Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫർഹാനയും ഷിബിലിയും അടുത്തത് ഇൻസ്റ്റാഗ്രാമിൽ; ചെന്നൈയിൽ ജോലി ചെയ്യുന്ന ഷിബിലിയെ സ്റ്റേഷനിൽ കാത്തു നിന്നപ്പോൾ അച്ഛന്റെ കൂട്ടുകാരൻ വന്ന് പരിചയപ്പെട്ടു; ഷിബിലിയെ കല്യാണം കഴിക്കാനുള്ള മകളുടെ അഗ്രഹം തടഞ്ഞ അച്ഛൻ; ജോലി വാങ്ങി കൊടുക്കൽ കലാശിച്ചതുകൊലചതിയിൽ; സിദ്ദിഖന്റെ കൊലപാതകത്തിൽ കുരുക്കുകൾ അഴിയുന്നില്ല

ഫർഹാനയും ഷിബിലിയും അടുത്തത് ഇൻസ്റ്റാഗ്രാമിൽ; ചെന്നൈയിൽ ജോലി ചെയ്യുന്ന ഷിബിലിയെ സ്റ്റേഷനിൽ കാത്തു നിന്നപ്പോൾ അച്ഛന്റെ കൂട്ടുകാരൻ വന്ന് പരിചയപ്പെട്ടു; ഷിബിലിയെ കല്യാണം കഴിക്കാനുള്ള മകളുടെ അഗ്രഹം തടഞ്ഞ അച്ഛൻ; ജോലി വാങ്ങി കൊടുക്കൽ കലാശിച്ചതുകൊലചതിയിൽ; സിദ്ദിഖന്റെ കൊലപാതകത്തിൽ കുരുക്കുകൾ അഴിയുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിനു പിന്നൽ ഹണിട്രാപ്പ് തന്നെയാണോ എന്നു സംശയം. കാരണം ഹണിട്രാപ് ആണെങ്കിൽ ഫർഹാന എന്തിനു കൈയിൽ ചുറ്റിക കരുതി എന്ന ചോദ്യമാണ് ഉയരുന്നത്. കൂടാതെ ഹോട്ടലിൽ രണ്ട് മുറികളും ബുക്ക് ചെയ്തതും സിദ്ദിഖ് തന്നെയാണ്. ഇതെല്ലാം കൊലപാതകത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന സംശയമാണ് ഉയർത്തുന്നത്.

ഫർഹാനയുടെ നിർദേശപ്രകാരം സിദ്ദീഖാണ് മുറി ബുക്ക് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. 18 നു മുറിയിലെത്തിയ സിദ്ദീഖിനെ മൂവരും ചേർന്ന് നഗ്നരാക്കി ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ചു. പിടിവലിക്കിടെ ഫർഹാന കയ്യിൽ കരുതിയ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ദീഖിന്റെ തലയിൽ 2 വട്ടം അടിച്ചു. നിലത്തു വീണ സിദ്ദീഖിനെ ആഷിഖ് ചവിട്ടി മരണം ഉറപ്പാക്കി. പുറത്തു നിന്ന് ഇലക്ട്രിക് കട്ടറും ട്രോളിബാഗും വാങ്ങിക്കൊണ്ടുവന്നു. ശുചി മുറിയിൽ വച്ച് കഷ്ണങ്ങളാക്കി ബാഗിനുള്ളിൽ കയറ്റി വച്ചു. മൃതദേഹം തള്ളാനുള്ള സ്ഥലം കണ്ടെത്തിയത് ആഷിഖാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം കൊല്ലപ്പെട്ട വ്യാപാരി സിദ്ദീഖിനെ ഫർഹാനയാണു ഷിബിലിക്കു പരിചയപ്പെടുത്തിയതെന്നു വെളിപ്പെടുത്തി ഫർഹാനയുടെ മാതാവ് ഫാത്തിമ. ജോലിയെന്ന ആവശ്യം നിരന്തരം പറഞ്ഞതുകൊണ്ടാണ് മകൾ സഹായിച്ചത്. ഫർഹാനയെ കോഴിക്കോട്ടേക്കു വിളിച്ചു വരുത്തിയതു സിദ്ദീഖിന്റെ നിർദേശപ്രകാരം ഷിബിലിയാണെന്നും ഫാത്തിമ പറഞ്ഞു.

സിദ്ദീഖിനെ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഫർഹാന പരിചയപ്പെട്ടത്. ചെന്നൈയിൽ ജോലി ചെയ്തിരുന്ന ഷിബിലിയെ സ്റ്റേഷനിൽ കാത്തുനിൽക്കുന്ന സമയത്തായിരുന്നു കൂടിക്കാഴ്ച. റെയിൽവേ സ്റ്റേഷൻ ഏതെന്നു മകൾ പറഞ്ഞിട്ടില്ല. ഷിബിലിക്കു കോഴിക്കോട്ട് സിദ്ദീഖിന്റെ സ്ഥാപനത്തിൽ ജോലി തരപ്പെടുത്തിയത് ഫർഹാനയാണ്. എന്തെങ്കിലും ഒരു ജോലി കിട്ടട്ടെയെന്ന് കരുതിയാണ് ഷിബിലിയെ സിദ്ദീഖിന് പരിചയപ്പെടുത്തിയത്. അങ്ങനെയെങ്കിൽ വന്നോട്ടെയെന്ന് പറഞ്ഞ് ജോലി നൽകിയതാണ് സിദ്ദീഖ്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഫർഹാനയും ഷിബിലിയും വർഷങ്ങളായി അടുപ്പത്തിലാണ്. കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് ആദ്യഘട്ടത്തിൽ പിന്മാറിയെങ്കിലും പിന്നീട് വീണ്ടും അടുപ്പത്തിലായി. ഷിബിലിയുടെ ഭീഷണിയെ തുടർന്നാണിതെന്നും ഫാത്തിമ ആരോപിച്ചു. ഷിബിലിയെ വിവാഹം കഴിക്കണമെന്ന് മകൾ പറഞ്ഞപ്പോൾ താൻ വിലക്കിയെന്ന് പിതാവ് വീരാൻകുട്ടി പറഞ്ഞു. ഷിബിലി തട്ടിപ്പുകാരനെന്ന കാര്യം പലഘട്ടങ്ങളിൽ മകളെ ഓർമപ്പെടുത്തിയിരുന്നതാണ്. ഷിബിലിയെ സഹായിച്ചതിന്റെ പേരിലാണ് ഫർസാന പലപ്പോഴും ആരോപണം നേരിടേണ്ടി വന്നതെന്നും കുടുംബം ആരോപിക്കുന്നു.

അതേസമയം സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിക്കാൻ പ്രതികൾ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ അന്വേഷണ സംഘം കഴിഞ്ഞദിവസം കണ്ടെടുത്തു. പെരിന്തൽമണ്ണയിലെ ചിരട്ടാമലയിൽ പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കട്ടർ കണ്ടെത്തിയത്. സിദ്ദിഖിന്റെതെന്ന് കരുതുന്ന രണ്ട് എടിഎം കാർഡ്, ആധാർ കാർഡ്, ഹോട്ടലിലെ തലയണ കവർ, ചെരിപ്പ്, വസ്ത്രഭാഗങ്ങൾ എന്നിവയും സ്ഥലത്ത് നിന്നും കണ്ടെടുത്തു. പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്.

കൊലപാതകത്തിന് ഉപയോഗിച്ച ഇലക്ട്രിക് കട്ടറും മറ്റും ഉപേക്ഷിച്ചത് ചിരട്ടാമലയിലാണെന്ന് പ്രതികൾ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. മൃതദേഹം രണ്ട് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടയിലെത്തി ഉപേക്ഷിച്ച് തിരിച്ചുവരുന്നതിനിടെയാണ് പ്രതികൾ ചിരട്ടാമലയിലെത്തിയത്. ഇവിടെയുള്ള ഒരു വ്യൂപോയന്റിനടുത്ത് കാർ നിർത്തിയശേഷം ഫർഹാനയാണ് വാഹനത്തിൽനിന്ന് പുറത്തിറങ്ങി ഇവ താഴേക്ക് വലിച്ചെറിഞ്ഞത്.

തെളിവുനശിപ്പിക്കാൻ കട്ടറും വസ്ത്രവുമെല്ലാം ചിരട്ടാമലയിൽ ഉപേക്ഷിക്കാമെന്ന് മുഖ്യപ്രതികളിലൊരാളായ ഷിബിലിയാണ് നിർദ്ദേശിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി ഇതിന് മുമ്പും ഷിബിലി ഈ പ്രദേശത്തേക്ക് എത്തിയിരുന്നു. ഒഴിഞ്ഞ പ്രദേശമാണിതെന്ന് അറിയുന്നതുകൊണ്ടാണ് ഷിബിലി ഈ സ്ഥലംതന്നെ തിരഞ്ഞെടുത്തത്. കൃത്യമായ ആസൂത്രണത്തോടെ ഇവ ഉപേക്ഷിച്ചശേഷം ഷിബിലി ഫർഹാനയെ വീട്ടിൽ കൊണ്ടുവിടുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം പ്രതികളെ അന്വേഷണ സംഘം തിരൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നാണ് വിവരം. തുടർന്ന് കസ്റ്റഡിയിൽ കിട്ടിയശേഷമായിരിക്കും ഇനി കോഴിക്കോട്ടും അട്ടപ്പാടയിലെ അഗളിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തുക. സിദ്ദീഖിനെ ലോഡ്ജ് മുറിയിൽ വച്ച് കൊലപ്പെടുത്തിയത് ഹണി ട്രാപ്പ് ശ്രമത്തിനിടെയെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതികളിലൊരാളായ ഫർഹാനയാണ് സിദ്ദീഖിനെ ലോഡ്ജിലേക്ക് ക്ഷണിച്ചത്. മറ്റു പ്രതികളായ ഷിബിലിയും ആഷിഖും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നു.

കത്തിയും ചുറ്റികയുമടക്കമുള്ള ആയുധങ്ങൾ കൈയിൽ കരുതിയാണ് ഫർഹാനയും സംഘവും ഹോട്ടൽ മുറിയിലെത്തിയത്. ഹണി ട്രാപ്പിനായി സിദ്ദിഖിനെ നഗ്‌നാക്കി ഫർഹാനയ്‌ക്കൊപ്പം നിർത്തി ചിത്രമെടുക്കാനായിരുന്നു പദ്ധതി. എന്നാൽ ഇത് ചെറുത്താൽ മർദ്ദിക്കാനാണ് ആയുധങ്ങൾ കൈയിൽ കരുതിയത്.

സിദ്ദിഖ് പ്രതിരോധിച്ചതോടെ ഷിബിലിയടക്കം മൂവരും ചേർന്ന് സിദ്ദിഖിനെ മർദ്ദിച്ചു. ഫർഹാനയുടെ കൈയിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ദിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആഷിഖ് ഈ സമയത്ത് സിദ്ദിഖിന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി. വാരിയെല്ലുകൾ തകർന്നു. ശ്വാസകോശം മുറിവേൽക്കുകയും ചെയ്തു.

സിദ്ദിഖ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതികൾ കോഴിക്കോട് നിന്ന് ഒരു ട്രോളി ബാഗ് വാങ്ങി വന്നു. എന്നാൽ മൃതദേഹം ഒരു ബാഗിൽ ഒന്നുങ്ങുന്നില്ലെന്ന് കണ്ടതോടെ വീണ്ടും കോഴിക്കോട് ചെന്ന് ഇലക്ട്രിക് കട്ടറും മറ്റൊരു ട്രോളി ബാഗും കൂടി വാങ്ങി. ഹോട്ടൽ മുറിയിലെ ശുചിമുറിയിൽ വച്ച് സിദ്ദിഖിന്റെ മൃതദേഹം കട്ടർ ഉപയോഗിച്ച് മുറിച്ച് രണ്ട് പെട്ടിയിലാക്കി.

മെയ് 19നാണ് മൃതദേഹവുമായി അട്ടപ്പാടിയിലേക്ക് പോകുന്നത്. അവിടെയെത്തി ഏറ്റവും മുകളിൽ നിന്ന് പെട്ടികൾ കൊക്കയിലേക്ക് തള്ളി. അട്ടപ്പാടിയിലേക്ക് പോകാനും മൃതദേഹം അവിടെ കൊക്കയിൽ ഉപേക്ഷിക്കാനുമുള്ള പദ്ധതി ആഷിഖിന്റേതായിരുന്നു. കഴിഞ്ഞ 18നാണ് സിദ്ദിഖിനെ കാണാതായത്. 22ന് സിദ്ദീഖിന്റെ മകൻ പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ച രാത്രിയാണ് അട്ടപ്പാടി ചുരംവളവിൽനിന്ന് ട്രോളിബാഗിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്.

സിദ്ദിഖ് ജോലിയിൽനിന്ന് പുറത്താക്കിയ മുഹമ്മദ് ഷിബിലിയുടെ പ്രതികാരം എന്ന നിലയിലാണ് ആദ്യം സംശയങ്ങളുയർന്നതെങ്കിൽ, കേസിന്റെ ആണിക്കല്ലായിട്ടുള്ളത് പതിനെട്ടുകാരിയായ ഫർഹാനയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ. സിദ്ദിഖും ഫർഹാനയും തമ്മിലുള്ള ബന്ധത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ കൊലപാതകത്തിലേക്കു നയിച്ച സംഭവങ്ങളെല്ലാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയ സംഭവങ്ങളും അടിവരയിടുന്നത് ഇതു തന്നെ. സിദ്ദിഖും ഫർഹാനയുടെ പിതാവും നേരത്തെ സുഹൃത്തുക്കളാണ്. അതുവഴി സിദ്ദിഖിന് ഫർഹാനയെ നേരത്തെ അറിയാം. കേസിൽ നിലവിൽ പ്രതിസ്ഥാനത്തുള്ളത് മൂന്നു പേരാണ്. പാലക്കാട് വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി (22), സുഹൃത്ത് ഒറ്റപ്പാലം ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന (19), ഫർഹാനയുടെ സുഹൃത്തും നാട്ടുകാരനുമായ ആഷിക് (ചിക്കു23) എന്നിവർ. ഇതിൽ ഷിബിലി, സിദ്ദിഖിന്റെ ഹോട്ടലിലെ ജോലിക്കാരനായിരുന്നു. ഫർഹാന പറഞ്ഞതനുസരിച്ചാണ് സിദ്ദിഖ് ഷിബിലിക്ക് ജോലി നൽകിയത്. സിദ്ദിഖ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തതും ഫർഹാന പറഞ്ഞിട്ടു തന്നെ.

പ്രതിസ്ഥാനത്തുള്ള മൂന്നുപേരും ഒരുമിച്ചാണ് ഹണിട്രാപ്പ് ആസൂത്രണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു തന്നെയാണ് ഡി കാസ ഹോട്ടലിൽ റൂമെടുത്തത്. 18ാം തീയതി ഷൊർണൂരിൽ നിന്നാണ് ഫർഹാന കോഴിക്കോട്ടേയ്ക്ക് എത്തുന്നത്. പിന്നാലെ ചിക്കു എന്നു വിളിക്കുന്ന ആഷിക്കുമെത്തി. രണ്ടു പേരും ട്രെയിനിലാണ് വന്നത്. ഹോട്ടലിലെ ജോലിയിൽനിന്ന് സിദ്ദിഖ് അന്ന് ഉച്ചയ്ക്ക് പറഞ്ഞുവിട്ട ഷിബിലി കോഴിക്കോട്ടുണ്ടായിരുന്നു.

സംഭവം നടക്കുമ്പോൾ മൂന്നുപേരും ഈ ഹോട്ടലിലുണ്ടായിരുന്നു. ഹോട്ടൽ മുറിയിൽ സിദ്ദിഖും ഫർഹാനയും സംസാരിക്കുമ്പോൾ അവിടേക്കെത്തിയ ആഷിക്കും ഷിബിലിയും ബലം പ്രയോഗിച്ച് സിദ്ദിഖിന്റെ നഗ്‌ന ചിത്രം പകർത്താൻ ശ്രമിച്ചു. ഇതിനിടെ പണത്തിന്റെ കാര്യം പറഞ്ഞും ഭീഷണിപ്പെടുത്തി. ഇതോടെ ഇവർ തമ്മിൽ തർക്കമായി. ബലപ്രയോഗത്തിനിടെ സിദ്ദിഖ് താഴെവീണു. എന്തു പ്രശ്‌നം വന്നാലും നേരിടുന്നതിനായി ഫർഹാന കയ്യിൽ ഒരു ചുറ്റിക കരുതിയിരുന്നു. ഫർഹാന നൽകിയ ചുറ്റികയുമായി ഷിബിലി സിദ്ദിഖിനെ ആക്രമിച്ചു. തലയ്ക്കാണ് അടിച്ചത്. അതിന്റെ പാട് തലയിലുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന ആഷിഖ് സിദ്ദിഖിന്റെ നെഞ്ചിൽ പലതവണ ചവിട്ടി. ഈ ചവിട്ടിൽ സിദ്ദിഖിന്റെ വാരിയെല്ല് ഒടിഞ്ഞു.

തുടർന്ന് മൂന്നു പേരും ചേർന്ന് ഇയാളെ കൂട്ടത്തോടെ ആക്രമിച്ചു. കടുത്ത ആക്രമണത്തിനൊടുവിൽ സിദ്ദിഖ് മരിച്ചെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നു മനസ്സിലാക്കുന്നത്. ഷിബിലിയുടെ കൈവശം ഒരു കത്തിയുമുണ്ടായിരുന്നു. ഇതുവച്ചാണ് ഭീഷണിപ്പെടുത്തിയത്. മൂവർ സംഘം എല്ലാവിധ ആസൂത്രണത്തോടെയുമാണ് എത്തിയത്.

ആക്രമണത്തിനൊടുവിൽ സിദ്ദിഖ് മരിച്ചതോടെ ഇവർ മാനാഞ്ചിറയിൽ പോയി ട്രോളി ബാഗ് വാങ്ങി. ഒരു ട്രോളി ബാഗിൽ മൃതദേഹം കയറില്ലെന്ന് മനസ്സിലായപ്പോൾ പിറ്റേന്ന് ഒരു ഇലക്ട്രിക് കട്ടർ വാങ്ങി. അതും കോഴിക്കോട്ടു നിന്നാണ് വാങ്ങിയത്. പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കാൻ തീരുമാനിച്ചു. അതിനായി മുൻപു വാങ്ങിയ കടയിൽനിന്നു തന്നെ ഒരു ട്രോളി ബാഗു കൂടി വാങ്ങി. കൊലപ്പെടുത്തിയ ജി 4 റൂമിന്റെ ബാത്ത്‌റൂമിൽ വച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്.

അതിനു ശേഷം രണ്ട് ട്രോളി ബാഗുകളിലാക്കി മൃതദേഹം കയറ്റി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചു. ആയുധങ്ങളും രക്തം പുരണ്ട വസ്ത്രങ്ങളും ഉൾപ്പെടെയുള്ളവ ചിരട്ടമലയിൽ വലിച്ചെറിഞ്ഞു. സിദ്ദിഖിന്റെ കാറും വഴിയിൽ ഉപേക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും തെളിവു നശിപ്പിക്കാനായി ഉപേക്ഷിച്ചു. ഇതെല്ലാം എവിടെയാണെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP