Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിദേശമലയാളി കാർ പാർക്കിങ് ഗ്രൗണ്ട് ഒരുക്കാൻ നീക്കിയ മണ്ണ് സൗജന്യമായി വാങ്ങി വയൽ നികത്തി; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ആർ സനൽകുമാർ വെട്ടിലായി; വയൽ നികത്തിയത് പ്രളയം രൂക്ഷമായ പ്രദേശത്ത്; നിരോധന ഉത്തരവ് കൈപ്പറ്റിയില്ല; വീടിന്റെ ഭിത്തിയിൽ ഒട്ടിച്ച് വില്ലേജ് ഓഫീസർ

വിദേശമലയാളി കാർ പാർക്കിങ് ഗ്രൗണ്ട് ഒരുക്കാൻ നീക്കിയ മണ്ണ് സൗജന്യമായി വാങ്ങി വയൽ നികത്തി; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ആർ സനൽകുമാർ വെട്ടിലായി; വയൽ നികത്തിയത് പ്രളയം രൂക്ഷമായ പ്രദേശത്ത്; നിരോധന ഉത്തരവ് കൈപ്പറ്റിയില്ല; വീടിന്റെ ഭിത്തിയിൽ ഒട്ടിച്ച് വില്ലേജ് ഓഫീസർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: വിദേശമലയാളി കാർ പാർക്കിങ് ഗ്രൗണ്ട് നിർമ്മിക്കുന്നതിനായി നീക്കിയ മണ്ണു സൗജന്യമായി കൊണ്ടു വന്ന് വയൽ നികത്തിയെന്ന് ആരോപിച്ച് കോൺഗ്രസും ബിജെപിയും പ്രക്ഷോഭം തുടങ്ങിയതോടെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ആർ. സനൽ കുമാർ വെട്ടിലായി. നിയമം ലംഘിച്ചുള്ള വയൽ നികത്തലിനെതിരേ ആദ്യം റവന്യൂ വകുപ്പ് കണ്ണടച്ചെങ്കിലും വിഷയം വിവാദമായതോടെ നിരോധന ഉത്തരവ് നൽകി. ഉത്തരവ് കൈപ്പറ്റാൻ സനൽകുമാർ മടിച്ചു. വീടിന്റെ ഭിത്തിയിൽ ഒട്ടിച്ച് വില്ലേജ് ഓഫീസർ ജോലി പൂർത്തിയാക്കി.

പ്രളയം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന പ്രദേശത്താണ് നേതാവ് വയൽ നികത്തിയിരിക്കുന്നത് എന്നാണ് ആരോപണം. വയൽ നികത്തലിനെതിരേ കൊടികുത്തുന്ന പാർട്ടിയുടെ നേതാവ് തന്നെയാണ് സ്വന്തം നിലയിൽ നിലം നികത്തിയിരിക്കുന്നത്. തിരുവല്ല താലൂക്കിൽ പെരിങ്ങര പഞ്ചായത്തിലാണ് വിവാദമായ നികത്തൽ നടന്നിരിക്കുന്നത്. നികത്തിയ നിലം പൂർവസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും രംഗത്ത് വന്നു. പണി പാളിയെന്ന് മനസിലായതോടെ നികത്തൽ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ നിരോധന ഉത്തരവ് നൽകി.

പെരിങ്ങര പഞ്ചായത്തിലെ നാലാം വാർഡിൽ അയ്യനാവേലിയിൽ 250 ഏക്കറോളം വരുന്ന വേങ്ങൽ പാടശേഖരത്തിൽ രണ്ട് ഏക്കറോളം നികത്താൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. സനൽ കുമാർ നടത്തിയ നീക്കമാണ് വിവാദമായിരിക്കുന്നത്. ചലച്ചിത്ര നിർമ്മാതാവും തിരുവല്ല സ്വദേശിയുമായ വിദേശ മലയാളി ഇടിഞ്ഞില്ലത്ത് നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പാർക്കിങ് ഗ്രൗണ്ടിനായി നീക്കം ചെയ്ത ലോഡ് കണക്കിന് മണ്ണ് സൗജന്യമായി ഉപയോഗിച്ചാണ് അനധികൃത നികത്തൽ നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്.

നിലം നികത്തൽ നിർത്തി വെയ്ക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് നേരിട്ട് കൈപ്പറ്റാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് കാവുംഭാഗം വില്ലേജ് ഓഫീസർ കൈമാറിയ നിരോധന ഉത്തരവ് നെടുമ്പ്രം വില്ലേജ് ഓഫീസർ കഴിഞ്ഞ ദിവസം സനൽ കുമാറിന്റെ വീട്ടിലെത്തി ഭിത്തിയിൽ പതിപ്പിക്കുകയായിരുന്നു. നൂറുകണക്കിന് കുടുംബങ്ങൾ ജീവിക്കുന്ന അയ്യനാവേലിയിലും സമീപ പ്രദേശമായ മുണ്ടപ്പള്ളി ഭാഗത്തും വർഷത്തിൽ മൂന്നും നാലും തവണ വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. വെള്ളപ്പൊക്ക കാലത്ത് അരയ്ക്കൊപ്പം വെള്ളം കയറുന്ന വീടുകളാണ് പ്രദേശത്ത് ഏറെയും.

വെള്ളപ്പൊക്ക ഭീഷണി ഏറെയുള്ള ഈ പ്രദേശത്ത് നടത്തുന്ന അനധികൃത നികത്തൽ കൂടുതൽ ദുരിതം സൃഷ്ടിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. നികത്തിയ നിലം പൂർവസ്ഥിതിയിലാക്കാൻ ആർ.ഡി.ഒയും ജില്ലാ കളക്ടറും നടപടി സ്വീകരിക്കണം എന്നതാണ് കോൺഗ്രസ് ബിജെപി നേതാക്കളുടെ നിലപാട്. അതേസമയം നിലവിലെ വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതവും പാർട്ടിക്കുള്ളിലെ വിഭാഗീയതയുടെയും ഭാഗമാണെന്നും സനൽകുമാർ പ്രതികരിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP