Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡി കാസ ഹോട്ടലിൽ രണ്ട് മുറികൾ ബുക്ക് ചെയ്തത് സിദ്ദിഖിന്റെ പേരിൽ; ജി 4ൽ വെച്ചു കൊലപാതക നടത്തിയെന്ന് സൂചന; ഹോട്ടൽ മുറിയിൽ വെച്ചു തന്നെ മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി; പ്രതികൾ ട്രോളി ബാഗുമായി പോകുന്ന സി സി ടിവി ദൃശ്യം പുറത്ത്; ദൃശ്യങ്ങളിലുള്ളത് വെള്ള നിറത്തിലുള്ള കാറിൽ ബാഗുകൾ കയറ്റുന്നത്; അഗളിയിൽ തള്ളിയ മൃതദേഹം തിരിച്ചറിഞ്ഞു ബന്ധുക്കൾ

ഡി കാസ ഹോട്ടലിൽ രണ്ട് മുറികൾ ബുക്ക് ചെയ്തത് സിദ്ദിഖിന്റെ പേരിൽ; ജി 4ൽ വെച്ചു കൊലപാതക നടത്തിയെന്ന് സൂചന; ഹോട്ടൽ മുറിയിൽ വെച്ചു തന്നെ മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി; പ്രതികൾ ട്രോളി ബാഗുമായി പോകുന്ന സി സി ടിവി ദൃശ്യം പുറത്ത്; ദൃശ്യങ്ങളിലുള്ളത് വെള്ള നിറത്തിലുള്ള കാറിൽ ബാഗുകൾ കയറ്റുന്നത്; അഗളിയിൽ തള്ളിയ മൃതദേഹം തിരിച്ചറിഞ്ഞു ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയിൽ റെസ്റ്റോറന്റ് നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കൊല നടത്തിയ ഹോട്ടലിൽ നിന്ന് പ്രതികൾ എന്ന് സംശയിക്കുന്നവർ പുറത്തേക്കു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹോട്ടലിന്റെ തൊട്ടടുത്തുള്ള വസ്ത്രവിൽപനശാലയിലെ സിസിടിവി ക്യാമറിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹവും കൊണ്ട് പ്രതികൾ പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഈ മാസം 18നാണ് സിദ്ദീഖിനെ കാണാതാകുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്. ഇവിടെ ജി 3, ജി4 എന്നിങ്ങനെ രണ്ടു റൂമുകൾ ഈ മാസം 18നാണ് ബുക്ക് ചെയ്തത്. സിദ്ദീഖിന്റെ പേരിലാണ് റൂമുകൾ ബുക്ക് ചെയ്തിരുന്നതെന്നും റിപ്പോർട്ടുണ്ട്. ജി 4ൽ വച്ചാണ് കൊലപാതകം നടന്നതെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവന്നു.

19ന് വൈകിട്ട് 3.09നും 3.19നും ഇടയിൽ ബാഗുകൾ കാറിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. വെള്ളനിറത്തിലുള്ള കാറിലാണ് ബാഗുകൾ കയറ്റിയത്. കാർ പാർക്ക് ചെയ്ത് പതിനഞ്ച് മിനിറ്റിനു ശേഷമാണ് ആദ്യ ബാഗ് കാറിന്റെ ഡിക്കിയിൽ കയറ്റുന്നത്. പിന്നീട് കുറച്ച് സമയത്തിനു ശേഷം അടുത്ത ബാഗുമായി ഒരു യുവതി എത്തുന്നു. ഈ ട്രോളി ബാഗും കാറിൽ കയറ്റിയ ശേഷം ഇരുവരും കാറിൽ കയറുന്നതും കാർ മുന്നോട്ടു നീങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

രണ്ടു പേർ ഹോട്ടലിൽ നിന്ന് പുറത്തുവരുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. മൂത്താമത്തെയാൾ കാറിൽ ഉണ്ടെന്നാണ് നിഗമനം. ഹോട്ടലിലെ സിസിടിവി കേടായിരുന്നെന്നും 19നാണ് പുനഃസ്ഥാപിച്ചതെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസമായി ഹോട്ടൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലായ മൂന്നു പേരും കൊലപാതകത്തിൽ പങ്കാളികളായി. സിദ്ദീഖിന്റെ മൃതദേഹം അട്ടപ്പാടി ചുരത്തിൽ നിന്ന് കണ്ടെത്തി. മൃതദേഹത്തിന് ഏഴു ദിവസം പഴക്കമുണ്ടെന്ന് എസ്‌പി അറിയിച്ചു.

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഹോട്ടലിൽ വച്ചാണ് സിദ്ദീഖിനെ പ്രതികൾ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട്ടെ ചിക്ക് ബേക്ക് എന്ന ഹോട്ടൽ നടത്തുകയായിരുന്നു തിരൂർ സ്വദേശിയായ സിദ്ദീഖ്. സിദ്ദീഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലി, പെൺസുഹൃത്ത് ഫർസാന, ഫർസാനയുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വ്യക്തിപരമായ കാരണങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് എസ്‌പി പറഞ്ഞു.

സിദ്ദീഖിന്റെ ഹോട്ടലിൽ 15 ദിവസം മുൻപ് ജോലിക്കെത്തിയ ഷിബിലിയെ മോശം പെരുമാറ്റത്തെ തുടർന്ന് പുറത്താക്കിയതാണെന്ന് ഹോട്ടലിലെ ജീവനക്കാരൻ പറഞ്ഞു. ഷിബിലി ജോലി ചെയ്ത ദിവസങ്ങളിലെ കൂലി നൽകി പറഞ്ഞുവിട്ട മെയ് 18നാണ് സിദ്ദീഖിനെ കാണാതായതെന്നും ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു. സിദ്ദീഖിനെ കാണാനില്ലെന്ന് മകൻ പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സിദ്ദീഖിന്റെ ഫോൺ ഓഫായ ശേഷവും എ.ടി.എം കാർഡ് വഴി പണം പിൻവലിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷിബിലി അടക്കം മൂന്ന് പേരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയത്. കൊലയ്ക്ക് കാരണമെന്തെന്നും കൂടുതൽ പ്രതികളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP