Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യപിച്ചു ലെക്കുകെട്ട ഡ്രൈവർക്കൊപ്പം യാത്ര വേണ്ടന്നുവച്ചു; ബെംഗളൂരു നഗരത്തിൽ യുവാവിനെ ഓട്ടോ കയറ്റി കൊല്ലാൻ ശ്രമം

മദ്യപിച്ചു ലെക്കുകെട്ട ഡ്രൈവർക്കൊപ്പം യാത്ര വേണ്ടന്നുവച്ചു; ബെംഗളൂരു നഗരത്തിൽ യുവാവിനെ ഓട്ടോ കയറ്റി കൊല്ലാൻ ശ്രമം

സ്വന്തം ലേഖകൻ

ബെംഗളൂരു: മദ്യപിച്ചു ലെക്കുകെട്ട ഡ്രൈവർക്കൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ വിസമ്മതിച്ച യുവാവിനെ ഓട്ടോറിക്ഷ കയറ്റി കൊല്ലാൻ ശ്രമം. യുവാവിനു നേരെ ഡ്രൈവർ ഓട്ടോ ഓടിച്ചു കയറ്റിയെങ്കിലും വഴിയരികിലേക്ക് തെറിച്ചു വീണ ഇയാൾ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു .ബെംഗളൂരു നഗരത്തിലെ എച്ച്എസ്ആർ ലേയൗട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിക്കാണു യാത്രക്കാരനുനേരെ ആക്രമണമുണ്ടായത്.

മദ്യപിച്ചു ലക്കു കെട്ട ഡ്രൈവറെ കണ്ട് ഓട്ടോ ഒഴിവാക്കി ബൈക്ക് ടാക്‌സി വിളിച്ചതാണു പ്രകോപനത്തിനു കാരണം. ദീർഘദൂര യാത്ര കഴിഞ്ഞെത്തിയ അസ്ഹർ ഖാനെന്ന യുവാവാണ് താമസ സ്ഥലത്തേക്കു പോകുന്നതിനായി ഓട്ടോ വിളിച്ചത്. പക്ഷേ മദ്യലഹരിയിലായിരുന്ന ഡ്രൈവർക്കു കാൽ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല. ഇതിനെ തുടർന്നു യുവാവ് ട്രിപ്പ് ക്യാൻസൽ ചെയ്തു. പകരം ബൈക്ക് ടാക്‌സി ബുക്ക് ചെയ്യാൻ ശ്രമിച്ചു. ഇതോടെ ഡ്രൈവറുടെ സ്വഭാവം മാറി. പ്രകോപിതനായി റോഡരികിൽ നിന്ന യുവാവിനു നേരെ ഓട്ടോ ഓടിച്ചു കയറ്റി.

എന്നാൽ യുവാവ് റോഡരികിലേക്കു തെറിച്ചു വീണതോടെ ഓട്ടോ നിർത്താതെ പോയി. സംഭവത്തിൽ യുവാവ് മടിവാള പൊലീസിൽ പരാതി നൽകി. ഒളിവിൽ പോയ ഡ്രൈവറെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ബൈക്ക് ടാക്‌സികൾക്കു നേരെ ബെംഗളൂരു നഗരത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ആക്രമണം പതിവാണ്. ഇത്തരം വാഹനങ്ങളിലെത്തുന്നവരെ കയ്യേറ്റം ചെയ്യുന്നതായും നേരത്തെ പരാതി ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP