Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുന്നു; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.കെ രമ

ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുന്നു; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.കെ രമ

സ്വന്തം ലേഖകൻ

ഴിമതിക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കണക്കറ്റ് പരിഹസിച്ച് കെകെ രമ എംഎൽഎ. ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുകയാണെന്നും രമ തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു. പാലക്കാട്ടെ വില്ലേജ് അസിസ്റ്റന്റിന്റെ ചെയ്തി ദുഷ്‌പേരുണ്ടാക്കിയെന്ന് രോഷം കൊള്ളുന്ന മുഖ്യമന്ത്രിക്ക് സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരർ അഴിമതിക്കേസിൽ അഴിയെണ്ണുന്നത് ഒട്ടും നാണക്കേടുണ്ടാക്കുന്നില്ലെന്നത് കഷ്ടമാണെന്നും രമ പറയുന്നു. മുഖ്യമന്ത്രി അഴിമതിക്കാർക്കെതിരെ നിലപാടെടുക്കും എന്ന് പറയുന്ന ഗീർവ്വാണ പ്രസംഗം ആരെയും അമ്പരപ്പിക്കുന്നതാണെന്നും രമ കുറിച്ചു.

കെകെ രമയുടെ കുറിപ്പ് വായിക്കാം

ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുമ്പോൾ
കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത
പാലക്കാട്ടെ വില്ലേജ് അസിസ്റ്റന്റിന്റെ ചെയ്തി ദുഷ്‌പേരുണ്ടാക്കിയെന്ന്
കേരള മുനിസിപ്പൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത് കേട്ടു. ശരിയാണ്. അഴിമതിക്കാർ നമ്മുടെ നാടിന് നാണക്കേടാണ്. കൃത്യമായ അന്വേഷണം നടക്കണം. മാതൃകാപരമായി ആ ജീവനക്കാരൻ ശിക്ഷിക്കപ്പെടണം. അയാൾക്കു പിറകിലോ ഒപ്പമോ ആരെങ്കിലും ഉണ്ടെങ്കിൽ അവരും നിയമത്തിന്റെ മുന്നിലെത്തണം.
പക്ഷേ ഈ ദുഷ്‌പേരിൽ രോഷം കൊള്ളുന്ന മുഖ്യമന്ത്രിക്ക് സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.എ.എസുകാരനുമായ എം.ശിവശങ്കരർ അഴിമതിക്കേസിൽ അഴിയെണ്ണുന്നത് ഒട്ടും നാണക്കേടുണ്ടാക്കുന്നില്ലെന്നത് കഷ്ടമാണ്.
ആനയെ കട്ടവനെയോർത്ത് മുഖ്യമന്ത്രിക്ക് നാണമില്ല. ചേന കട്ടവനെക്കുറിച്ച് ഹയ്യോ എന്തൊരു നാണക്കേടും ദുഷ്‌പ്പേരും.! പ്രളയ ദുരിതാശ്വാസ ഫണ്ടുകൾ മുക്കിയ പാർട്ടിക്കാരെ ഓർത്ത് നാണക്കേടുണ്ടാവാത്ത മുഖ്യമന്ത്രി അഴിമതി വെച്ചുപൊറുപ്പിക്കില്ലത്രെ!. ഓഖി ഫണ്ട് തട്ടിപ്പ്, സ്പ്രിങ്‌ളർ ഇടപാടിലെ അഴിമതി, ലൈഫ് മിഷൻ, കൊറോണയുടെ മറവിൽ മാസ്‌കിലും മരുന്നിലും പി.പി കിറ്റുകളിൽ പോലും നടന്ന തട്ടിപ്പുകൾ, എ.ഐ ക്യാമറ ഇടപാടഴിമതി...
ഇങ്ങനെ അനേക കോടികളുടെ അഴിമതിയുടെ നിഴലിൽ നിൽക്കുന്ന ഒരു ഗവൺമെന്റിനെ നയിക്കുന്ന മുഖ്യമന്ത്രി അഴിമതിക്കാർക്കെതിരെ നിലപാടെടുക്കും എന്ന് പറയുന്ന ഗീർവ്വാണ പ്രസംഗം ആരെയും അമ്പരപ്പിക്കുന്നത് തന്നെ.
കെ.കെ.രമ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP