Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസ് പാർട്ടിക്ക് മാറ്റം വന്നിട്ടില്ല; അന്ന് രണ്ടുഗ്രൂപ്പ് ആണെങ്കിൽ ഇപ്പോൾ അഞ്ചുഗ്രൂപ്പാണ്; ഏഴുവർഷങ്ങൾക്ക് മുമ്പ് കെപിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കാനുള്ള കാരണവും വ്യക്തമാക്കി പിറന്നാൾ ദിനത്തിൽ വി എം സുധീരൻ

കോൺഗ്രസ് പാർട്ടിക്ക് മാറ്റം വന്നിട്ടില്ല; അന്ന് രണ്ടുഗ്രൂപ്പ് ആണെങ്കിൽ ഇപ്പോൾ അഞ്ചുഗ്രൂപ്പാണ്; ഏഴുവർഷങ്ങൾക്ക് മുമ്പ് കെപിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കാനുള്ള കാരണവും വ്യക്തമാക്കി പിറന്നാൾ ദിനത്തിൽ വി എം സുധീരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഴുവർഷങ്ങൾക്ക് ശേഷം, താൻ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന്റെ കാരണം വി എം.സുധീരൻ വ്യക്തമാക്കി. 2016 ലെ സ്ഥാനാർത്ഥി നിർണയത്തിലെ വിയോജിപ്പായിരുന്നു രാജിവയ്ക്കാൻ കാരണം. അന്നു കാരണം പുറത്തു പറഞ്ഞില്ലെന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പാർട്ടിക്ക് മാറ്റം വന്നിട്ടില്ലെന്നും അന്ന് രണ്ടു ഗ്രൂപ്പാണെങ്കിൽ ഇപ്പോൾ അഞ്ച് ഗ്രൂപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി നേതൃസ്ഥാനങ്ങളിലേക്കില്ലെന്ന് വ്യക്തമാക്കിയ സുധീരൻ, താൻ പാർട്ടിക്കൊപ്പമുണ്ടാകുമെന്നും അറിയിച്ചു.

കെപിസിസി മുൻ പ്രസിഡന്റും മുൻ സ്പീക്കറും മുൻ മന്ത്രിയുമായ വി എം.സുധീരന്റെ 75ാം പിറന്നാളായിരുന്നു വെള്ളിയാഴ്ച. 2017ലാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം അദ്ദേഹം രാജിവച്ചത്. പാർട്ടിയെ പ്രതിരോധത്തിലാക്കാതിരിക്കാൻ രാജിക്കു കാരണമായി പറഞ്ഞത് ആരോഗ്യപ്രശ്‌നങ്ങളായിരുന്നു. 2021ൽ കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗത്വവും എഐസിസി അംഗത്വവും രാജിവച്ചു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP