Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കണമെങ്കിൽ രക്തബന്ധത്തിലുള്ളവരോ ഭാര്യയോ വേണം; അല്ലെങ്കിൽ വീട്ടുകാർക്ക് പ്രശ്നമില്ലെന്ന എൻ ഒ സി ലഭിക്കണം; പ്രവാസിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിന് അനുമതി തേടി സഫിയ ഏറ്റുമാനൂർ പൊലീസ് സറ്റേഷനിൽ; കുടുംബവുമായി പൊലീസ് ഇടപെട്ടു ചർച്ച

ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കണമെങ്കിൽ രക്തബന്ധത്തിലുള്ളവരോ ഭാര്യയോ വേണം; അല്ലെങ്കിൽ വീട്ടുകാർക്ക് പ്രശ്നമില്ലെന്ന എൻ ഒ സി ലഭിക്കണം; പ്രവാസിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിന് അനുമതി തേടി സഫിയ ഏറ്റുമാനൂർ പൊലീസ് സറ്റേഷനിൽ; കുടുംബവുമായി പൊലീസ് ഇടപെട്ടു ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഏഴ് ദിവസം മുമ്പ് ഗൾഫിൽ വെച്ച് ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ പൊലീസ് ശ്രമം. ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചതാണ് തർക്കത്തിലേക്ക് നയിച്ചത്. ലക്ഷദ്വീപ് സ്വദേശിയായ സഫിയയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. നിലവിൽ ജയകുമാറിന്റെ ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കണമെന്നാണ് സഫിയയുടെ ആവശ്യം.

നിലവിൽ മൃതദേഹം ഏറ്റെടുക്കണമെങ്കിൽ രക്തബന്ധത്തിലുള്ളവരോ ഭാര്യയോ വേണം. അല്ലെങ്കിൽ അവർക്ക് പ്രശ്നമില്ലെന്നുള്ള എൻഒസി ലഭിക്കണം. കുടുംബാംഗങ്ങളെ വിളിച്ചിട്ട് അവർ ഫോണെടുക്കുന്നില്ലെന്നാണ് യുവതി പറയുന്നത്. ഇനി പൊലീസ് അനുമതിയുണ്ടെങ്കിൽ മാത്രമേ സഫിയക്ക് മൃതദേഹം സംസ്‌കരിക്കാനാകൂ. മരിച്ചത് ഏറ്റുമാനൂർ സ്വദേശിയായതിനാൽ ആലുവ പൊലീസിന് അനുമതി നൽകാനാകില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഇതോടെ അനുമതിക്കായി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെത്തി സഫിയ. ജയകുമാറിന്റെ കുടുംബവുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

കൂടുതൽ ദിവസം മൃതദേഹം ദുബായിയിൽ സൂക്ഷിക്കാനാകില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങളുമായി ചർച്ച നടത്തുകയും അതിന്റെ ഫലമായി നാട്ടിലെത്തിച്ചശേഷം വിളിച്ചാൽ മതിയെന്ന് കുടുംബാംഗങ്ങൾ അറിയിക്കുകയുമായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹം എത്തിയത്. നിലവിൽ ആംബുലൻസിൽ കയറ്റി ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ കാത്തു കിടക്കുകയാണ്.

മൃതദേഹം ഏറ്റുവാങ്ങാൻ സഫിയയുടെ പേരാണ് വെച്ചിരുന്നത്. മരിച്ചയാൾ ഭാര്യയിൽ നിന്ന് വിവാഹമോചനത്തിനായി കേസ് നൽകിയിട്ടുണ്ടെന്നാണ് വിവരം. മൂന്നു വർഷമായി കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇയാൾ സുഹൃത്തായ സഫിയക്കൊപ്പമാണ് താമസിച്ചിരുന്നത്. വിവാഹിതനായ ജയകുമാർ കഴിഞ്ഞ നാല് വർഷമായി സഫിയക്കൊപ്പമാണ് താമസിച്ചിരുന്നത്.

മൃതദേഹം സഫിയ ഏറ്റുവാങ്ങിയ ശേഷം ഇവർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ജയകുമാറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കണമെന്നാണ് സഫിയ ആവശ്യപ്പെടുന്നത്. എന്നാൽ ജയകുമാറിന്റെ മരണ വിവരം ഔദ്യോഗികമായി അറിഞ്ഞിട്ടില്ലെന്നും എൻആർഐ സെല്ലിൽ ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.

വിവാഹം കഴിച്ച ഭാര്യയ്ക്കൊപ്പമാണ് ജയകുമാർ താമസിച്ചിരുന്നത്. ഇവർ ഗർഭിണിയായി നാട്ടിലേക്ക് വന്ന സമയത്ത് നാലര വർഷം മുൻപ് ജയകുമാറിനെ കാണാതായി. തുടർന്ന് ബന്ധുക്കൾ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്്തു അന്വേഷിച്ചു. ആ സമയത്താണ് ജയകുമാർ സഫിയയുമൊത്ത് ലിവിങ് ടുഗെതർ ആണെന്ന വിവരം പുറത്ത് വന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് ജയകുമാർ സഫിയക്കൊപ്പം ജീവിക്കുന്നതെന്നും വ്യക്തമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP