Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജൂൺ മുതൽ യൂട്യുബ് സ്റ്റോറികൾ ഇല്ലാതാകുമെന്ന് ഗൂഗിൾ; മൊബൈൽ ഫോൺ നമ്പർ ഇല്ലാതെ വാട്ട്സ്അപ് അക്കൗണ്ട് തുറക്കാൻ പറ്റുന്ന സാഹചര്യമൊരുങ്ങുന്നു; യൂട്യുബിലെയും വാട്ട്സ്അപ്പിലേയും മാറ്റങ്ങൾ നമ്മളെ എങ്ങനെ ബാധിക്കും

ജൂൺ മുതൽ യൂട്യുബ് സ്റ്റോറികൾ ഇല്ലാതാകുമെന്ന് ഗൂഗിൾ; മൊബൈൽ ഫോൺ നമ്പർ ഇല്ലാതെ വാട്ട്സ്അപ് അക്കൗണ്ട് തുറക്കാൻ പറ്റുന്ന സാഹചര്യമൊരുങ്ങുന്നു; യൂട്യുബിലെയും വാട്ട്സ്അപ്പിലേയും മാറ്റങ്ങൾ നമ്മളെ എങ്ങനെ ബാധിക്കും

മറുനാടൻ മലയാളി ബ്യൂറോ

മൂഹ മാധ്യമങ്ങളും, വീഡിയോ സൈറ്റുകളും മെസേജിങ് ആപ്പുകളുമൊക്കെ ആധുനിക ജീവിതത്തിലെ ഒഴിച്ചുകൂടാൻ ആകാത്ത ഘടകങ്ങളായി മാറിയിരിക്കുന്ന ഈ സാഹചര്യത്തിൽ അവയുടെ നയങ്ങളിലും പരിപാടികളിലും വരുന്ന മാറ്റങ്ങൾ നമ്മളെ തീർച്ചയായും ബാധിക്കും. അതുകൊണ്ടു തന്നെ വലിയൊരു വിഭാഗം ഇത്തരം സൈറ്റുകളുടെയും മാധ്യമങ്ങളുടെയും നയമാറ്റങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഏറ്റവും അടുത്തായി അത്തരത്തിൽ രണ്ട് മാറ്റങ്ങൾ സംഭവിക്കാൻ പോവുകയാണ്.

വരുന്ന മാസം മുതൽ 'യൂട്യുബ് സ്റ്റോറീസ് ' നിർത്തലാക്കുമെന്ന് ഗൂഗിൾ അറിയിച്ചു. 2018-ൽ ആരംഭിച്ച ഈ ഫീച്ചർ 10,000 ൽ അധികം സബ്സ്‌ക്രൈബർമാരുള്ള വീഡിയോ നിർമ്മാതാക്കൾക്ക് ലഭിച്ചിരുന്ന ഒരു അധിക സൗകര്യമായിരുന്നു. വലിയ വീഡിയോകളിൽ പ്രവർത്തനം തുടരുമ്പോൾ, ഹ്രസ്വകാലത്തേക്ക് പ്രേക്ഷകരെ പിടിച്ചു നിർത്താനായിട്ടായിരുന്നു ഇത്. ഇതിൽ പോസ്റ്റ് ചെയ്യുന്ന മൊബൈൽ ഓൺലി വീഡീയോകൾ ഏഴ് ദിവസത്തിനകം അപ്രത്യക്ഷമാവുകയും ചെയ്യും.

യൂട്യുബിൽ ഒരു സൃഷ്ടി അപ്ലോഡ് ചെയ്യാൻ ഇന്ന് നിരവധി മാർഗ്ഗങ്ങളുണ്ട് എന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു. കമ്മ്യുണിറ്റി പോസ്റ്റുകൾ മുതൽ ഷോർട്ട് ഫിലിം വരെ, ദൈർഘ്യമേറിയ വീഡിയോ മുതൽ ലൈവ് വരെ ഇതിൽ സാധ്യമാണ്. ഈ ഫീച്ചറുകളിൽ കൂടുതൽ കാര്യക്ഷമത ഉറപ്പുവരുത്താൻ അവക്ക് പ്രഥമ പരിഗണന നൽകുന്നതിനാലാണ് യൂട്യുബ് സ്റ്റോറീസ് നിർത്തലാക്കുന്നത് എന്ന് കമ്പനി പറയുന്നു.

ജൂൺ 23 മുതൽ ആയിരിക്കും ഈ ഫീച്ചർ അപ്രത്യക്ഷമാവുക. അതു കഴിഞ്ഞാൽ 'യൂട്യുബ് സ്റ്റോറി' സൃഷ്ടിക്കാൻ കഴിയില്ല. അതേഫലം കിട്ടാനായി കമ്മ്യുണിറ്റി പോസ്റ്റുകളിലേക്കോ 'യൂട്യുബ് ഷോർട്സു'കളിലേക്കോ തിരിയാനാണ് യുട്യുബ് നിർദ്ദേശിക്കുന്നത്. ചെറിയ രീതിയിലുള്ള അപ്ഡേറ്റുകൾക്കും, പുതിയ വീഡീയോയിലെ കണ്ടന്റുകൾ നിങ്ങളുടെ പ്രേക്ഷകർക്കിടയിൽ പ്രൊമോട്ട് ചെയ്യാനും കമ്മ്യുണിറ്റി പോസ്റ്റ് ഉചിതമാണെന്നും യൂട്യുബ് നിർദ്ദേശിക്കുന്നു.

നേരത്തെ യൂട്യുബ് കമ്മ്യുണിറ്റി പോസ്റ്റിലേക്കുള്ള ആക്സസ് ചില ക്രിയേറ്റർമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കിൽ ഇന്ന് ലക്ഷക്കണക്കിന് ആളുകളാണ് അതിലുള്ളത്. കമ്മ്യുണിറ്റി പോസ്റ്റ് ക്രിയേറ്റ് ചെയ്യാനായി ആദ്യം യൂട്യുബിൽ സൈൻ ഇൻ ചെയ്യുക. പിന്നീട് പേജിന്റെമുകൾ ഭാഗത്തുള്ള ക്രിയേറ്റ് പോസ്റ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ തുറക്കുന്ന ബോക്സി ഒരു സന്ദേശം ആദ്യം ടൈപ്പ് ചെയ്യുക. പിന്നീട് അതിനൊപ്പം ജി ഐ എഫ്, വീഡിയോ അല്ലെങ്കിൽ ഇമേജ് എന്നിവ ആഡ് ചെയ്യാം.

അതല്ല, ഇനിയും ഹ്രസ്വ വീഡിയോകൾ ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ യൂട്യുബ് ഷോർട്സ് ഉപയോഗിക്കാൻ യൂട്യുബ് നിർദ്ദേശിക്കുന്നു. ഇതുവഴി നിങ്ങൾക്ക് നിങ്ങളുടെ ഫോണിൽ നിന്നും വെർട്ടിക്കൽ വീഡിയോകൾ റെക്കോർഡ് ചെയ്ത് പോസ്റ്റ് ചെയ്യാൻ സാധിക്കും.

ഫോണില്ലാതെയും വാട്ട്സ്അപ് അക്കൗണ്ട് തുറക്കാം

ലോകമാകമാനം ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ് ആണ് വാട്സ്അപ്. വാട്സ്അപിന്റെ മാതൃസ്ഥാപനമായ മെറ്റ ഇപ്പോൾ സുപ്രധാനമായൊരു അപ്ഡേറ്റിന് ഒരുങ്ങുന്നതായി ചില രഹസ്യ റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഒരു വാട്ട്സ്അപ് യൂസർനെയിം ക്രമീകരിക്കുന്നതിനുള്ള സൗകര്യം നൽകാനുള്ള ശ്രമത്തിലാണ് കമ്പനി എന്ന് ചില വിശ്വാസയോഗ്യമായ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡബ്ല്യൂ എ ബീറ്റ ഇൻഫൊ എന്ന വെബസൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഇതുവഴി, നിങ്ങളുടെ വാട്ട്സ്ആപിൽ നിന്നും ഫോൺ ഇല്ലാത്ത ഒരാൾക്കും സന്ദെശമയയ്ക്കാൻ കഴിയും. അതുപോലെ അക്കൗണ്ടിന്റെ സ്വകാര്യത ഉറപ്പാക്കൻ കൂടുതൽ ഫീച്ചറുകളും ഉണ്ടാകും. അതുപോലെ കോൺടാക്ടുകളെ തിരിച്ചറിയാൻ ഫോൺ നമ്പർ ഉപയോഗിക്കുന്നതിനു പകരം യൂണീക് ആയ ഒരു യൂസർനെയിം ഉപയോഗിക്കാനും കഴിയും. ഈ യൂസർനെയിം സജ്ജീകരിക്കാൻ ഉതകുന്ന സാങ്കേതിക വിദ്യകളിലാണ് ഇപ്പോൾ പരീക്ഷണങ്ങൾ നടക്കുന്നത് എന്ന് ചോർന്ന് കിട്ടിയ വാർത്തയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP