Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

75 രൂപയുടെ നാണയം പുറത്തിറക്കി; 35 ഗ്രാം ഭാരമുള്ള നാണയത്തിൽ പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്തു; അശോക സ്തംഭത്തിലെ സിംഹം ഒരു വശത്തും; പുതിയ മന്ദിരത്തിലെ ലോക്സഭാ ചേംബറിലെ ചടങ്ങിൽ മോദി പുറത്തിറക്കിയ നാണയത്തിന്റെ പ്രത്യേകതകൾ അറിയാം

75 രൂപയുടെ നാണയം പുറത്തിറക്കി; 35 ഗ്രാം ഭാരമുള്ള നാണയത്തിൽ പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്തു; അശോക സ്തംഭത്തിലെ സിംഹം ഒരു വശത്തും; പുതിയ മന്ദിരത്തിലെ ലോക്സഭാ ചേംബറിലെ ചടങ്ങിൽ മോദി പുറത്തിറക്കിയ നാണയത്തിന്റെ പ്രത്യേകതകൾ അറിയാം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക സ്മരണിക തപാൽ സ്റ്റാമ്പും 75 രൂപ നാണയവും പുറത്തിറക്കി. പുതിയ മന്ദിരത്തിലെ ലോക്സഭാ ചേംബറിൽ നടന്ന ഉദ്ഘാടന ചടങ്ങിലാണ് മോദി നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്തത്. പല വിധത്തിൽ പ്രത്യേകതകൾ ഉള്ളതാണ് പുതിയ നാണയം.

35 ഗ്രാമാണ് നാണയത്തിന്റെ ഭാരം. അശോക സ്തംഭത്തിലെ സിംഹമാണ് നാണയത്തിന്റെ ഒരുവശത്ത്. സത്യമേവ ജയതേ എന്ന വാചകം ഇതിന്റെ അടിയിലായി നൽകിയിട്ടുണ്ട്. ദേവനാഗരി ലിപിയിൽ എഴുതിയ ഭാരത് എന്ന വാക്ക് ഇടതുവശത്തും ഇംഗ്ലീഷിൽ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നത് വലതുവശത്തും ചേർത്തിട്ടുണ്ട്.

നാണയത്തിൽ രൂപയുടെ ചിഹ്നമാണ് മറ്റൊരു പ്രത്യേകത. മറുവശത്ത് പാർലമെന്റ് കോംപ്ലക്സും. 44 മില്ലിമീറ്റർ വ്യാസമുണ്ടാകും നാണയത്തിന്. 35 ഗ്രാം ഭാരമുള്ള നാണയം ലോഹക്കൂട്ട് കൊണ്ടാണ് നിർമ്മിച്ചത്. വെള്ളി, ചെമ്പ്, നിക്കൽ, സിങ്ക് എന്നിവ കൊണ്ടാണ് നാണയം നിർമ്മിച്ചത്.

ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാർഗനിർദേശങ്ങളെല്ലാം പാലിച്ചാണ് നാണയത്തിന്റെ ഡിസൈൻ തയ്യാറാക്കിയതെന്ന് കേന്ദ്രം അറിയിച്ചു. 44 മില്ലിമീറ്റർ വ്യാസമുള്ള വൃത്താകൃതിയിലുള്ള നാണയത്തിന്റ അഗ്രഭാഗങ്ങളിൽ 200 സെറേഷനുകൾ ഉണ്ടായിരിക്കും. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കൽ, 5 ശതമാനം സിങ്ക് ഉൾപ്പെടെ നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് നാണയം നിർമ്മിക്കുന്നത്.

ഇത് ആദ്യമായല്ല 75 രൂപയുടെ നാണയം പുറത്തിറക്കുന്നത്. 2020 ലും ഈ നാണയം പുറത്തിറക്കിയിരുന്നു. ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ടാണ് 75 രൂപ നാണയം പുറത്തിറക്കിയത്.

പ്രത്യേക പരിപാടികളുടെ സ്മരണയ്ക്കായി പുറത്തിറക്കുന്ന നാണയങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കില്ല. സ്വർണവും വെള്ളിയും പോലെയുള്ള വിലയേറിയ ലോഹങ്ങളുള്ള, ഉയർന്ന മൂല്യമുള്ള നാണയങ്ങൾ സാധാരണ പോലെ നിയമപരമായ ടെൻഡറായി പുറത്തിറക്കില്ല. ഇത്തരത്തിലുള്ള നാണയം ശേഖരിക്കാൻ താല്പര്യമുള്ള പൗരന്മാർക്ക് ബന്ധപ്പെട്ട ഏജൻസിയിൽ നിന്നും വാങ്ങിക്കാം.

സ്മരണാർത്ഥമുള്ള നാണയങ്ങൾ ആരാണ് നിർമ്മിക്കുന്നത്?

മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ 4 നാണയ അച്ചടി കേന്ദ്രങ്ങളിൽ ആണ് ഈ 75 രൂപ നാണയങ്ങൾ ഉണ്ടാക്കുന്നത്. പരിമിതമായ എണ്ണം മാത്രമേ ഇവ നിർമ്മിക്കുകയുള്ളൂ. ഇത്തരത്തിലുള്ള നാണയങ്ങൾ വാങ്ങുന്നതിനുള്ള ബുക്കിങ് സാധാരണ 3 മുതൽ 6 മാസം മുമ്പ് ആരംഭിക്കും. നാണയം വാങ്ങാൻ വ്യക്തികൾക്ക് നിർമ്മാണ കേന്ദ്രങ്ങൾ സന്ദർശിക്കാം. ഈ സ്ഥാപനങ്ങളുടെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുന്ന ലിസ്റ്റിൽ വിൽപനയ്ക്ക് ലഭ്യമായ നാണയങ്ങളും അവയുടെ വിലയും രേഖപ്പെടുത്തിയിട്ടുണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP