Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുതിയ പാർലമെന്റ് നിർമ്മിച്ച തൊഴിലാളികളെ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ പാർലമെന്റ് നിർമ്മിച്ച തൊഴിലാളികളെ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുതിയ പാർലമെന്റ് നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികളെ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രത്യേക ഷാളുകൾ അണിയിച്ചും മെമന്റോകൾ നൽകിയുമാണ് പ്രധാനമന്ത്രി പാർലമെന്റ് മന്ദിരത്തിന്റെ കെട്ടിട നിർമ്മാണത്തിൽ പ്രവർത്തിച്ച തൊഴിലാളികളെ ആദരിച്ചത്. ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി സർവ്വമത പ്രാർത്ഥന നടത്തി. പാർലമെന്റ് ഉദ്ഘാടനത്തിന് ശേഷം സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തുള്ള പുതിയ ലോക്‌സഭാ ചേംബറിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു.

ഒന്നരമണിക്കൂർ നീണ്ട ചടങ്ങിൽ ചരിത്ര നിമിഷത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ലോക്‌സഭാ സ്പീക്കർ, രാജ്യസഭാ അംഗങ്ങൾ, ചെയർമാൻ മറ്റ് വിശിഷ്ടാതിഥികളും ഉൾപ്പെടെ എല്ലാ ക്ഷണിതാക്കളും പുതിയ പാർലമെന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കും.

പരിപാടിയുടെ രണ്ടാം ഘട്ടത്തിൽ ഡെപ്യൂട്ടി രാജ്യസഭാ ചെയർമാൻ ഹരിവൻഷ് പ്രസംഗം നടത്തും. തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കറിനെ പ്രതിനിധീകരിച്ച് അഭിനന്ദന സന്ദേശം വായിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു എഴുതിയ സന്ദേശവും ചടങ്ങിൽ വായിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP