Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുലർച്ചെ എത്തി പഞ്ചായത്ത് ഓഫീസിന് സമീപം ഏറെ നേരം ഒറ്റയ്ക്ക് നിന്ന ശേഷം കടുംകൈ; താൻ വിശ്വസിച്ച പാർട്ടി തന്നെ ചതിച്ചതിൽ മനംനൊന്തതോടെ തീരുമാനിച്ച് ഉറപ്പിച്ച് വരവ്; ഇഎംഎസ് സ്മാരകം പണിയാൻ വേണ്ടി സ്വന്തം വീടും സ്ഥലവും എഴുതി കൊടുത്ത സഖാവിന്റെ ആത്മഹത്യയിൽ നിന്ന് ഒളിച്ചോടി സിപിഎം; മരിച്ചതല്ല കൊന്നതാണെന്ന ആരോപണവുമായി യുഡിഎഫ്

പുലർച്ചെ എത്തി പഞ്ചായത്ത് ഓഫീസിന് സമീപം ഏറെ നേരം ഒറ്റയ്ക്ക് നിന്ന ശേഷം കടുംകൈ; താൻ വിശ്വസിച്ച പാർട്ടി തന്നെ ചതിച്ചതിൽ മനംനൊന്തതോടെ തീരുമാനിച്ച് ഉറപ്പിച്ച് വരവ്; ഇഎംഎസ് സ്മാരകം പണിയാൻ വേണ്ടി സ്വന്തം വീടും സ്ഥലവും എഴുതി കൊടുത്ത സഖാവിന്റെ ആത്മഹത്യയിൽ നിന്ന് ഒളിച്ചോടി സിപിഎം; മരിച്ചതല്ല കൊന്നതാണെന്ന ആരോപണവുമായി യുഡിഎഫ്

ജംഷാദ് മലപ്പുറം

 മലപ്പുറം: താൻ വിശ്വസിച്ച പാർട്ടി ചതിച്ചതോടെ പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ റസാഖ് പയമ്പ്രോട്ട് (57) ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം ഒളിച്ചോടുന്നു. തന്റെ മൂത്ത സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാതെ പുളിക്കൽ ഗ്രാമപഞ്ചായത്ത് മുഖം തിരിച്ചതിൽ മനംനൊന്താണ് റസാഖിന്റെ തൂങ്ങി മരണം. ഇതോടെ, വിഷയത്തിൽ പ്രസ്താവന പോലും ഇറക്കാനാവാതെ പ്രദേശത്തെ സിപിഎം നേതാക്കൾ മൂങ്ങി.

റസാഖ് മരിച്ചതല്ലെന്നും കൊന്നതാണെന്നും പറഞ്ഞു യു.ഡി.എഫ് പ്രവർത്തകരും, പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങളും പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു. അതേ സമയം തന്റെ സഹോദരന്റെ മരണത്തിന് കാരണക്കാരായ പഞ്ചായത്തിലെ ഒരാളേയും വെറുതെ വിടില്ലെന്നും ഇവർക്കെതിരെ നിയമപരമായ പോരാടുമെന്നും റസാഖിന്റെ പിതൃസഹോദരന്റെ മകനും പറഞ്ഞു.

സിപിഎം അനുഭാവികളായ താനും ഭാര്യയും വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്തവരായിട്ടും പാർട്ടി കൈവിട്ടതിൽ ഏറെ നാളായി റസാഖ് മനോവിഷമത്തിലായിരുന്നു. ഇക്കാര്യം ചില സുഹൃത്തുക്കളോടു പറഞ്ഞിരുന്നെങ്കിലും അത് ഇങ്ങനെ ദുരന്തത്തിൽ കലാശിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

അരിമ്പ്ര ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയായ ഷീജയാണു ഭാര്യ. ഇവർക്കു മക്കളില്ല. ഇന്നു രാവിലെ അഞ്ചരയോടെ പഞ്ചായത്ത് ഓഫീസിലെത്തിയാണ് റസാഖ് കെട്ടിത്തൂങ്ങി മരിച്ചത്. തീരുമാനിച്ചുറപ്പിച്ച റസാഖ് രാവിലെ ഏറെ നേരത്തെ തന്നെ ഇവിടെ എത്തി. പഞ്ചായത്ത് ഓഫീസിനോട് ചേർന്നു ഫോട്ടോസ്റ്റാറ്റ് കടയ്ക്കും ചായക്കടക്കും സമീപം ഏറെ നേരം ഒറ്റയ്ക്ക് നിന്ന് ശേഷമാണ് കടുംകൈക്ക് മുതിർന്നത്.

തന്റെ സഹോദരന്റെ മരണത്തിന്റെ ഷോക്കിൽ നിൽക്കുമ്പോഴും, കൃത്യമായ തെളിവുകൾ സഹിതം താൻ നൽകിയ പരാതിക്കു നടപടിയുണ്ടാകാത്തതിനെതിരെ പല രീതിയിലും നേരത്തെ റസാഖ് രംഗത്തുവന്നിരുന്നു. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിന് അനുമതി നൽകിയത് വ്യവസായ വകുപ്പാണ്. എന്നാൽ ഇത് റദ്ദാക്കാൻ പഞ്ചായത്തിന് അധികാരമുണ്ടെന്നായിരുന്നു റസാഖിന്റെ വാദം. താൻ പഞ്ചായത്തിന് നൽകിയ പരാതികളുടെ ഫയലുകളുട തൊട്ടടുത്ത് വച്ചാണ് ഇയാൾ ആത്മഹത്യ ചെയ്തത്. കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരൻ ഏതാനും മാസം മുന്മ്പ് മരിച്ചത്. വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാൻ കാരണമെന്നാരോപിച്ച്, പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്നു പറഞ്ഞു റസാഖ് പലവട്ടം വാർത്താസമ്മേളനങ്ങൾ നടത്തിയിരുന്നു.

പഞ്ചായത്തിന്റെ മറുപടി പത്രസമ്മേളനങ്ങളും ഉണ്ടായിരുന്നു. സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവർക്കു മക്കളില്ല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണു പുളിക്കൽ.
തുടർച്ചയായി അവഗണനകൾ നേരിടേണ്ടി വന്നതോടെ അടുത്തകാലത്തായി സിപിഎമ്മുമായി കലഹിക്കുകയായിരുന്നു റസാഖ്. ഈ കലഹത്തിന്റെ ഒടുവിലാണ് അദ്ദേഹം ജീവനൊടുക്കിയതും.

സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവർക്കു മക്കളുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പാർട്ടിയായിരുന്നു എല്ലാം. സിപിഎം ഭരിക്കുന്ന പഞ്ചായത്താണു പുളിക്കൽ. തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ ഭാര്യാസഹോദരനാണ്. റസാഖ്, കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കൽ കേബിൾടിവി ചാനലും നടത്തിയിരുന്നു. അതുകൊണ്ട് തന്നെ വിശാലമായ ബന്ധങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

കൊണ്ടോട്ടിയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന പസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു. വർത്തമാനം ദിനപത്രത്തിൽ കോർഡിനേറ്റിങ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. തന്റെ മൂത്ത സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാനായി പലതവണ പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസിൽ കയറിയിറങ്ങി. സിപിഎമ്മുകാരനായിട്ടു കൂടി ഭരണനേതൃത്വം അദ്ദേഹത്തെ നിഷ്‌ക്കരുണം അവഗണിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP