Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ഥാപിക്കാത്ത ക്രാഷ് ബാരിയറിന് ലക്ഷങ്ങൾ മാറി കരാറുകാരന് നൽകി; കിട്ടിയ വിഹിതം പങ്കിട്ടെടുത്തു; സിപിഎം യൂണിയന്റെ സംസ്ഥാന നേതാവായ പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയറടക്കം രണ്ടു പേർക്ക് സസ്പെൻഷൻ; നടപടി വന്നിരിക്കുന്നത് സ്ഥലം മാറ്റി മാസങ്ങൾക്ക് ശേഷം

സ്ഥാപിക്കാത്ത ക്രാഷ് ബാരിയറിന് ലക്ഷങ്ങൾ മാറി കരാറുകാരന് നൽകി; കിട്ടിയ വിഹിതം പങ്കിട്ടെടുത്തു; സിപിഎം യൂണിയന്റെ സംസ്ഥാന നേതാവായ പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയറടക്കം രണ്ടു പേർക്ക് സസ്പെൻഷൻ; നടപടി വന്നിരിക്കുന്നത് സ്ഥലം മാറ്റി മാസങ്ങൾക്ക് ശേഷം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സ്ഥാപിക്കാത്ത ക്രാഷ് ബാരിയറിന് ലക്ഷങ്ങൾ പാസാക്കി കൊടുത്ത സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സ്ഥലം മാറ്റി മാസങ്ങൾക്ക് ശേഷമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

കുമ്പഴ-ളാക്കൂർ-കോന്നി റോഡിന്റെ പണിയുമായി ബന്ധപ്പെട്ടാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബിനു, അസിസ്റ്റന്റ് എൻജിനീയർ അഞ്ചു സലിം എന്നിവർക്കാണ് സസ്പെൻഷൻ. ഇവരെ നേരത്തേ സ്ഥലം മാറ്റിയിരുന്നു. ബിനുവിനെ ഡൽഹി കേരളാ ഹൗസിലേക്കാണ് മാറ്റിയിരുന്നത്. സിപിഎമ്മിന്റെ സർവീസ് സംഘടനയുടെ സംസ്ഥാന നേതാവായിരുന്നു ബിനു. നേരത്തേ ഇയാളെ സ്ഥലം മാറ്റി മുഖം രക്ഷിക്കുകയാണ് സർക്കാർ ചെയ്തത്. പ്രത്യക്ഷത്തിൽ അഴിമതിക്ക് തെളിവുണ്ടായിരുന്നു. ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് സംഘം ഇയാൾക്ക് സസ്പെൻഷന ശിപാർശ ചെയ്തിരുന്നു. പക്ഷേ, സംരക്ഷിക്കുന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പും സർക്കാരും സ്വീകരിച്ചത്.

ലക്ഷങ്ങൾ കരാറുകാരന് കൂടി ഒരു വിഹിതം കൊടുത്ത ബാക്കി ഉദ്യോഗസ്ഥർ കീശയിലാക്കി. ക്രമക്കേടിന് കൂട്ടുനിന്ന കരാറുകാരന്റെ സഹായി വിവരം പുറത്തു വിട്ടതോടെ ബിൽ പാസാക്കിയ ശേഷം ക്രാഷ് ബാരിയർ സ്ഥാപിക്കുന്ന കാഴ്ചയും ഇവിടെ ഉണ്ട്.

കുമ്പഴ-ളാക്കൂർ-കോന്നി റോഡ് നിർമ്മാണമാണ് അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്നത്. വിംറോക്ക് രാജുവെന്ന കരാറുകാരനാണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. റോഡിൽ 393 മീറ്ററിലാണ് ക്രാഷ് ബാരിയർ വേണ്ടിയിരുന്നത്. 250 മീറ്ററിൽ മാത്രം ക്രാഷ് ബാരിയർ സ്ഥാപിച്ചു. മുഴുവനും സ്ഥാപിച്ചെന്ന് പറഞ്ഞ് പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർ ബി. ബിനു വർക്കിന്റെ പണം മുഴുവൻ കരാറുകാരന് കൈമാറി. തുടർന്ന് ഈ തുക ഇവർ പങ്കിട്ടെടുത്തു. പണി പിന്നാലെ വരുന്നുണ്ടായിരുന്നു. ഇതേ റോഡിന്റെ നിർമ്മാണത്തിൽ 43 ലക്ഷം രൂപയാണ് കരാറുകാരന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ ലാഭമുണ്ടാക്കി കൊടുത്തത്. പ്രതിഫലമായി എൻജിനീയർ ആവശ്യപ്പെട്ടത് 20 ലക്ഷം രൂപ കൈക്കൂലിയാണ്. എന്നാൽ, കരാറുകാരൻ 10 ലക്ഷം മാത്രമാണ് നൽകിയത്.

ഇതേ കരാറുകാരന് കീഴിൽ സഹായി ആയി പ്രവർത്തിച്ചിരുന്നയാൾ പിണങ്ങി മാറി പുതിയ കരാർ ജോലിയിൽ ഏർപ്പെട്ടു. ഇയാൾ 2021 മൂഴിയാർ ലിങ്ക് റോഡ് ഡ്രെയിനേജ് പദ്ധതി ഏറ്റെടുത്തു. തനിക്ക് നേരത്തേ കിട്ടാനുള്ള കൈക്കൂലിയുടെ ബാക്കി ഭാഗം ഇയാളോട് എൻജിനീയർ ആവശ്യപ്പെട്ടു. ഇയാൾ വഴങ്ങാതെ വന്നപ്പോൾ മൂന്നു ലക്ഷം രൂപ കുറച്ചാണ് ബിൽ പാസാക്കി നൽകിയത്. കരാറുകാരൻ വിജിലൻസിനെ സമീപിച്ച് പരാതി നൽകി. ക്രാഷ് ബാരിയർ സ്ഥാപിച്ചതിലെ അഴിമതി വിജിലൻസ് കണ്ടെത്തുമെന്നായപ്പോൾ മറ്റൊരു കരാറുകാരനെ ഉപയോഗിച്ച് ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കാൻ തുടങ്ങി. പരാതിക്കാരൻ വിജിലൻസ് സംഘവുമായി സ്ഥലത്ത് ചെല്ലുമ്പോൾ കാണുന്നത് തിരക്കിട്ട് ക്രാഷ് ബാരിയർ സ്ഥാപിക്കുന്നതാണ്. വിജിലൻസ് ഇത് കൈയോടെ പൊക്കി. പണി കഴിഞ്ഞുവെന്ന് പറഞ്ഞ് ബിൽ മാറിയ സ്ഥലത്താണ് ക്രാഷ് ബാരിയർ സ്ഥാപിച്ചു കൊണ്ടിരുന്നത്. അഴിമതിയുടെ ആഴം കണ്ട് വിജിലൻസ് പോലും ഞെട്ടി.

ഇതിന് പിന്നാലെ വിജിലൻസ് റിപ്പോർട്ട് വന്നു. പത്തനംതിട്ട റോഡ്സ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീ എൻജിനീയർ ബി. ബിനു, അസിസ്റ്റന്റ് എൻജിനീയർ എസ്. അഞ്ജു, കരാറുകാരൻ വിംറോക്ക് രാജു എന്നിവരെ പ്രതികളാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. ഇവരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തണമെന്നായിരുന്നു വിജിലൻസിന്റെ ശിപാർശ. എന്നാൽ ഇവരെ സസ്പെൻഡ് ചെയ്യാനോ നടപടിയെടുക്കാനോ സർക്കാർ തയാറായില്ല. മാധ്യമങ്ങൾ വാർത്ത നൽകിയതോടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബി. ബിനുവിനെ ഡൽഹി കേരളാ ഹൗസിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. സിപിഎമ്മിന്റെ മാനസപൂത്രനാണ് ബിനു. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോടികളാണ് ഇയാൾ കരാറുകാരെ കൊണ്ട് സംഭാവന ചെയ്യിക്കുന്നത്. ഇതു കാരണം ഇയാളെ തൊടാൻ സർക്കാർ തയാറായിരുന്നില്ല. സ്ഥലം മാറ്റി മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സസ്പെൻഷൻ ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP