Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജൂൺ അഞ്ചിന് എഐ ക്യാമറകൾ മറച്ചുപിടിക്കും; വൈകുന്നേരം 726 ക്യാമറകൾക്ക് മുന്നിൽ സത്യാഗ്രഹമെന്ന് കെ സുധാകരൻ; പണത്തിനോടുള്ള ആർത്തി പിണറായിയെ വഴിതെറ്റിച്ചിരിക്കുകയാണെന്നും കെപിസിസി അദ്ധ്യക്ഷൻ

ജൂൺ അഞ്ചിന് എഐ ക്യാമറകൾ മറച്ചുപിടിക്കും;  വൈകുന്നേരം 726 ക്യാമറകൾക്ക് മുന്നിൽ സത്യാഗ്രഹമെന്ന് കെ സുധാകരൻ; പണത്തിനോടുള്ള ആർത്തി പിണറായിയെ വഴിതെറ്റിച്ചിരിക്കുകയാണെന്നും കെപിസിസി അദ്ധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

 തൃശൂർ: ജൂൺ അഞ്ചാം തീയതി എഐ കാമറകൾക്ക് മുൻപിൽ ഉപവാസസമരം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ . വൈകുന്നേരം അഞ്ചുമണിക്ക് 726 ക്യാമറകളുടെ മുന്നിൽ സത്യഗ്രഹം ഇരുന്ന് കാമറകൾ കോൺഗ്രസ് പ്രവർത്തകർ മറച്ചുപിടിക്കുമെന്നും സുധാകരൻ പറഞ്ഞു. തൃശൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഐ കാമറയ്ക്കെതിരായ നിയമപോരാട്ടം തുടരും. നല്ല വക്കീൽമാരുടെ പാനലുണ്ടാക്കിയാകും നിയമപോരാട്ടം നടത്തുക. 70 കോടിക്കുള്ളിൽ നടക്കേണ്ട പദ്ധതിയാണ്ണ് 535 കോടി രൂപയ്ക്ക് കരാറുണ്ടാക്കിയത്. ഒരു ബന്ധവുമില്ലാത്ത കമ്പനിക്കാണ് കരാർ നൽകിയത്.

പിണറായിക്കെതിരെ ഇത്രയും വലിയ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കന്മാർ പത്രസമ്മേളനത്തിൽ ആഞ്ഞടിച്ച് തെളിവുകൾ നിരത്തിപ്പറഞ്ഞിട്ടും േേഅന്വഷിക്കാൻ നിശ്ചയിച്ചത് വകുപ്പ് സെക്രട്ടറിയെയാണ്. കേസ് തെളിയാക്കാനാണോ അന്വേഷണമെന്ന് സർക്കാർ സ്വയം ആലോചിക്കണം .വകുപ്പ് സെക്രട്ടറി അന്വേഷിച്ചാൽ വസ്തുത പുറത്തുവരുമോ?. എന്തുകൊണ്ട് ജ്യൂഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്നും സുധാകരൻ ചോദിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്. നേരത്തെ പിണറായി വിജയൻ അഴിമതിക്കാരനായിരുന്നില്ല. മുഖ്യമന്ത്രിയായ ശേഷമാണ് അഴിമതിക്കാരനായത്. പിണറായി വിജയനെ പണത്തിനോടുള്ള ആർത്തി വഴിത്തെറ്റിച്ചിരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP