Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സുപ്രധാന വകുപ്പുകളെല്ലാം സിദ്ധരാമയ്യ കയ്യടക്കി; ഡി കെ ശിവകുമാറിന് രണ്ടെണ്ണം മാത്രം; മന്ത്രിമാരുടെ പട്ടിക തയ്യാറാക്കുന്നതിലും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കൊമ്പുകോർത്തു; സമാധാനിപ്പിച്ച് പട്ടികയാക്കിയത് ഹൈക്കമാൻഡ്; പട്ടിക, ജാതി-മത-സാമുദായിക സമവാക്യങ്ങൾ ക്യത്യമായി പാലിച്ച്

സുപ്രധാന വകുപ്പുകളെല്ലാം സിദ്ധരാമയ്യ കയ്യടക്കി; ഡി കെ ശിവകുമാറിന് രണ്ടെണ്ണം മാത്രം; മന്ത്രിമാരുടെ പട്ടിക തയ്യാറാക്കുന്നതിലും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കൊമ്പുകോർത്തു;  സമാധാനിപ്പിച്ച് പട്ടികയാക്കിയത് ഹൈക്കമാൻഡ്; പട്ടിക, ജാതി-മത-സാമുദായിക സമവാക്യങ്ങൾ ക്യത്യമായി പാലിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടകത്തിൽ പുതുതായി രൂപീകരിച്ച സർക്കാരിൽ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യ കൈവശം വയ്ക്കും. ധനകാര്യം, മന്ത്രിസഭാകാര്യം, ഉദ്യോഗസ്ഥഭരണം, ഇന്റലിജൻസ് എന്നിവ സിദ്ധരാമയയ്ക്കാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ജലസേചന വകുപ്പും, ബെംഗളൂരു വികസനവും. മുതിർന്ന നേതാവ് ജി പരമേശ്വരയ്ക്കാണ് ആഭ്യന്തരം. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെക്ക് ഗ്രാമവികസനവും, പഞ്ചായത്തി രാജും. ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളു.

ശനിയാഴ്ചയാണ് 24 മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചത്. ആകെ മന്ത്രിമാർ 34 പേരാണ്. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിലും സിദ്ധരാമയ്യയും ഡികെയും തമ്മിൽ കൊമ്പുകോർത്തതായാണ് റിപ്പോർട്ടുകൾ. എന്തായാലും അന്തിമ വാക്ക് മുഖ്യമന്ത്രിയുടേതായി. പുതിയ മന്ത്രിസഭയിലെ 12 പുതുമുഖങ്ങൾക്ക് കാര്യമായ ഭരണപരിചയം ഉള്ളവരല്ല എന്ന കോട്ടവുമുണ്ട്.

സിദ്ധരാമയ്യയും, ഡി.കെ. ശിവകുമാറും ഡൽഹിയിൽ കോൺഗ്രസ് ഹൈകമാൻഡുമായി നടത്തിയ ചർച്ചയിലാണ് പുതിയ മന്ത്രിമാരുടെ പട്ടിക തയാറാക്കിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടകയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി രൺദീപ്‌സിങ് സുർജേവാല, പാർട്ടി ഓർഗനൈസേഷൻ ജന. സെക്ര. കെ.സി. വേണുഗോപാൽ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്

പുതിയ മന്ത്രിമാരിൽ മുൻ എഐസിസി അംഗവും, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗവുമായ എൻ ബോസെരാജുവിന്റെ കടന്നുവരവ് അപ്രതീക്ഷിതമായിരുന്നു. സംസ്ഥാന കോൺഗ്രസും ഹൈക്കമാൻഡുമായി മുഖ്യഇടനില വഹിച്ചുവരുന്ന ബോസെരാജു നിയമസഭാംഗവുമല്ല. മന്ത്രിമാരുടെ തിരഞ്ഞടുപ്പ് തീർച്ചയായും ജാതി-മത-സാമുദായിക സമവാക്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ലിംഗായത്ത്-8, പട്ടിക ജാതി-7, വോക്കലിഗ-5, മുസ്ലിം-2, പട്ടിക വർഗ്ഗം-3, മറ്റുപിന്നോക്ക വിഭാഗം-6, മറാത്ത-1, ബ്രാഹ്‌മിൺ-1, ക്രിസ്ത്യൻ-1, ജെയിൻ-1.

മുതിർന്ന രാഷ്ട്രീയ നേതാക്കളായ എച്ച് കെ പാട്ടീൽ, ഡോ.എച്ച സി മഹാദേവപ്പ, ഈശ്വർ ഖാൻഡ്ര, ശരണബസപ്പ ദർശനപൂർ, ശിവാനന്ദ പാട്ടീൽ എന്നിവരെല്ലാം അന്തിമ പട്ടികയിൽ ഇടം പിടിച്ചപ്പോൾ, ആർ വി ദേശ്പാണ്ഡെ, ടി ബി ജയചന്ദ്ര എന്നിവരെ ഉൾപ്പെടുത്താതിരുന്നതും ശ്രദ്ധേയമായി. എച്ച് കെ പാട്ടീലിന് നിയമ-പാർലമെന്ററി കാര്യവും, ദിനേശ് ഗുണ്ടുറാവുവിന് ആരോഗ്യ കുടുംബക്ഷേമവും, കൃഷ്ണ ബായരെ ഗൗഡയ്ക്ക് റവന്യുവും ആണെന്നാണ് സൂചന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP