Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വില്ലേജ് ഓഫീസുകളിൽ മുന്നുവർഷം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥലംമാറ്റും; എല്ലാ റവന്യു ഓഫീസുകളിലും ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കും

വില്ലേജ് ഓഫീസുകളിൽ മുന്നുവർഷം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥലംമാറ്റും; എല്ലാ റവന്യു ഓഫീസുകളിലും ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരേ വില്ലേജ് ഓഫിസിൽ മൂന്നു വർഷമോ അതിലധികമോ ആയി ജോലി നോക്കുന്ന വില്ലേജ് അസിസ്റ്റന്റുമാരെയും വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെയും മാറ്റാൻ ജില്ലാ കളക്ടർമാർക്ക് ലാൻഡ് റവന്യു കമ്മിഷണർ നിർദ്ദേശം നൽകി. പാലക്കാട്ട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിനെ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്യുകയും ഒരു കോടിയിൽപരം രൂപയുടെ പണവും നിക്ഷേപവും കണ്ടെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിർദ്ദേശം.

മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന റവന്യു സെക്രട്ടേറിയറ്റിന്റെ തീരുമാനപ്രകാരമാണ് നടപടി. റവന്യു വകുപ്പിലെ അഴിമതികൾ പൊതുജനങ്ങൾക്ക് അറിയിക്കാൻ ഒരാഴ്ചക്കുള്ളിൽ ടോൾഫ്രീ നമ്പർ നിലവിൽ വരും. എല്ലാ റവന്യു ഓഫീസുകളിലും ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP