുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്. അത് ഗോവിന്ദൻ മാഷ് കണ്ടില്ലേയെന്നും ചെന്നിത്തല ചോദിച്ചു.

കോടി കണക്കിന് രൂപ അഴിമതി നടന്നിട്ടുള്ള എഐ ക്യാമറ പദ്ധതിയിൽ പൊതുജനതാൽപര്യം ഇല്ലെന്നുള്ള ഗോവിന്ദൻ മാഷിന്റെ നിലപാട് അപഹാസ്യമാണ്. അതോ പൊതുജനതാൽപര്യത്തിനേക്കാൾ മുകളിലാണോ അഴിമതിക്കാരുടെ താൽപര്യം എന്നാണോ അദ്ദേഹം കരുതുന്നത്. പരാതിയുണ്ടെങ്കിൽ കേസ് നൽകാത്തതെന്തന്നാണ് ഗോവിന്ദൻ മാഷ് ചോദിക്കുന്നത്. അപ്പീലല്ല, പരാതിയാണ് ഫയൽ ചെയ്യേണ്ടത്. വിവരാവാശ നിയമം 18 (1) പ്രകാരം വിവരങ്ങൾ നിഷേധിക്കപ്പെട്ട യാതൊരാൾക്കും വിവരാവകാശ കമ്മീഷനിൽ പരാതി ഫയൽ ചെയ്യാവുന്നതാണ്. സെക്ഷൻ 18 (3) പ്രകാരം പ്രസ്തുത പരാതിയിന്മേൽ അന്വഷണം നടത്താനും, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കുന്നതിനും, ഫയലുകൾ വിളിച്ചുവരുത്താനും സംസ്ഥാന വിവരാവകാശ കമ്മീഷന് അധികാരമുണ്ട്. ഇക്കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ഗോവിന്ദന്മാഷ് സംസാരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

'പ്രതിപക്ഷം പറഞ്ഞ നുണക്കഥകളുടെ ആയുസ്സൊടുങ്ങി എന്ന് പറഞ്ഞ് ആശ്വാസം കൊള്ളുന്ന ഗോവിന്ദൻ മാഷ് ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് മനസിലാവുന്നില്ല. രേഖകൾ സഹിതം വ്യക്തമായ അഴിമതി ആരോപണം പ്രതിപക്ഷം ഉന്നയിക്കുമ്പോൾ ഒരക്ഷരം മറുപടി പറയാതെ മിണ്ടാതിരുന്നാൽ ആ ആരോപണം പുകയായി പോകുമെന്നാണ് ഗോവിന്ദൻ മാഷ് കരുതുന്നതെങ്കിൽ അദ്ദേഹം വിഡ്ഢികളുടെ ലോകത്താണ്. വെറുതെ കാടടച്ച് വെടി വയ്ക്കാതെ അന്വേഷണം പ്രഖ്യാപിക്കാൻ ധൈര്യമുണ്ടോ എന്ന് ഗോവിന്ദൻ മാഷ് പറയണം.ഞാനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വൈകാതെ കോടതിയെ സമീപിക്കും' രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP