Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കമ്പം ടൗണിൽ ഇറങ്ങിയ അരിക്കൊമ്പൻ മേഘമലയിലെ ഉൾക്കാട്ടിലേക്കു മടങ്ങി; മയക്കുവെടി വെക്കുന്നത് തിരിച്ചിറങ്ങിയാൽ മാത്രം; മയക്കുവെടിക്കായി എല്ലാ സജ്ജീകരണങ്ങളും തയ്യാർ; മൂന്ന് കുങ്കിയാനകളും സ്ഥലത്തെത്തി; സജ്ജീകരണങ്ങൾ വിലയിരുത്തി വനംമന്ത്രിയും കമ്പത്തെത്തി

കമ്പം ടൗണിൽ ഇറങ്ങിയ അരിക്കൊമ്പൻ മേഘമലയിലെ ഉൾക്കാട്ടിലേക്കു മടങ്ങി; മയക്കുവെടി വെക്കുന്നത് തിരിച്ചിറങ്ങിയാൽ മാത്രം; മയക്കുവെടിക്കായി എല്ലാ സജ്ജീകരണങ്ങളും തയ്യാർ; മൂന്ന് കുങ്കിയാനകളും സ്ഥലത്തെത്തി; സജ്ജീകരണങ്ങൾ വിലയിരുത്തി വനംമന്ത്രിയും കമ്പത്തെത്തി

മറുനാടൻ മലയാളി ബ്യൂറോ

കമ്പം: കമ്പം നഗരത്തിൽ ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ മേഘമലയിലെ ഉൾക്കാട്ടിലേക്കു മടങ്ങിയതായി തമിഴ്‌നാട് വനം മന്ത്രി ഡോ.എം.മതിവേന്തൻ. കമ്പത്ത് എത്തിയ മന്ത്രി വനം വകുപ്പിന്റെ സജ്ജീകരണങ്ങൾ വിലയിരുത്തി. ആനയെ നിരീക്ഷിക്കുന്നതിനാൽ വനംവകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തുണ്ട്.

പുലർച്ചെ കൃഷി ഭൂമിക്കും വനത്തിനും ഇടയിൽ നിലകൊണ്ട ആന ഇപ്പോൾ വനത്തിൽ ഒന്നര കിലോമീറ്റർ ഉള്ളിലേക്കു പോയി. ആനയെ നിരീക്ഷിക്കുന്നതിനു വനം വകുപ്പിന്റെ സംഘം സ്ഥലത്തുണ്ട്. മയക്കുവെടി വയ്ക്കുന്നതിന് ഉൾപ്പെടെ സജ്ജീകരണങ്ങൾ പ്രദേശത്തുണ്ട്. 3 കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ടന്നും മന്ത്രി അറിയിച്ചു.

മയക്കുവെടി വയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ആന ഉൾക്കാട്ടിലേക്ക് കയറിയെങ്കിലും കമ്പം ടൗണിൽ ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. ജനവാസ മേഖലയിൽ തിരികെ എത്തിയാൽ മാത്രമേ മയക്കുവെടി വയ്ക്കൂ എന്ന് അധികൃതർ പറഞ്ഞുകമ്പം സുരുളിയ വെള്ളച്ചാട്ടത്തിന് സമീപത്താണ് ഇന്ന് പുലർച്ചെ അരിക്കൊമ്പനെ കണ്ടത്. കമ്പം - സുരുളിപ്പെട്ടി റോഡ് മുറിച്ചു കടന്ന ആന വനമേഖലയിലേക്ക് നീങ്ങുകയായിരുന്നു.

രാവിലെ മുതൽ സുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് പൊലീസ് അടച്ചിരുന്നു. വിനോദ സഞ്ചാരികളെയും മാറ്റി.ഇന്നലെ 7.15 ഓടെയായിരുന്നു അരിക്കൊമ്പൻ ലോവർ ക്യാമ്പ് മേഖലയിൽ നിന്ന് കാടിറങ്ങി കമ്പം ടൗണിലെത്തിയത്. നാട്ടുകാർ ബഹളം വച്ച് തുരത്താൻ ശ്രമിച്ചതോടെ ആന തെരുവിലൂടെ തലങ്ങും വിലങ്ങുമോടി അഞ്ച് വാഹനങ്ങൾ തകർത്തു. ഒരു ഓട്ടോറിക്ഷ തള്ളിക്കൊണ്ടുപോയി ഓടയിലിട്ടു. ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ മൂന്ന് പേർക്ക് വീണ് പരിക്കേറ്റു. ഓടയിൽ വീണ ഒരാളുടെ നില ഗുരുതരമാണ്.

പിന്നാലെ ജില്ലാ ഭരണകൂടം കമ്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനം പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകി. ആകാശത്തേക്ക് വെടിവച്ചും പടക്കം പൊട്ടിച്ചും അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആന വിരണ്ടോടിയപ്പോൾ റോഡരികിൽ ഒരു വൃദ്ധ നിൽപ്പുണ്ടായിരുന്നെങ്കിലും ഉപദ്രവിച്ചില്ല.

അധികൃതർ ആദ്യം പകച്ച് പോയെങ്കിലും മിനിറ്റുകൾക്കം നൂറുകണക്കിന് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും അഗ്‌നി രക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉച്ചയോടെ ചൂടിൽ നിന്ന് രക്ഷനേടാൻ അരിക്കൊമ്പൻ ടൗണിനോട് ചേർന്ന പുളിമര തോട്ടത്തിൽ അഭയം പ്രാപിച്ചു. ഇവിടെ വച്ച് മയക്കുവെടി വയ്ക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്ത് ഡ്രോൺ ക്യാമറ പറന്നെത്തിയത് കണ്ട് വീണ്ടും വിരണ്ടോടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP